ഫാ. വർഗീസ് വള്ളിക്കാട്ട് കത്തോലിക്കാ സഭകത്തോലിക്കാ സഭ 24 സ്വയംഭരണ സഭകളുടെ ഒരു കൂട്ടായ്മയാണ്. ഓരോന്നിനും അതിന്റേതായ വ്യത്യസ്തമായ ആരാധനാക്രമ, ദൈവശാസ്ത്ര, കാനോനിക്കൽ പാരമ്പര്യങ്ങളുണ്ട്. 24 സഭകൾ ഇവയാണ്:ഓറിയന്റൽ കത്തോലിക്കാ സഭകൾ (23). അലക്സാണ്ട്രിയൻ പാരമ്പര്യം:1. കോപ്റ്റിക് കത്തോലിക്കാ സഭ2. എറിട്രിയൻ കത്തോലിക്കാ സഭ3. എത്യോപ്യൻ കത്തോലിക്കാ സഭ അന്ത്യോക്യൻ പാരമ്പര്യം:1. മരോണൈറ്റ് സഭ2. സിറിയക് കത്തോലിക്കാ സഭ3. സിറോ-മലങ്കര കത്തോലിക്കാ സഭ അർമേനിയൻ പാരമ്പര്യം:1. അർമേനിയൻ കത്തോലിക്കാ സഭ ബൈസന്റൈൻ പാരമ്പര്യം:1. അൽബേനിയൻ ബൈസന്റൈൻ കത്തോലിക്കാ Read More…
Pope’s Message
മാനവിക, സഹോദര്യമൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയതന്ത്രബന്ധം വളർത്തുക: ഫ്രാൻസിസ് പാപ്പാ
ഔദ്യോഗികപരമായ നയതന്ത്രബന്ധത്തിനൊപ്പം കുടുംബ, മാനവിക, സഹോദര്യപരമായ ബന്ധത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ. ഇന്ന് രാവിലെ, പരിശുദ്ധ സിംഹാസനവുമായി നയതന്ത്രബന്ധം പുലർത്തുന്ന രാജ്യങ്ങളുടെയും അന്താരാഷ്ട്രസംഘടനകളുടെയും പ്രതിനിധികൾക്ക് ഈ വർഷവും പതിവുപോലെ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ, മാനവിക, സാഹോദര്യ മൂല്യങ്ങൾക്കുണ്ടാകേണ്ട പ്രാധാന്യം പാപ്പാ എടുത്തുകാട്ടിയത്. കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം 2025, ജൂബിലിയുടെ വർഷമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇത്, പ്രത്യേകമായ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും, ലോകത്തിന്റെ ചടുലതയിൽനിന്ന് മാറി, സ്വസ്ഥമായിരിക്കാനും വിചിന്തനം നടത്താനുമുള്ള ഒരു സമയമാണെന്നും പാപ്പാ പറഞ്ഞു. Read More…
ദൈവാരാധനയ്ക്ക് ആന്തരികപ്രചോദനം ഉൾക്കൊള്ളണം: ഫ്രാൻസിസ് മാർപാപ്പാ
കിഴക്കു നിന്നുമുള്ള ജ്ഞാനികളുടെ സന്ദർശനത്തിന്റെ ഓർമ്മ ആചരിക്കുന്ന പ്രത്യക്ഷീകരണ തിരുനാൾ ദിനമായ ജനുവരി മാസം ആറാം തീയതി, തിങ്കളാഴ്ച്ച ഫ്രാൻസിസ് പാപ്പാ മധ്യാഹ്നപ്രാർത്ഥന നയിക്കുകയും, സന്ദേശം നല്കുകയും ചെയ്തു. പ്രാർത്ഥനയിൽ ആയിരക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു. യേശുവിനെ കാണുവാനും, ആരാധിക്കുവാനും ജ്ഞാനികൾ ദൂരെ നിന്നും കടന്നു വരുമ്പോൾ, ജറുസലേം നഗരത്തിലുള്ളവർ നിഷ്ക്രിയരായി നിലകൊണ്ട വിരോധാഭാസമായ സാഹചര്യത്തെ എടുത്തുപറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ വാക്കുകൾ ആരംഭിച്ചത്. നക്ഷത്രത്താൽ ആകർഷിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്ത ജ്ഞാനികൾ, വഴിയിൽ ഏറെ അപകടസാധ്യതകളും അനിശ്ചിതത്വങ്ങളും നേരിട്ടുകൊണ്ടാണ് ബെത്ലഹേമിൽ Read More…
വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്: ഫ്രാൻസിസ് മാർപാപ്പാ
