ഐക്യാരൂപിയോടെ തങ്ങളുടെ ശുശ്രൂഷ നിർവ്വഹിക്കാത്ത പക്ഷം ഇടയന്മാർക്ക് ദൈവഹിതാനുസാരമുള്ള ഐക്യത്തിൽ അജഗണം മുന്നോട്ടുപോകണമെന്ന് അഭിലഷിക്കാനാകില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. സീറൊ-കത്തോലിക്കാസഭയുടെ സാധാരണ സിനഡ് റോമിൽ നടത്തണമെന്ന കാലം ചെയ്ത ഫ്രാൻസീസ് പാപ്പായുടെ തീരുമാനമനുസരിച്ച് താൻ വിളിച്ചുകൂട്ടിയ പ്രസ്തുതസഭയുടെ സിനഡംഗങ്ങളെ ജൂലൈ 1-ന് (01/07/25) ചൊവ്വാഴ്ച വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു മാർപാപ്പാ. ഉത്തരവാദിത്വങ്ങൾ പൂർണ്ണമായി ഏറ്റെടുക്കാനും, ആന്തരിക സംഘർഷങ്ങളെ മറികടന്ന്, ശരിയായ മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, സഭയുടെ സുവിശേഷ ദൗത്യത്തിൻറെ അടിയന്തിരപ്രാധാന്യം വീണ്ടും കണ്ടെത്താനും കഴിയുന്ന കൃപയുടെ Read More…
Reader’s Blog
ദുക്റാനതിരുനാളും സഭാദിനാഘോഷവും
മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണയാചരിക്കുന്ന ജൂലൈ 3 വ്യാഴാഴ്ച സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാനതിരുനാൾ ആചരണവും സീറോമലബാർസഭാ ദിനാഘോഷവും സംഘടിപ്പിക്കുന്നു. രാവിലെ 9 നു സീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യ കാർ മികത്വത്തിൽ ആഘോഷമായ റാസ കുർബാന അർപ്പിക്കും. 11 മണിക്ക് സഭാദിനാഘോഷത്തിന്റെ ഭാഗമായ പൊതുസമ്മേളനം ആരംഭിക്കും. സീറോമലബാർസഭയിലെ വിവിധ രൂപതകളിൽനിന്നുള്ള വൈ ദിക-അല്മായ-സമർപ്പിത പ്രതിനിധികൾ പങ്കെടുക്കും. സീറോമലബാർ സഭാംഗവും ഹൃദ്രോഗവി ദഗ്ധനുമായ Read More…
ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം ; പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി
പാലാ :ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം, അന്നേദിവസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശ്രീ. ജോസ് കെ മാണി എം പി , ശ്രീ. മാണി സി കാപ്പൻ എം എൽ എ എന്നിവർക്ക് പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി.
മറിയത്തിൻ്റെ വിമലഹൃദയ തിരുനാൾ
ഫാ. ജയ്സൺ കുന്നേൽ mcbs ഈശോയുടെ തിരുഹൃദയ തിരുനാൾ കഴിഞ്ഞ പിറ്റേ ദിവസം തിരുസഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. എന്താണ് പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി? വിമലഹൃദയവും ഫാത്തിമാ സന്ദേശവും തമ്മിലുള്ള ബന്ധം, വിമല ഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ, പ്രതീകങ്ങൾ ഇവ മനസ്സിലാക്കാനുള്ള ഒരു ചെറിയ കുറിപ്പാണിത്. മറിയത്തിൻ്റെ സ്നേഹത്തിൻ്റെ അടയാളം അനാദികാലം മുതലേ ഹൃദയം സ്നേഹത്തിൻ്റെയും കുലീനമായ എല്ലാ വികാരങ്ങളുടെയും അടയാളവുമാണ്. ഈശോയുടെ തിരുഹൃദയവും മറിയത്തിൻ്റെ വിമലഹൃദയവും രക്ഷകൻ്റെ രക്ഷാകര സ്നേഹവും അവൻ്റെ Read More…
ഭരണാധികാരികള്‍ മാരക ലഹരിക്കെതിരെ പിടിമുറുക്കണം: ബിഷപ് കല്ലറങ്ങാട്ട്
