പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു ഇന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് ളാലം പഴയപള്ളിയുടെ പാരിഷ്ഹാളിൽ വച്ച് ദൈവാലയ ശുശ്രൂഷികളുടെയും (കപ്യാർ) തൂപ്പുകാരുടെയും സമ്മേളനം നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് എല്ലാവരെയും ആദരിച്ചു. മുഖ്യവികാരി ജനറാൾ ഡോ. ജോസഫ് തടത്തിൽ സമ്മേളനത്തിൽ ആമുഖസന്ദേശം നല്കി. ളാലം പഴയപള്ളി വികാരി റവ ഫാ ജോസഫ് തടത്തിൽ, രൂപത ചാൻസിലർ ഡോ ജോസഫ് കുറ്റിയാങ്കൽ രൂപത പ്രൊക്യൂറേറ്റർ ഡോ ജോസഫ് മുത്തനാട്ട്, റവ ഫാ Read More…
News
പ്രതിഫലം ലക്ഷ്യം വെച്ചല്ല സഭയുടെ സേവനം: മാര് റാഫേല് തട്ടില്
ഇരിങ്ങാലക്കുട: പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യുന്ന സേവനങ്ങള് ആണ് സഭയുടെ മുഖമുദ്രയെന്നും സഭാമക്കളുടെ കുലീനത്വമാണ് അതിനു പിന്നിലെന്നും മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. ഇരിങ്ങാലക്കുട രൂപതാദിന ആഘോഷങ്ങള് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മേജര് ആര്ച്ചുബിഷപ്. ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ-ആതുര ശുശ്രൂഷ, അജപാലന രംഗങ്ങളിലും ഇരിങ്ങാലക്കുട രൂപത പ്രതിഫലം ഇച്ഛിക്കാതെയുള്ള പ്രവര്ത്തനങ്ങളാണ് നടത്തുന്നത്. ഇവിടത്തെ വൈദിക, സന്യസ്ത, അല്മായ സമൂഹമാണ് രൂപതയുടെ ഏറ്റവും വലിയ സമ്പത്തെന്നും മാര് തട്ടില് പറഞ്ഞു. മേജര് ആര്ച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം മാര് തട്ടിലിന് ഇരിങ്ങാലക്കുട Read More…
പുണ്യശ്ലോകനായ കുട്ടൻ തറപ്പേലച്ചൻ്റെ 67-ാം ചരമവാർഷികവും ശ്രാദ്ധവും
കടപ്ലാമറ്റം: പുണ്യശ്ലോകനായ കുട്ടൻ തറപ്പേലച്ചൻ്റെ 67-ാം ചരമവാർഷികവും ശ്രാദ്ധവും കടപ്ലാമറ്റം സെൻ്റ് മേരീസ് പള്ളിയിൽ നടത്തപ്പെട്ടു. ചിക്കാഗോ രൂപതയുടെ പ്രഥമമെത്രാൻ മാർ ജേക്കബ് അങ്ങാടിയാത്ത് ആഘോഷമായ വി. കുർബാന അർപ്പിക്കുകയും ഇടവക ജനങ്ങൾക്ക് സന്ദേശം നൽകുകയും ചെയ്തു. കുട്ടൻതറപ്പേലച്ചൻ്റെ പുണ്യവഴികളെക്കുറിച്ച് പറയുകയും അച്ചൻ സീറോ മലബാർ സഭയുടെയും, പാലാ രൂപതയുടെയും, കടപ്ലാമറ്റം പ്രദേശത്തിൻ്റെയും മംഗളവാർത്തയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. കൂടാതെ കർത്താവിൻ്റെ കൃപ ലഭിക്കുവാൻ കർത്താവിനോട് ചേർന്ന് നിന്ന് മാതൃക കാണിച്ചിരുന്ന കുട്ടൻ തറപ്പേൽ അച്ചൻ ഓരോരുത്തർക്കും മാതൃകയാകട്ടെയെന്ന് Read More…
സമ്പൂർണ്ണ ബൈബിൾ കൈയെഴുത്ത് പ്രതിയുമായി കടപ്ലാമറ്റത്തെ യുവജനങ്ങൾ
കടപ്ലാമറ്റം: വചനത്താൽ ജ്വലിച്ച കടപ്ലാമറ്റം ഇടവകയിലെ യുവജനങ്ങൾ തയ്യാറാക്കിയ ബൈബിൾ കൈയ്യെഴുത്തു പ്രതി സെന്റ്. മേരീസ് പള്ളിയിൽ വെച്ച് പ്രകാശനം ചെയ്തു. ഷിക്കാഗോ രൂപതയുടെ പ്രഥമ മെത്രാൻ മാർ. ജേക്കബ് അങ്ങാടിയത്താണ് പ്രകാശന കർമ്മം നിർവഹിച്ചത്. കടപ്ലാമറ്റം ഇടവക അംഗങ്ങളും യുവജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.ഇടവക വികാരി റവ. ഫാ ജോസഫ് മുളഞ്ഞ നാൽ, അസിസ്റ്റന്റ് വികാരി റവ. ഫാ ജോൺ കുറ്റാരപ്പള്ളി എന്നിവർ മഹനീയ സാന്നിധ്യമായി. കടപ്ലാമറ്റം എസ്. എം. വൈ. എം യുവജന പ്രസ്ഥാനത്തിലെ അംഗമായ Read More…
ആഗോള ഇസ്ലാമികഭീകരതയും ക്രൈസ്തവവേട്ടയും
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI വിവിധ രാജ്യങ്ങളിൽ ഇസ്ലാമിക ഭീകരരുടെ അതിക്രമങ്ങൾക്കിരയാകുന്ന ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. കഴിഞ്ഞ 15 വർഷങ്ങൾക്കിടയിൽ അമ്പത്തായിരത്തിൽപ്പരം നൈജീരിയൻ ക്രിസ്ത്യാനികൾ ബോക്കോഹറാം, ഫുലാനി ഇസ്ലാമിക തീവ്രവാദികളാൽ ക്രൂരമായി കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ മാത്രം നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 16769 ആണെന്ന് ആഗസ്റ്റ് 29 ന് പുറത്തുവന്ന ‘ദ ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക’യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇസ്ലാമികതീവ്രവാദികളുടെ കിരാതമായ നരവേട്ടകളുടെ Read More…
