Faith Reader's Blog Social Media

അനുതാപം ഭയത്തിൽ നിന്നോ നിരാശയിൽ നിന്നോ ഉണ്ടാകേണ്ട ഒന്നല്ല…

മാത്യു ചെമ്പുകണ്ടത്തിൽ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം “വിഭൂതിത്തിരുനാൾ” (Ash Wednesday) വലിയ നോമ്പിൻ്റെ (Lent) ആരംഭത്തെ കുറിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ലൂഥറൻസ്, ആംഗ്ലിക്കൻസ്, മെതഡിസ്റ്റ്, പ്രസ്ബിറ്റേറിയൻസ് തുടങ്ങിയ പ്രൊട്ടസ്റ്റൻ്റ് വിഭാഗങ്ങളും വിഭൂതി തിരുനാൾ ആചരിക്കുന്നുണ്ട്. ഈ ദിവസത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷ നെറ്റിയിൽ ചാരം പൂശുന്നതാണ്. തലേവർഷത്തെ ഓശാന ഞായറിൽ ഉപയോഗിച്ച കുരുത്തോലകൾ കത്തിച്ചുണ്ടാക്കുന്ന ചാരമാണ് ഇതിനായി ഉപയോഗിക്കുന്നത്. വിഭൂതിയാചരണത്തിൻ്റെ ഭാഗമായി നെറ്റിയിൽ ചാരം പൂശുമ്പോൾ കേരളത്തിലെ സഭകളിൽ ഇപ്പോൾ പതിവായി കേൾക്കുന്ന ഒരു Read More…

News Reader's Blog Social Media

ചങ്ങനാശ്ശേരി പാറേൽ മരിയൻ തീർത്ഥാടന ദേവാലയത്തിന് ബസിലിക്ക പദവി; ചരിത്രനേട്ടത്തിൻ്റെ നിറവിൽ പാറേൽ ദേവാലയം…

ചങ്ങനാശ്ശേരി: മധ്യകേരളത്തിലെ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ ചങ്ങനാശ്ശേരി പാറേൽ സെന്റ് മേരീസ് ദേവാലയത്തിന് മൈനർ ബസിലിക്ക പദവി ലഭിച്ചതോടെ വിശ്വാസസമൂഹത്തിൽ ആഹ്ലാദവും ആത്മീയ സന്തോഷവും നിറയുന്നു. ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനിൽനിന്നുള്ള ഈ അംഗീകാരം പാറേൽ ദേവാലയത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. പുതിയ ദേവാലയത്തിന്റെ കൂദാശയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ചരിത്രപ്രഖ്യാപനം എത്തിയിരിക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപതയുടെ ആത്മീയ പാരമ്പര്യത്തിനും മരിയൻ ഭക്തിയുടെ വളർച്ചയ്ക്കും കൂടുതൽ തിളക്കം പകരുന്നതാണ് ഈ അംഗീകാരം. അതിരൂപതയിലെ രണ്ടാമത്തെ ബസിലിക്ക Read More…

News Reader's Blog Social Media

കുട്ടിഡ്രൈവർമാർ നിരത്തിൽ; രക്ഷിതാക്കൾ ശ്രദ്ധിക്കുക…

കുട്ടിഡ്രൈവർമാർ നിരത്തിൽ; രക്ഷിതാക്കൾ ശ്രദ്ധിക്കുക; പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയാൽ കർശന നടപടി; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്കും വാഹന ഉടമകൾക്കും മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് (MVD). സ്കൂൾ, കോളേജ് പരിസരങ്ങളിലും പ്രധാന റോഡുകളിലും പരിശോധന ശക്തമാക്കുന്നത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമാണ്. ഡ്രൈവിംഗ് ലൈസൻസോ നിയമപരമായ യോഗ്യതയോ ഇല്ലാത്ത കുട്ടികൾ ഇരുചക്രവാഹനങ്ങളും കാറുകളും മറ്റ് മോട്ടോർ വാഹനങ്ങളും ഓടിക്കുന്നത് Read More…

News Social Media

ഇടവകയെ അൾത്താരയുമായി ബന്ധിപ്പിക്കുന്ന ചാലകശക്തിയാണ് കുടുംബകൂട്ടായ്മ: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