ഇറ്റാലിയൻ അധ്യാപക കൂട്ടായ്മയുടെ എൺപതാം വാർഷികത്തോടനുബന്ധിച്ചും, ഇറ്റലിയിലെ കത്തോലിക്കാ സ്‌കൂളിലെ മാതാപിതാക്കളുടെ കൂട്ടയ്മയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ചും, ജനുവരി മാസം നാലാം തീയതി ഫ്രാൻസിസ് പാപ്പാ സ്വകാര്യ സദസ് അനുവദിച്ചു. തദവസരത്തിൽ, ആധുനികയുഗത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അവ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പരാമർശിച്ചുകൊണ്ട് സന്ദേശം നൽകി. സാമീപ്യം, അനുകമ്പ, ആർദ്രത എന്നീ മൂന്നു ഗുണങ്ങൾ ഉൾച്ചേർത്തതാണ് ദൈവത്തിന്റെ വിദ്യാഭ്യാസരീതിയെന്നും, ഇതിന്റെ ഓർമ്മയാണ് ക്രിസ്തുമസ് നമുക്ക് നൽകുന്നതെന്നും പാപ്പാ പറഞ്ഞു. ദാരിദ്ര്യത്തിന്റെയും ലാളിത്യത്തിന്റെയും ഒരു അവസ്ഥ തിരഞ്ഞെടുത്തുകൊണ്ട് ഈ ലോകത്തിൽ പിറന്ന Read More…
നല്ലതു പറയുക, കുറ്റം പറയാതിരിക്കുക: ഫ്രാൻസിസ് മാർപാപ്പാ
അപരനെക്കുറിച്ച് നല്ലതു പറയുകയും പരദൂഷണം പറയാതിരിക്കുകയും ചെയ്യുന്നത് എളിമയുടെ ഒരു ആവിഷ്കാരമാണെന്ന് മാർപ്പാപ്പാ. റോമൻ കൂരിയായിലെ അംഗങ്ങൾക്ക്, പതിവു പോലെ ഇക്കൊല്ലവും, തിരുപ്പിറവിത്തിരുന്നാൾ ആശംസകളേകുന്നതിന് വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചാവേളയിൽ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് മാർപാപ്പാ. മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയുകയും തിന്മ പറയാതിരിക്കുകയും ചെയ്യുകയെന്നത് നാം എല്ലാവരുമായി, മെത്രാന്മാരും വൈദികരും സമർപ്പിതരും അൽമായരുമായി, ബന്ധപ്പെട്ടകാര്യമാണെന്നും കാരണം അതു നമ്മുടെ മാനവികതയെ സ്പർശിക്കുന്ന ഒന്നാണെന്നും പാപ്പാ പറഞ്ഞു. ഒരു സഭാ സമൂഹം സന്തോഷത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്നത്, അതിലെ അംഗങ്ങൾ Read More…
സ്നേഹം നമ്മെ ആശ്ചര്യപ്പെടുത്തുന്നു: ഫ്രാൻസിസ് മാർപാപ്പാ
ക്രിസ്തുമസ് – പുതുവത്സരദിന ആശംസകൾ അറിയിക്കുന്നതിനും, തങ്ങളുടെ സ്നേഹം പങ്കുവയ്ക്കുന്നതിനുമായി, ഇറ്റലിയിലെ ‘കത്തോലിക്കാ ക്രിയാത്മക കൂട്ടായ്മ’ അഥവാ അത്സിയോനെ കത്തോലിക്കാ സംഘടനയിലെ യുവ അംഗങ്ങൾ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു. തദവസരത്തിൽ പാപ്പാ അവർക്ക് ആശംസകൾ നേർന്നുകൊണ്ട്, ഹ്രസ്വസന്ദേശം നൽകുകയും ചെയ്തു. എല്ലാവർഷവും, ക്രിസ്തുമസ് ആശംസകൾ നേരുന്നതിനായി അംഗങ്ങൾ വത്തിക്കാനിൽ എത്താറുണ്ട്. സംഘടനയുടെ ദേശീയ അധ്യക്ഷനും, മറ്റു ഭാരവാഹികളും സ്വകാര്യസദസ്സിൽ സംബന്ധിച്ചു. തന്റെ സന്ദേശത്തിൽ, ശിഷ്യന്മാരെ ദൗത്യനിർവ്വഹണത്തിനായി വിളിക്കുന്ന യേശുവിനെ, പാപ്പാ യുവജനങ്ങൾക്ക് എടുത്തു കാണിച്ചു. സംഘടനയുടെ Read More…
രോഗം ഇരുട്ടിലേക്കു തള്ളുന്നവർക്ക് വെളിച്ചം പകരുക: ഫ്രാൻസിസ് മാർപാപ്പാ
രോഗം പലപ്പോഴും വ്യക്തിയെയും അയാളുടെ കുടുബത്തെയും വേദനയുടെയും മനോവ്യഥയുടെയും ഇരുട്ടിലേക്ക് തള്ളിവിടുകയും ഏകാന്തതയും അടച്ചുപൂട്ടലും സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അപ്പോൾ അവിടെ അല്പം വെളിച്ചം പകരാൻ, സൗഹൃദവും സാമീപ്യവും ശ്രവണവും കൊണ്ട് പ്രത്യാശയുടെ ഒരു ദീപനാളമാകാൻ ആരെങ്കിലും വേണമെന്നും മാർപ്പാപ്പാ. രക്താർബുദത്തിനും രോഗപ്രതിരോധശക്തി ക്ഷയിപ്പിക്കും വിധം മജ്ജയിലുണ്ടാകുന്ന മാറ്റങ്ങൾക്കുമെതിരെ പോരാടുന്നതിനായുള്ള ഗവേഷണപഠനങ്ങൾക്ക് സാമ്പത്തിക സഹായം നല്കുകയും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും സാന്ത്വന സാമീപ്യമാകുകയും ചെയ്യുന്ന ഇറ്റലിയിലെ ഒരു സംഘടനയുടെ (Associazione Italiana contro le Leucemie, i linfomi Read More…
