രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന ഭീകരക്രമണങ്ങൾ എന്നേക്കുമായി തുടച്ചു നീക്കണമെന്ന് സീറോ മലബാർ സഭ. തീവ്രവാദവും ഭീകരാക്രമണങ്ങളും മനുഷ്യ സമൂഹത്തിന് എതിരായ വലിയ വെല്ലുവിളികളാണ്. കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരക്രമണത്തെ റവ.ഫാ. ആന്റണി വടക്കേകര അപലപിക്കുകയും ഭീകരർക്കെതിരെ മാതൃകാപരമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പഹൽഗാമിലെ ഭീകരക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ഭീകരതയുടെ ലക്ഷ്യം ഭയം വിതയ്ക്കുക മാത്രമല്ല, സമൂഹത്തെ വിഭജിച്ച് അതിന്റെ ഏകത്വം തകർക്കുക കൂടിയാണ്. ഭീകരവാദികൾ പലപ്പോഴും നിരപരാധികളായ ജനങ്ങളെ Read More…
Daily Prayers
ഈശോസഭക്കാരനായ, അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ പേര് സ്വീകരിച്ച ഫ്രാൻസിസ് മാർപാപ്പ…
എല്ലാവരുടെയും മാർപ്പാപ്പ “അസ്സീസിയിലെ ഇഗ്‌നേഷ്യസ് !”: ഇതുവരെയുള്ള മാർപ്പാപ്പമാരിൽ ഏതാണ്ട് പത്തുശതമാനം മാർപ്പാപ്പാമാർ സമർപ്പിത സമൂഹങ്ങളിൽ നിന്നുമുള്ളവരാണ്. അവർ ആകെ 24 പേരാണ് ഇതുവരെ. അതിൽ ഏഴു പേർ ബെനെഡിക്റ്റയിൻ സഭക്കാരും നാലു പേർ ഡൊമിനിക്കൻ സഭക്കാരും നാലുപേർ ഫ്രാൻസിസ്‌ക്കൻസും ആണ്. ഒരാൾ മിനൊരിറ്റ്. സമർപ്പിത സഭാംഗമായ മാർപ്പാപ്പയാണ് ഫ്രാൻസിസ്. ഒരു ഈശോസഭക്കാരൻ! 1831 നു ശേഷം ആദ്യമായാണ് ഒരു സമർപ്പിത സഭാംഗം മാർപ്പാപ്പ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. ഇശോസഭക്കാരൻ മാർപ്പാപ്പയാകുന്നത് ആദ്യമായതുകൊണ്ട് ഈശോസഭക്കാരനായ മാർപ്പാപ്പ എന്ന നിലയിൽ Read More…
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ; രണ്ടാം ദിനം
ഫാ. ജയ്സൺ കുന്നേൽ mcbs “പ്രിയ കൂട്ടുകാരേ, ക്രിസ്തുവിനു വേണ്ടി മരിക്കുക എന്നത് എൻ്റെ നേട്ടമാണ് ” വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ (1898-1937) സ്പെയിനിലെ കറ്റലോണിയയിൽ നടന്ന സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട 97 ലാസാലേ ( LaSalle) സഹോദരന്മാരിൽ ഒരാളാണ് വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ. വിശുദ്ധ ജെയിം ഹിലാരിയോ ബാർബൽ, സ്പെയിനിലെ പൈറീനീസിൽ (Pyreness) ദൈവ വിശ്വാസമുള്ള ഒരു കുടുംബത്തിൽ ജനിച്ചു . പന്ത്രണ്ടാം വയസ്സിൽ പുരോഹിതനാകാനുള്ള ആഗ്രഹവുമായി സെമിനാരിയിൽ പ്രവേശിച്ചെങ്കിലും, കേൾവി Read More…
അൽഫോൻസാമ്മയ്‌ക്കൊപ്പം അമ്പതുനോമ്പ്