പാലാ :ഭരണാധികാരികള്‍ മാരക ലഹരികള്‍ക്കെതിരെ ശക്തമായി പിടിമുറുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള കത്തോലിക്കാ സഭയുടെ ആഹ്വാനമനുസരിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച സംസ്ഥാനതല ലഹരിവിരുദ്ധ സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. നിയമം ബലഹീനമാക്കപ്പെടുന്നുവോ അവിടെയെല്ലാം അച്ചടക്കരാഹിത്യം ഉണ്ടാകുന്നു. ചെറിയ ലഹരിക്കേസുകള്‍ വലിയ പ്രചരണത്തോടെ പിടിക്കപ്പെടുകയും വലിയവ വലഭേദിച്ച് രക്ഷപെടുകയും ചെയ്യുകയാണ്. അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത സിനിമകള്‍ പരാജയമാണെന്ന ചിന്ത മാറണം. ഈ ഭാഗങ്ങള്‍ ഇളംതലമുറയെ ഏറെ സ്വാധീനിക്കുന്നുണ്ട്. Read More…
പാലാ രൂപത മെഡിക്കൽ രംഗത്തേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു
പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആരംഭകാല ചരിത്രം രേഖപ്പെടുത്തുന്ന മുൻ വികാരി ജനറാൾ റവ.ഫാ. ഫിലിപ്പ് ഞരളക്കാട്ട് രചിച്ച പാലാ രൂപത മെഡിക്കൽ രംഗത്തേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ.ഡോ.ജോസഫ് തടത്തിൽ പുസ്തകം ഏറ്റുവാങ്ങി. റവ.ഫാ. ജോസ് കീരഞ്ചിറ, റവ .ഫാ . ജോസഫ് കുഴിഞ്ഞാലിൽ, റവ. ഫാ.ഫിലിപ്പ് ഞരളക്കാട്ട്, ആശുപത്രി മാനേജിംഗ് ഡയറക്ടറും വികാരി ജനറാളുമായ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ,റവ. Read More…
ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം
ലഹരിയുടെ മാരക വ്യാപനത്തെ വല്ലാത്തൊരു ഭീതിയോടെ നോക്കിക്കാണുകയാണ് മലയാളികൾ. സാമൂഹിക ഇടങ്ങളിൽ, വിദ്യാലയങ്ങളിൽ, വീടുകളിൽ ലഹരിയുടെ നീരാളിക്കയ്കൾ ആഴ്നിറങ്ങിക്കൊണ്ടിരിക്കുകയാണ്. സംരക്ഷണമൊരുക്കേണ്ട സർക്കാർ സംവിധാനങ്ങൾ ഖജനാവ് നിറക്കാൻ മദ്യവിൽപനയിൽ പുതിയ റെക്കോർഡിടാനുള്ള ആലോചനയിലാകുമ്പോൾ ലഹരി വിരുദ്ധ പോരാട്ടങ്ങൾ കാലംകണ്ട കോമാളിത്തരമായി മാറുന്നു. മദ്യം വിറ്റു നിത്യച്ചിലവിനുള്ള പണം കണ്ടെത്തുന്ന ഒരു സർക്കാരിനെന്തു ലഹരിവിരുദ്ധത? മയക്കുമരുന്ന് നമ്മുടെ രാജ്യത്തിനും സംസ്കാരത്തിനുമെതിരായ യുദ്ധമാണെന്നു തിരിച്ചറിഞ്ഞു ഭരണകൂടങ്ങൾ ഇച്ഛാശക്തിയോടും ആത്മാർത്ഥതയോടുംകൂടെ ലഹരിക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകട്ടെ. ചിത്തഭ്രമത്തിന്റെ വക്കോളമെത്തിനിൽക്കുന്ന നമ്മുടെ തലമുറയെ രക്ഷിക്കാൻ Read More…
ഈശോയുടെ തിരുഹൃദയ നൊവേന: ഒൻപതാം ദിനം…
ഈശോയുടെ തിരുമുറിവുകളോട് ക്രൈസ്തവർക്കുള്ള സവിശേഷമായ ഭക്തി ചിരപുരാതനമാണ്. മനുഷ്യനോടുള്ള സ്നേഹത്തിന്റെ ആഴമാണ് ഈശോയുടെ തിരുമുറിവുകളിൽ, വിശിഷ്യാ, നമ്മുടെ രക്ഷയുടെ രക്തവും ജലവും ഒഴുക്കപ്പെട്ട അവിടുത്തെ തിരുഹൃദയത്തിലെ മുറിവിൽ നാം ദർശിക്കുന്നത്. ജൂൺ 18 മുതൽ ജൂൺ 26 വരെ നീണ്ടുനിൽക്കുന്ന ശക്തമായ ഒമ്പത് ദിവസത്തെ പ്രാർത്ഥന ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്ന് ഒഴുകുന്ന അനന്തമായ സ്നേഹത്തിലേക്കും, കരുണയിലേക്കും, അനുകമ്പയിലേക്കും കൂടുതൽ ആഴത്തിൽ പ്രവേശിക്കാൻ നമ്മെ ക്ഷണിക്കുന്നു. നമ്മുടെ പ്രാർത്ഥന നിയോഗങ്ങൾ ഈശോയുടെ തിരു ഹൃദയത്തിലേക്ക് സമർപ്പിച്ചുകൊണ്ട് പ്രാർത്ഥനയിലും വിശ്വാസത്തിലും Read More…