പാലാ: ഇടവകയിലെ പ്രായമായവരെയും അനാഥരെയും കണ്ടെത്തി അവരുടെ ആവശ്യങ്ങളിൽ സഹായിക്കുകയും, അതുവഴി എല്ലാ ജനങ്ങളെയും അൾത്താരയോട് ചേർത്തുനിർത്തുന്ന ചാലകശക്തിയാണ് കുടുംബക്കൂട്ടായ്മയെന്ന് പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു. 44-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷനോടനുബന്ധിച്ച് പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ നടന്ന ഇവാഞ്ചലൈസേഷൻ, കരിസ്മാറ്റിക്, കുടുംബക്കൂട്ടായ്മ ടീം അംഗങ്ങളുടെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്കായി എല്ലാ ഇടവകകളിലും കരിസ്മാറ്റിക് കൂട്ടായ്മകൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. Read More…

Daily Prayers Pope's Message Social Media

കൃപാസനം അഖണ്ഡ ജപമാല മഹാ റാലിയിൽ ജനലക്ഷങ്ങൾ പങ്കെടുക്കും…

ആലപ്പുഴ: ജില്ലയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ കലവൂർ കൃപാസനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘അഖണ്ഡ ജപമാല മഹാറാലി’ വിശ്വാസികളുടെ ആത്മീയ ചൈതന്യവും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്ന വലിയൊരു പ്രാർത്ഥനാ സംഗമമാണ്. തീർത്ഥാടക ബാഹുല്യവും സമയക്രമവും: പതിനായിരക്കണക്കിന് തീർത്ഥാടകരുടെ തിരക്കും പങ്കാളിത്തവും മുൻകൂട്ടി കണ്ടുകൊണ്ട്, റാലിയുടെ യാത്ര സുഗമമാക്കുന്നതിനായി നിശ്ചയിച്ച തീയതിയിലെ പുലർച്ചെ 1:00 മണിക്ക് തന്നെ പ്രയാണം ആരംഭിക്കുന്നു. പുലർകാലത്തെ നിശബ്ദതയിൽ ജപമാല പ്രാർത്ഥനകളോടെയുള്ള ഈ പദയാത്ര തീർത്ഥാടകർക്ക് വലിയ ആത്മീയ അനുഭവമാണ് പകരുന്നത്. ആത്മീയ നേതൃത്വം: കൃപാസനം Read More…

News Reader's Blog

കളമശ്ശേരിയിലും, പാലായിലും ബാറുകളില്‍ കുട്ടികള്‍ക്ക് മദ്യം നല്കി അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ മാത്രം നടപടി :കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി

കളമശ്ശേരിയിലും പാലായിലും ബാറുകളില്‍ കുട്ടികള്‍ക്ക് മദ്യം നല്കിയെന്നും ഇരുബാറുകളിലും അടിപിടിയുണ്ടായെന്നും ഗുരുതരമായ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ മാത്രമാണ് അധികാരികള്‍ നടപടികളിലേക്ക് കടക്കുന്നതെന്നും എന്നാല്‍ 18 വയസ്സിന് താഴെ മദ്യം കൊടുത്തു എന്ന അബ്കാരി കുറ്റത്തിന് നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി ആരോപിച്ചു. ഇരുബാറുകളിലും നടന്ന സംഭവങ്ങളെക്കുറിച്ച് പോലീസിനും എക്‌സൈസിനും അറിവുള്ളതാണ്. ബാറിലിരിക്കുന്നതിനും മദ്യം വാങ്ങുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം. ദിനംപ്രതി നിശ്ചിത ശതമാനം രൂപയ്ക്ക് മദ്യപിക്കുന്നവരെ ബി.പി.എല്‍. ലിസ്റ്റില്‍ നിന്നും ഒഴിവാക്കണം. പട്ടിണിപാവങ്ങള്‍ പണിയെടുത്ത് Read More…

News Reader's Blog

വെള്ളികുളം മിഷൻ ലീഗ് ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരിച്ചു

വെള്ളികുളം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരിച്ചു. അലോണാ ജോ തോട്ടപ്പള്ളിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ.ബിൻസ് ജോസഫ് പൊട്ടനാനിയിൽ എം.എസ്.ടി മിഷൻ ഞായർ ആചരണം ഉദ്ഘാടനം ചെയ്തു. നീതു സന്തോഷ് താന്നിപ്പൊതിയിൽ മിഷൻ ഞായർ സന്ദേശം നൽകി. ഇതോടനുബന്ധിച്ചു വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ അനുസ്മരണവും നടത്തി. ജാസ്മിൻ പ്രതീഷ് കൊച്ചു കൂടിയാറ്റ് കുഞ്ഞച്ചൻ അനുസ്മരണ സന്ദേശം നൽകി.വികാരി ഫാ സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. Read More…