പാലക്കാട് രൂപത സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ
പാലക്കാട് രൂപതയിൽ ഒരു വർഷമായി നടന്നു വരുന്ന സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനo നാളെ സെന്റ് റാഫേൽസ് കത്തീഡ്രലിൽ നടക്കും. രാവിലെ ഒമ്പതിനു മേജർ ആർച്ച്ബിഷപ്പിനെ കത്തീഡ്രലിലേക്കു സ്വീകരിച്ചാനയിക്കും. തുടർന്നുള്ള വിശുദ്ധ കുർബാനയ്ക്ക് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സഹകാർമികനാകും. പന്ത്രണ്ടു ബിഷപ്പുമാരും 2500 ഓളം അല്മായ പ്രതിനിധികളും പങ്കെടുക്കും. വിശുദ്ധ കുർബാനക്കുശേഷം കത്തീഡ്രൽ സ്ക്വയറിൽ Read More…
ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്ജം വിശുദ്ധ കുര്ബാന: മാര് റാഫേല് തട്ടില്
വിശുദ്ധ കുര്ബാനയായിരുന്നു ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്ജമെന്ന് സീറോ മലബാര് സഭ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. മാര് പോള് ചിറ്റിലപ്പിള്ളിയുടെ നാലാം ചരമ വാര്ഷിക ദിനത്തില് താമരശേരി മേരിമാതാ കത്തീഡ്രലില് ദിവ്യബലിയര്പ്പിച്ച് വചന സന്ദേശം നല്കുകയായിരുന്നു ആര്ച്ചുബിഷപ്. പരിശുദ്ധ കുര്ബാനയോടു ചേര്ന്നു നിന്ന മനുഷ്യനായിരുന്നു അദ്ദേഹം. സീറോ മലബാര് സഭയുടെ വ്യക്തിത്വം വീണ്ടെടുക്കുന്നതില് ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു; മാര് റാഫേല് തട്ടില് പറഞ്ഞു. മറിയം ഈശോയെ ഉദരത്തില് സ്വീകരിച്ചതു പോലെയാണ് ചിറ്റിലപ്പിള്ളി പിതാവ് കല്യാണ് Read More…
ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മേഖല സന്ദർശിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ ആളുകൾക്കു ജാതി-മത ഭേദമില്ലാതെ സീറോമലബാർ സഭയും കേരള കത്തോലിക്ക മെത്രാൻ സമിതിയും ചേർന്നു സഹായമെത്തിക്കുമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്മേഖല സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹരായ ആളുകൾക്ക് സഹായം നൽകുന്നതിനു ജാതിയോ മതമോ തടസമാകില്ല. കെസിബിസിയുടെ നേതൃത്വത്തിൽ വയനാട്, വിലങ്ങാട് മേഖലകളിൽ 100 വീടുകൾ നിർമിച്ചു നൽകും. അതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. മറ്റൊരു ഏജൻസിയെയും ഏൽപ്പിക്കാതെ സഭയുടെ കീഴിലുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് കുറ്റമറ്റ Read More…
കത്തോലിക്കാ കോൺഗ്രസ് സെപ്റ്റംബർ 8 ജാഗ്രതാ ദിനമായി ആചരിക്കുന്നു
കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ എട്ടാം തീയതി (ഞായറാഴ്ച) ESA വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിഭൂമികളും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടും ജനസുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്ന് ആവശ്യപ്പെട്ടു കൊണ്ടും ജാഗ്രതാ ദിനമായി ആചരിക്കുന്നു. അന്നേദിവസം എല്ലാ യൂണിറ്റുകളിലും ഈ വിഷയങ്ങളിൽ മീറ്റിങ്ങുകൾ സംഘടിപ്പിക്കുമെന്നും നിവേദങ്ങൾ സമർപ്പിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് അറിയിച്ചു.
മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ ആർച്ചുബിഷപ്പ്
ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി നിലവിലെ സഹായമെത്രാൻ മാർ തോമസ് (52) തറയിൽ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ന ടന്നുവരുന്ന സീറോ മലബാർ സഭാ സിന ഡിലായിരുന്നു തെരഞ്ഞെടുപ്പ്. നിലവിലെ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം 75 വയസ് പൂർത്തിയാക്കി വി രമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷ പ് മാർ റാഫേൽ തട്ടിലും സഭയിലെ മറ്റ് ബി ഷപ്പുമാരും പ്രഖ്യാപന ചടങ്ങിൽ സന്നിഹിതരായിരുന്നു. ചങ്ങനാശേരി സെന്റ് Read More…