നിത്യസഹായ മാതാവിന്റെ നൊവേന: എട്ടാം ദിവസം: സമാപനം…
(പ്രാരംഭ ഗാനം) നിത്യസഹായമാതേ പ്രാര്ത്ഥിക്ക ഞങ്ങള്ക്കായി നീനിന്മക്കള് ഞങ്ങള്ക്കായി നീപ്രാര്ത്തിക്ക സ്നേഹനാഥേ(മൂന്നുപ്രാവശ്യം)(മുട്ടുകുത്തുന്നു) വൈദികന്: ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ, നീ ഞങ്ങളുടെ നിത്യസഹായവും അഭയസ്ഥാനവും പ്രതീക്ഷയുമാകുന്നു.ജനങ്ങള്: ഞങ്ങള് ഇന്ന് അങ്ങേ സന്നിധിയില് അണഞ്ഞിരിക്കുന്നു. അങ്ങ് ഞങ്ങള്ക്കുവേണ്ടി സമ്പാദിച്ചിരിക്കുന്ന എല്ലാ നന്മകള്ക്കയും ഞങ്ങള് ദൈവത്തിന് കൃതജ്ഞതയര്പ്പിക്കുന്നു. നിത്യസഹായമാതാവേ ഞങ്ങള് അങ്ങയെ സ്നേഹിക്കുന്നു. നിരന്തരം അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ടും, ഞങ്ങളുടെ ശക്തിക്കനുസൃതമായി മറ്റുള്ളവരെ അങ്ങേ സന്നിധിയിലേക്കാനയിച്ചുകൊണ്ടും, അങ്ങയുടെ നേര്ക്കുള്ള സ്നേഹം ഞങ്ങള് പ്രകടിപ്പിച്ചുകൊള്ളമെന്ന് ഞങ്ങള് പ്രതിജ്ഞ്ഞ ചെയ്യുന്നു. Read More…