മത്തായി 18 : 21 – 35ക്ഷമയും..ദയയും.. കാര്യസ്ഥതയുടെ കണക്കിൽ പിഴവ് വന്നിട്ടും, അവൻ തന്റെ യജമാനന്റെ ഔദാര്യത്തിന് പാത്രീഭൂതനാകുന്നു. ഇതു യജമാനന്റെ കരുണയുടെ കഥയാണ്. എന്നാൽ ഈ കാരുണ്യത്തിന്റെ നിഴലിൽനിന്നുകൊണ്ടു, അപരനോട് നിഷ്കരുണം വർത്തിക്കുന്ന ഭൃത്യൻ. നമ്മുടെ ജീവിത കടമകളുടെ കാര്യസ്ഥതയിൽ നമുക്കൊരുപാട് കുറവുകൾ വന്നിട്ടുണ്ട്. അവിടെയൊക്കെ തമ്പുരാന്റെ കരുണയുടെ കണ്ണുകൾ നമ്മുക്ക് തണലായി മാറിയിട്ടുണ്ട്. എന്നാൽ നമ്മുടെ സഹോദരങ്ങളുടെ കാര്യത്തിൽ പലപ്പോഴും ഈ വിട്ടുവീഴ്ചാമനോഭാവം നാം പുലർത്താറില്ല. പലപ്പോഴും കാർക്കശ്യത്തിന്റെ കാര്യസ്ഥരായി നാം മാറുന്നു. Read More…
Meditations
നമുക്കെതിരുനിൽക്കുന്നവരെ ശത്രുവായി കാണരുത്; സ്നേഹത്തോടെ ചേർത്തുനിർത്താം..
മത്തായി 18 : 15 – 20യേശുവിന്റെ മനോഭാവം നിൻ്റെ സഹോദരൻ തെറ്റ് ചെയ്യുകയാണെങ്കിൽ… നിന്നോട് തെറ്റ് ചെയ്തത് നിന്റെ സഹോദരനാണ്, വേറെ ആരുമല്ല എന്ന ബോധ്യം ആദ്യമുണ്ടാകണം. തെറ്റ് ചെയ്ത സഹോദരനെ തിരുത്തുക എന്നത് കടമയാണ്. പക്ഷെ, അതു വിവേകപൂർവ്വം ചെയ്യണം. അതിനു മൂന്നു ഘട്ടങ്ങളുണ്ട്. സഹോദരന്റെ തെറ്റു തിരുത്തൽ എപ്പോഴും ഏറെ കരുതലും, ശ്രദ്ധയും, രഹസ്യാത്മകവുമായിരിക്കണമെന്ന് അവൻ ഓർമിപ്പിയ്ക്കുന്നു. തെറ്റ് ചെയ്തവൻ തനിച്ചായിരിക്കുമ്പോൾ തിരുത്തുന്നത് “രഹസ്യാത്മകം” ആണ്. ഇതു ഫലം കാണുന്നില്ലെങ്കിൽ രണ്ട് സാക്ഷികളുടെ Read More…
അസാധ്യതകളെ സാധ്യതകളാക്കുന്ന വിശ്വാസം…
ലൂക്കാ 17 : 1 – 6നാം ഉൾക്കൊള്ളേണ്ട ജീവിതപാഠങ്ങൾ അപരന് ദുഷ്പ്രേരണ നല്കരുത്, മറ്റുള്ളവരോട് അളവില്ലാതെ ക്ഷമിക്കുക, ശക്തമായ വിശ്വാസത്തിന്നുടമകളാവുക.. ഇതെല്ലാമാണ് അവന്റെ ഉപദേശം. ഒന്നാമതായി, ദുഷ്പ്രേരണ നല്കരുത്. മറ്റൊരുവനെ പാപത്തിലേക്കോ, അവിശ്വാസത്തിലേക്കോ നയിക്കുന്ന, യാതൊരുവിധപ്രവൃത്തികളും, എന്നിൽനിന്നും ഉണ്ടാകാൻ പാടില്ല. തെറ്റുകളും