ഫാ. ജയ്സൺ കുന്നേൽ mcbs ഒന്നാം ദിനം ; എളിമപ്പെടാനുള്ള അവസരങ്ങൾ ഭാഗ്യാവസരങ്ങൾ “എളിമയാണ് സുകൃതങ്ങളുടെ രാജ്ഞി എളിമപ്പെടാൻ കിട്ടുന്ന ഏത് അവസരവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.” വി. അൽഫോൻസാമ്മ ശിരസ്സിൽ ചാരം പൂരി നോമ്പിൻ്റെ തീവ്രതയിലേക്കു വിഭൂതിതിരുനാളിലൂടെ നാം പ്രവേശിച്ചിരിക്കുന്നു. സുകൃതങ്ങൾ പുഷ്പിക്കുന്ന വസന്തകാലമല്ലോ നോമ്പ്. അനുതാപത്തിൻ്റെയും പ്രാർത്ഥനയുടെയും ഉപവാസത്തിൻ്റെയും നാളുകളിൽ ഉള്ളിൽ പുത്തുലയേണ്ട ആദ്യ സുകൃതമാണ് എളിമ. ദൈവഹിതത്തിനു കീഴ്‌വഴങ്ങി ജീവിക്കുക എന്നതാണ് എളിമ എന്ന സുകൃതത്തിൻ്റെ പ്രഥമവും പ്രധാനവുമായ കാര്യം. നെറ്റിയിലെ Read More…
നമ്മുടെ സാമിപ്യവും വാക്കും പ്രവർത്തിയും മറ്റുള്ളവർക്ക് അനുഗ്രഹമാകണം
ഒന്നിപ്പിക്കുന്ന ചിന്തകൾ 1നീ ഒരു അനുഗ്രഹമാണ്. ഫാ ജയ്സൺ കുന്നേൽ mcbs 2025 ലെ ആദ്യ സുപ്രഭാതത്തിൽ ധാരാളം പുതുവത്സരാശംസകൾ കിട്ടിയെങ്കിലും മനസ്സിൽ വേഗത്തിൽ പതിഞ്ഞ ആശംസ you are a blessing Happy New year 2025 എന്നതായിരുന്നു. നീ ഒരു അനുഗ്രഹമാണ് പുതുവത്സരാശംസകൾ 2025. സത്യമാണല്ലോ അനുഗ്രഹമാകാനാണല്ലോ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മൾ അനുഗ്രഹമാകാൻ 5 കാരണങ്ങൾ ദൈവ വചനത്തിൻ്റെ വെളിച്ചത്തിൽ മനസ്സിലാക്കുയാണ് ഈ കൊച്ചു കുറിപ്പിൻ്റെ ലക്ഷ്യം. 1.ദൈവ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവർ ദൈവം അതുല്യമായി Read More…
ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; ഇരുപത്തിനാലാം ദിനം: കൃപയും സത്യവും നിറഞ്ഞ മഹത്വം
ഫാ. ജയ്സൺ കുന്നേൽ mcbs വചനം വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം. യോഹന്നാന്‍ 1 : 14 വിചിന്തനം ദൈവപുത്രൻ മനുഷ്യനായി ഭൂമിയിൽ പിറന്ന തലേദിവസം നമ്മുടെ ചിന്തകൾ ബത്ലേഹമിലെ പുൽക്കൂട് വരെ എത്തിയിരിക്കുന്നു. കൃപയുടെ വസന്തം തീർക്കാൻ ദൈവപുത്രൻ മനുഷ്യ ജന്മമെടുത്തിരിക്കുന്നു. ലോകത്തിനുള്ള ദൈവത്തിന്റെ സദ് വാർത്തയാണ് വചനം മാംസമായ യേശുക്രിസ്തു. മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനെ ഓർത്തു പരിതപിച്ചില്ല Read More…
ഉണ്ണീശോയെ സ്വന്തമാക്കാൻ ഇരുപത്തിമൂന്നാം ദിനം; വലിയ കാര്യങ്ങൾ ചെല്ലുന്ന ശക്തനായ ദൈവം
ഫാ. ജയ്സൺ കുന്നേൽ mcbs വചനം ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്‌ധമാണ്. ലൂക്കാ 1 : 49 വിചിന്തനം മറിയത്തിൻ്റെ സ്തോത്രഗീതം, തന്‍റെ ജീവിതത്തില്‍ ദൈവം വർഷിച്ച അത്ഭുതാവഹമായ കാര്യങ്ങള്‍ങ്ങൾക്കുള്ള മറിയത്തിൻ്റെ നന്ദിയായിരുന്നു. ദൈവപുത്രനു വാസസ്ഥലമൊരുക്കാൻ മറിയത്തെ തിരഞ്ഞെടുത്ത പിതാവായ ദൈവം വലിയ കാര്യമാണ് മറിയത്തിൻ്റെ ജീവിതത്തിൽ ചെയ്തത്. ഈശോയുടെ തിരുപ്പിറവിയ്ക്കു മുമ്പിൽ നിൽക്കുമ്പോൾ ശക്തനായ ദൈവം നമ്മുടെ ജീവിതത്തിൽ വർഷിക്കുന്ന വലിയ കാര്യങ്ങൾ നിരന്തരം ഓർമ്മയിൽ നിലനിർത്തണം. അതു വഴി ദൈവിക നന്മകള്‍ അംഗീകരിച്ചും Read More…
ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; ഇരുപത്തിരണ്ടാം ദിനം : എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുന്ന മറിയം
ഫാ. ജയ്സൺ കുന്നേൽ mcbs വചനം മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. ലൂക്കാ 2 : 19 വിചിന്തനം ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യം മുഴുവൻ ഹൃദയത്തിൽ സൂക്ഷിച്ച മറിയമാണ് ആഗമനകാല പ്രാർത്ഥനയിലെ ഇന്നത്തെ നമ്മുടെ മാതൃക. വചനം ഹൃദയത്തിൽ സംഗ്രഹിച്ച മറിയം തൻ്റെ ഉദരത്തിൽ മാത്രമല്ല ഹൃദയത്തിലും പുൽക്കൂട് ഒരുക്കിയവളാണ്. വചനം നമ്മുടെ ഹൃദയത്തിൽ വേരുറപ്പിച്ചാൽ ഹൃദയം പുൽക്കൂടായി എന്നു നാം മനസ്സിലാക്കാണം. ദൈവവചനത്തോടൊത്തു യാത്ര ചെയ്യുമ്പോൾ ഉണ്ണീയേശുവിനു വസിക്കാൻ അനുയോജ്യമായ പുൽക്കൂടായി നാം Read More…
ഉണ്ണീശോയെ സ്വന്തമക്കാൻ 25 പ്രാർത്ഥനകൾ; ഇരുപത്തി ഒന്നാം ദിനം: നമുക്ക് ബേത്‌ലെഹെംവരെ പോകാം
ഫാ. ജയ്സൺ കുന്നേൽ mcbs വചനം ദൂതന്‍മാര്‍ അവരെവിട്ട്, സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ പരസ് പരം പറഞ്ഞു: നമുക്ക് ബേത്‌ലെഹെംവരെ പോകാം. കര്‍ത്താവ് നമ്മെഅറിയി ച്ചഈ സംഭവം നമുക്കു കാണാം. ലൂക്കാ 2 : 15 വിചിന്തനം ബേത്ലെഹെം എന്ന പദത്തിൻ്റെ അർത്ഥം അപ്പത്തിൻ്റെ നാട് എന്നാണ്. ഭൂമിക്കപ്പമാകാൻ വന്നവൻ ജന്മത്തിനായി തിരഞ്ഞെടുത്തത് ദാവീദിൻ്റെ ഈ പട്ടണം ആയതിൽ ഒരു തെല്ലും അതിശോക്തിയില്ല. ബേത്‌ലെഹെംവരെ പോകുന്നർക്കെല്ലാം രക്ഷകനെ കാണാം വിശപ്പകറ്റാം, സമൃദ്ധിയിൽ വളരാം. ആഗമനകാലം രക്ഷനെ കാണാൻ Read More…
ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; ഇരുപതാം ദിനം :അത്യുന്നതങ്ങളിൽ ദൈവമഹത്വം
ഫാ. ജയ്സൺ കുന്നേൽ mcbs വചനം അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! ലൂക്കാ 2 : 14 വിചിന്തനം ഈശോയുടെ മനുഷ്യാവതാരത്തിൻ്റെ രണ്ടു ലക്ഷ്യങ്ങളാണ് ഈ തിരുവചനം തുറന്നു കാണിക്കുക. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം നൽകുക, ഭൂമിയിൽ എല്ലാവർക്കും സമാധാനം പകരുക.. ദൈവത്തിലേക്ക് വിരിയുകയും മനുഷ്യരുടെ ഇടയിലേക്ക് സമാധാനമായി പടരുകയും ചെയ്യുക. സമാധാനം ഒന്നാമതായി സൃഷ്ടിക്കേണ്ടത് മാനവ ഹൃദയത്തിലാണ്, ഏതു യുദ്ധവും കലാപവും ആദ്യം മനുഷ്യഹൃദയത്തിലാണല്ലോ ആരംഭം കുറിക്കുന്നത്. മനുഷ്യഹൃദയം സമാധാനപൂര്‍ണ്ണമായാല്‍ സമൂഹവും Read More…