മാനവിക സുസ്ഥിരത ഏറെ ആവശ്യമാണ്: ഫ്രാൻസിസ് മാർപാപ്പാ
മാനവിക വികസനത്തിനും, സുസ്ഥിരതയ്ക്കും അടിസ്ഥാനമിടുന്ന സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനായി നിലവിൽ വന്ന, മനുഷ്യ സാമ്പത്തിക ഫോറത്തിന്റെ ആദ്യ സമ്മേളനത്തിൽ സംബന്ധിക്കുന്നവരുമായി ഫ്രാൻസിസ് പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി. ‘ആഗോള സമ്പദ്‌വ്യവസ്ഥയെ പുനർവിചിന്തനം ചെയ്യുക’ എന്ന വിഷയത്തിന്മേലാണ് റോമിൽ ഡിസംബർ മാസം 10, 11 തീയതികളിലായി സമ്മേളനം നടക്കുന്നത്. മാനുഷിക സുസ്ഥിരത എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പ്രധാനപ്പെട്ട സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടന എന്ന നിലയിൽ, അതിലെ അംഗങ്ങളെ കണ്ടുമുട്ടുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം Read More…
എല്ലാവരും ഒരൊറ്റ മനുഷ്യകുടുംബത്തിലെ അംഗങ്ങള്‍; ഗുരുവിന്റെ സന്ദേശം ഉയര്‍ത്തിക്കാട്ടി ഫ്രാൻസിസ് മാര്‍പ്പാപ്പ
ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുള്ള കാലമെന്ന് ഫ്രാൻസിസ് മാർപാപ്പ. വേർതിരിവില്ലാത്തെ മനുഷ്യർ ഒന്നെന്ന സന്ദേശം നൽകിയത് ശ്രീനാരായണ ഗുരുവാണ്. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. ശിവഗിരി മഠം സംഘടിപ്പിക്കുന്ന സർവ്വ മത സമ്മേളനത്തിനുള്ള ആശീർവാദ പ്രഭാഷണത്തിൽ ആണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ച് സംസാരിച്ചത്. ശ്രീനാരായണഗുരു തൻ്റെ ജീവിതം സമൂഹത്തിൻ്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ്. രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിൻ്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും Read More…
സന്തോഷപൂർവ്വം വേണം സുവിശേഷം പ്രഘോഷിക്കേണ്ടത്: ഫ്രാൻസിസ് മാർപാപ്പാ
“സുവിശേഷം” എന്ന വാക്കിന്റെ അർത്ഥമറിഞ്ഞ്, സന്തോഷപൂർവ്വം സുവിശേഷപ്രഘോഷണം നടത്താൻ ഏവരെയും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. പരിശുദ്ധാരൂപിയുടെ ഫലമായ സന്തോഷവുമായി ബന്ധപ്പെട്ട് നവംബർ 27 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ പ്രബോധനം നടത്തിയതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെയും സുവിശേഷപ്രഘോഷകർ സന്തോഷപൂർവ്വം വേണം വചനമറിയിക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്. ദുഃഖമോ ദേഷ്യമോ മൂലം ഇരുണ്ട മുഖത്തോടെയാകരുത് വചനപ്രഘോഷണം നടത്തേണ്ടതെന്നും, വചനത്തിൽ മറഞ്ഞിരിക്കുന്ന വിലയേറിയ മുത്തുകളും നിധിയും കണ്ടെത്തിയതിലെ ആനന്ദം വെളിവാകുന്ന രീതിയിൽ വേണം നാം വചനം പ്രഘോഷിക്കേണ്ടതെന്നും പാപ്പാ വിശദീകരിച്ചു. Read More…