ദുഷ്പ്രേരണകളും സ്വാഭാവികമാണ്. എന്നാൽ, അത് ഞാൻ മൂലം ഉണ്ടാകരുത് എന്ന് ഓരോവ്യക്തിയും തീരുമാനിച്ചാൽ, അതാണ് അനുചിതം. ഇത് ഏറെ ഗൗരമേറിയ തെറ്റാകയാലാകണം, അതിനുള്ള ശിക്ഷയെന്നവണ്ണം, ഒരിക്കലും ഒരു തിരിച്ചുവരവുപോലും അർഹിക്കാതെ, കഴുതയുടെ തിരികല്ലു Read More…
ഈ നോമ്പുകാലത്ത് സ്വയം വിലയിരുത്താം…
യോഹന്നാൻ 8 : 1 – 11കൂപ്പിയ കരങ്ങളോടെ.. പാപിനിയായ അവളുടെ മനോഗതം മനസ്സിലാക്കാൻ, ഭൂമിയോളം തല കുനിച്ച മരപ്പണിക്കാരനീശോ, ചുറ്റും കൂടിയ ഓരോ ആളുകളും, അവളിൽ സൃഷ്ടിക്കുന്ന മാനസിക സംഘർഷം അറിയുന്നുണ്ടായിരുന്നു. ഇരുട്ടിൻ്റെ മറവിൽ നാമോരോരുത്തരും മറ്റുള്ളവരെ വിധിക്കാൻ തിടുക്കം കൂട്ടുമ്പോൾ, ഒരുകാര്യം നാം മറന്നു പോകുന്നു. എക്കാലവും ഇരുട്ടായിരിക്കില്ല, രാവു പുലരും, വെളിച്ചം വീഴും. അന്യരുടെ ചെറിയ തെറ്റുകളെ എണ്ണിപ്പറഞ്ഞ് അവരെ തള്ളിക്കളയുമ്പോൾ, തള്ളിപ്പറയുമ്പോൾ, നമ്മിലെ അന്ധകാരത്തെ നാം വീണ്ടും മൂടിവയ്ക്കുന്നു. ജീവിതത്തിൽ ഒരു Read More…
യേശുവിന് സാക്ഷ്യം വഹിക്കുന്ന യഥാർത്ഥ ക്രിസ്തു ശിഷ്യരാകാം
ലൂക്കാ 24 : 44 – 49ശിഷ്യത്വവും സാക്ഷ്യവും പ്രവചനങ്ങളുടെ പൂർത്തീകരണമാണ് താനെന്ന്, അവൻ വീണ്ടും വെളിപ്പെടുത്തുന്നു. ഉത്ഥിതനേയും അവന്റെ രക്ഷാപ്രവൃത്തിയേയും തിരിച്ചറിയാൻ, തുറവിയുള്ള മനസ്സ് വേണമെന്ന് അവൻ ആവശ്യപ്പെടുന്നു. തന്റെ സഹനവും മരണവും ഉയിർപ്പും, ഒഴിവാക്കാനാവാത്ത വഴികളാണെന്നും, അതിലൂടെ പൂർത്തിയാകേണ്ടതാണ് തന്റെ ദൗത്യമെന്നും അവൻ അസന്നിദ്ധമായി പ്രഖ്യാപിക്കുന്നു. കാരണം, അനുതാപപൂർണ്ണമായ പാപമോചനം, ഇതിലൂടെ മാത്രമേ മനുഷ്യകുലത്തിന് സംജാതമാകൂ. അനുതാപത്തിന്റെ ഈ പ്രഘോഷണ ദൗത്യം തുടരാൻ, സഹായകനായി പരിശുദ്ധാത്മാവിനെ അവൻ വാഗ്‌ദാനം ചെയ്യുന്നു. ഇവക്കെല്ലാം സാക്ഷികളായവരോ, അവന്റെ Read More…
അകറ്റി നിർത്തുന്നവനല്ല, അടുത്തു നിർത്തുന്നവനാണ് ദൈവം..