News Reader's Blog

ഹോര്‍ട്ടി വൈന്‍ വില്പന അനുമതി എക്‌സൈസ് കമ്മീഷണര്‍ തെറ്റിദ്ധരിച്ചത് അത്യത്ഭുതങ്ങളിലൊന്ന്

സംസ്ഥാനത്ത് ബേക്കറികളില്‍ ഹോര്‍ട്ടിവൈന്‍ വില്പനയുമായി ബന്ധപ്പെട്ട അനുമതിയില്‍ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറാല്‍ എക്‌സൈസ് കമ്മീഷണര്‍ തെറ്റിദ്ധരിക്കപ്പെട്ടത് അത്യത്ഭുതങ്ങളിലൊന്നാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപതാ ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച അസോസിയേഷന്‍ ഓഫ് നോണ്‍ ആല്‍ക്കഹോളിക് പേഴ്‌സണ്‍സ് ലഹരി രഹിത മൂവ്‌മെന്റിന്റെ പ്രഥമയോഗം തുവാനിസ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. കഴിഞ്ഞ നാലുമാസമായി പിണറായി സര്‍ക്കാരിന്റെ മദ്യനയമാണ് തുടരുന്നതെന്നും പ്രതിഷേധങ്ങളെ തുടര്‍ന്ന് അന്ന് മരവിപ്പിച്ച Read More…

News Reader's Blog

LUMIN 2K26 യുവജനസംഗമം അരുവിത്തുറയിൽ സംഘടിപ്പിച്ചു

അരുവിത്തുറ: SMYM അരുവിത്തുറ ഫൊറോനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച LUMIN 2K26 യുവജനസംഗമം ഒക്ടോബർ 21-ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടന്നു. യുവജനങ്ങൾക്ക് പ്രചോദനവും ജീവിതദിശാബോധവും പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സംഗമം ശ്രദ്ധേയമായി. ഫാ. ജോയൽ കുഴിവേലിത്തടത്തിൽ യുവജനസംഗമം ഉദ്ഘാടനം ചെയ്തു. അരുവിത്തുറ ഫൊറോന പ്രസിഡന്റ് അലൻ ജോയ് പുല്ലാട്ട് അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീ. ജോസഫ് അന്നംകുട്ടി ജോസ് മുഖ്യാതിഥിയായി പങ്കെടുത്തു. യുവജനങ്ങളുമായി സംവദിച്ച ജോസഫ് അന്നംകുട്ടി ജോസ് തന്റെ Read More…

News Reader's Blog

ലഹരിക്കെതിരെ യുവശബ്ദം ഉയരട്ടെ; ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 രജിസ്ട്രേഷൻ തുടങ്ങി

ലോകമെമ്പാടുമുള്ള മലയാളി സ്കൂൾ–കോളേജ് വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ആശയവിനിമയ മികവും ആത്മവിശ്വാസവും നേതൃത്വഗുണങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ, വേൾഡ് മലയാളി ഫെഡറേഷനോടു (WMF) ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 (2026–27) രജിസ്ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ 15 മുതൽ ഡിസംബർ 15 വരെയാണ് ആദ്യ റൗണ്ട്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലുമാണ് മത്സരം. ഗൂഗിൾ ഫോമിലൂടെ മൂന്നു മിനിറ്റിൽ കവിയാത്ത പ്രസംഗവീഡിയോ സമർപ്പിക്കണം. രജിസ്ട്രേഷൻ ഫീസില്ല; മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിൽ Read More…

News Reader's Blog

സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി കൃപയും ആഷ്‌ലിയും വിടവാങ്ങി

ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും മനസ്സിൽ നിറച്ച് വിദേശത്തേക്ക് ഉപരിപഠനത്തിനായി പറക്കാൻ തയ്യാറെടുക്കുകയായിരുന്നു കൃപയും ആഷ്‌ലിയും. പഠനം പൂർത്തിയാക്കി ജീവിതത്തിൽ വലിയ ഉയരങ്ങൾ കീഴടക്കണമെന്നും, തങ്ങളുടെ ഭാവി മനോഹരമാക്കണമെന്നും ആഗ്രഹിച്ചിരുന്ന രണ്ട് യുവതികൾ. എന്നാൽ, ആ സ്വപ്നങ്ങളിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പേ വിധി അവരെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കോട്ടയം പാമ്പാടിയിൽ കെ.കെ. റോഡിലെ പതിമൂന്നാം മൈലിൽ രാവിലെ ഒൻപത് മണിയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം സംഭവിച്ചത് . കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടറിൽ യാത്ര Read More…