ലൂക്കാ 5 : 12 – 16വിശുദ്ധി – കഠിനപ്രയത്നം അനിവാര്യം “കർത്താവേ” എന്നുള്ള അവന്റെ ഒറ്റ വിളിയിൽ, അവന്റെ ആഴമായ വിശ്വാസം മുഴുവനും ഉൾച്ചേർന്നിരിക്കുന്നു. സമൂഹം കല്പിച്ചുനല്കിയ, തന്റെ നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകൾ പൊളിച്ചാണ്, അവൻ യേശുവിന്റെ പക്കലെത്തുന്നത്. യേശുവിന്റെ പക്കലെത്തിയാൽ, താൻ രക്ഷപെടുമെന്നു, അവന് നന്നായി അറിയാം. കാരണം, ദൈവത്തിന്റെ സ്നേഹത്തിനും കരുണയ്ക്കും, അതിർവരമ്പുകളില്ല. അകറ്റി നിർത്തുന്നവനല്ല, അടുത്തു നിർത്തുന്നവനാണ് ദൈവമെന്ന സത്യം, അവൻ അറിഞ്ഞിരുന്നു. പഴയനിയമപ്രകാരം, നഗരത്തിന് വെളിയിൽ പാർക്കേണ്ടവനും, കീറിയ വസ്ത്രം ധരിക്കേണ്ടവനും, Read More…
വിശ്വാസത്തോടെ പ്രാർത്ഥിക്കാം
മർക്കോസ് 10 : 46 – 52ഉൾക്കാഴ്ച ഉൾക്കണ്ണാൽ അവനെ കണ്ടു തിരിച്ചറിഞ്ഞവനാണ് ബർത്തിമേയൂസ്. ആൾക്കൂട്ടത്തിന്റെ ശകാരത്തെപ്പോലും ഗൗനിക്കാത്ത, അത്ര ആഴമായിരുന്നു അവന്റെ വിശ്വാസം. അതുകൊണ്ടാവണം, കാഴ്ചയുള്ളവർ പോലും അംഗീകരിച്ചു ഏറ്റുപറയാത്ത സത്യം, “ദാവീദിന്റെ പുത്രനായ മിശിഹാ” എന്നത്, അവൻ വിളിച്ചു പറഞ്ഞു അപേക്ഷിക്കുന്നത്. രണ്ടു സ്വഭാവരീതിയുള്ള ഒരേ ജനക്കൂട്ടത്തെ നാം ഇവിടെ കാണുന്നു. ആദ്യം നിരുത്സാഹപ്പെടുത്തുകയും, പിന്നീട് അതേ ജനം അവനെ യേശുവിന്റെ അടുക്കലെത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നമ്മിലും ഒരുപക്ഷേ, ഈ ആൾക്കൂട്ടമനോഭാവമുണ്ട്. തരത്തിനനുസരിച്ചു നിറം Read More…
ഈ നോമ്പുകാലം, ഹൃദയവിശുദ്ധീകരണത്തിന്റെ നാളുകളാക്കി മാറ്റാം….
ലൂക്കാ 11 : 33 – 41ഹൃദയം പ്രകാശിക്കട്ടെ അവനാകുന്ന പ്രകാശത്തെ, ലോകം മുഴുവനും നൽകുന്ന ഉപകരണമായി, ശിഷ്യർ മാറണം. കണ്ണ് ശരീരത്തിന്റെ വിളക്കാണെങ്കിൽ, അവൻ ലോകമാകുന്ന ശരീരത്തിന്റെ കണ്ണാണ്. അവനെ തിരിച്ചറിഞ്ഞു, അവൻ വന്നു ആവസിക്കുന്നവർ, അവന്റെ പ്രകാശത്തിൽ നടക്കും. അവൻ നൽകുന്ന പ്രകാശം, അവന്റെ തിരുവചനങ്ങളാണ്. ചുരുക്കത്തിൽ, അവന്റെ തിരുവചനങ്ങളും പ്രബോധനങ്ങളും, അവന്റെ ശിഷ്യർ, ലോകമെങ്ങും പ്രചരിപ്പിക്കണം എന്നുസാരം. നല്ലത് മാത്രം കാണുന്ന, നന്മനിറഞ്ഞ കണ്ണുകൾ നമുക്കുണ്ടെങ്കിൽ, നാം മുഴുവനായും നന്നായി എന്നാണർത്ഥം. കാരണം, Read More…
സത്ചിന്തകളാൽ ഹൃദയം നിറയ്ക്കാം…
മർക്കോസ് 7 : 14 – 23സത്ചിന്തകളുടെ ഉറവിടം ബാഹ്യമായ ഒന്നിനും ഒരുവനെ അശുദ്ധനാക്കാൻ കഴിയില്ല. എന്നാൽ, ഒരുവന്റെ ഉള്ളിലെ ചിന്തകൾക്ക്,അവനെ അശുദ്ധനോ ശുദ്ധനോ ആക്കാൻ കഴിയും. കാരണം, അധരങ്ങൾ ഹൃദയത്തിന്റെ സന്ദേശവാഹകരാണ്. ആത്മീയവും ധാർമ്മികവുമായ മാനങ്ങൾ കൂട്ടിച്ചേർത്താണ് ഇവിടെ അവൻ സംസാരിക്കുന്നത്. ശുദ്ധതയുടെ പഴയനിയമചിന്തകളെ അവൻ റദ്ദാക്കുന്നു. പകരം, അനുഷ്ഠാനങ്ങളല്ല, പ്രായോഗികപ്രവൃത്തികളാണ് അനിവാര്യമായ കാര്യമെന്ന് അവൻ അസന്നിഗ്ദ്ധമായി പഠിപ്പിക്കുന്നു. കാരണം, ബാഹ്യമായ അശുദ്ധതയുടെ ചട്ടക്കൂടുകളെ സ്വജീവിതംകൊണ്ടു മാറ്റിയെഴുതിയവനാണ് അവിടുന്ന്. അശുദ്ധനായ കുഷ്ഠരോഗിയെ സ്പർശിച്ചതും, പാപികളോടും ചുങ്കക്കാരോടുമൊപ്പം Read More…
ധാർമ്മികതയുടെ മാനങ്ങളിലേക്ക് ഒരു ചുവട്…
മത്തായി 5 : 27 – 32നിലവിലുള്ള കല്പനയെ, അതിലുള്ള അപര്യാപ്തത നീക്കി, യേശു കൂടുതൽ വ്യക്തതയോടെ വിശദീകരിക്കുന്നു. അവൻ നിയമത്തിന്റെ ആന്തരീകവശം കൂടി വ്യക്തമാക്കുന്നു. ബാഹ്യമായ വിശുദ്ധിയോടൊപ്പം, ഹൃദയപരിശുദ്ധികൂടി അവൻ നമ്മോട് ആവശ്യപ്പെടുന്നു. ധാർമ്മികതയും ആന്തരീക മനോഭാവവും രണ്ടല്ല, അവ രണ്ടും ഒന്നിച്ചു പോകേണ്ട വസ്തുതകളാണ്. സ്ത്രീകളെ ഉപഭോഗവസ്തുവായി മാത്രം കണ്ടിരുന്ന, പഴമയുടെ കാഴ്ചപ്പാടുകളെ തിരുത്തി, അവരുടെ വ്യക്തിത്വത്തിന് അവൻ വില നൽകുന്നു. ഉള്ളിലെ ചിന്തകളാണ് ഒരുവനെ പാപത്തിലേക്ക് നയിക്കുന്നത്. ആയതിനാൽ, നമ്മുടെ ചിന്തകളിൽപോലും വിശുദ്ധി Read More…








