News Reader's Blog

സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം വൈദികർ: മാർ റാഫേൽ തട്ടിൽ

കാക്കനാട്: സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം വൈദികരെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർ സഭയിൽ ഈ വർഷം പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറോമലബാർ സഭയിലെ എല്ലാ രൂപതകളിൽ നിന്നും സന്യാസ സമൂഹങ്ങളിൽ നിന്നുമായി 289 വൈദിക വിദ്യാർഥികളാണ് പരിശീലനം പൂർത്തിയാക്കി ഈ വർഷം പൗരോഹിത്യത്തിനായി ഒരുങ്ങുന്നത്. ഇതിൽ 221 ഡീക്കന്മാർ സംഗമത്തിൽ പങ്കെടുത്തു. രാവിലെ പത്തുമണി Read More…

News Reader's Blog

സഭയോടു ചേർന്ന് അല്മായശുശ്രൂഷകൾ സജീവമാക്കണം: കർദിനാൾ മാർ ക്ലീമിസ്

കൊച്ചി: സഭയുടെ സംവിധാനങ്ങളോടു കൂടുതൽ ചേർന്നു നിന്ന് പ്രേഷിത, സേവന പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള ദൗത്യം അല്മായ സമൂഹത്തിനുണ്ടെന്നു കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും പ്രാർഥനയിലും ഐക്യത്തിലും അതിജീവിക്കാൻ നമുക്കാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെയും (കെസിബിസി) കേരള കാത്തലിക് കൗൺസിലിന്‍റെയും (കെസിസി) സംയുക്തയോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെസിബിസി വൈസ് പ്രസിഡന്‍റ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. Read More…

Daily Saints Reader's Blog

വി. ജോണ്‍ ഡമസീന്‍ : ഡിസംബർ 4

ഡമാസ്‌കസില്‍ ജനിച്ച വി. ജോണ്‍ ഡമസീന്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ജെറുസലേമിന് സമീപത്തുള്ള ഒരു ആശ്രമത്തിലാണ് ചെലവഴിച്ചത്. പൗരസ്ത്യപാരമ്പര്യത്തിലെ അവസാനത്തെ സഭാപിതാവായി യോഹന്നാൻ കണക്കാക്കപ്പെടുന്നു. കത്തോലിക്കാ സഭയും അദ്ദേഹത്തെ വേദപാരംഗതനായി മാനിക്കുന്നു. മറിയത്തിന്റെ സ്വർഗ്ഗാരോഹണത്തെക്കുറിച്ച് എഴുതിയിട്ടുള്ള യോഹന്നാന് കത്തോലിക്കാസഭയിൽ “സ്വർഗ്ഗാരോഹണത്തിന്റെ വേദശാസ്ത്രി” എന്ന അപരനാമവുമുണ്ട്. അദ്ദേഹം യേശുവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപവണക്കത്തെ എതിര്‍ത്തിരുന്ന ഐക്കണോക്ലാസ്റ്റ് എന്ന വിഭാഗത്തിനെതിരെ പോരാടി. ഗ്രീക്ക് പിതാക്കന്മാരെ കുറിച്ച് അദ്ദേഹം എഴുതിയ എക്‌സ്‌പോസിഷന്‍ ഓഫ് ദ ഓര്‍ത്തഡോക്‌സ് ഫെയ്ത്ത് എന്ന ഗ്രന്ഥം മികച്ച ഒരു Read More…

Meditations Reader's Blog

ദൈവപുത്രന്റെ വചസ്സുകൾ ഹൃദയത്തിൽ സ്വീകരിക്കുവാൻ നമുക്ക് നമ്മെത്തന്നെ ഒരുക്കാം

യോഹന്നാൻ 8 : 26 – 30പിതാ – പുത്രബന്ധം. ദൈവം മനുഷ്യരൂപം പൂണ്ടതാണ് താനെന്ന് അവൻ പറയുന്നു. അതേപോലെ, പിതാവായ ദൈവത്തെ വെളിപ്പെടുത്തുന്നവനും, താൻ തന്നെയെന്ന്, അവൻ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. പിതാവായ ദൈവത്തെ കൂടുതലായി നിങ്ങൾക്ക് മനസ്സിലാക്കാൻ, തന്റെ കുരിശുമരണവും ഉത്ഥാനവും കാരണമാകുമെന്ന് അവൻ ഉദ്ബോധിപ്പിക്കുന്നു. അതുതന്നെയാണ് അവിടുത്തെ അവസാന അടയാളം. “ഇവൻ സത്യമായും ദൈവപുത്രനായിരുന്നു” എന്ന ശതാധിപന്റെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്. അവിടുത്തെ ഉത്ഥാനം, പിതാവായ ദൈവത്തിന്റെ രക്ഷാകരസ്നേഹം വെളിപ്പെടുത്തുന്ന അടയാളമായിരുന്നു. പിതാവായ ദൈവത്തിനു Read More…

Meditations Reader's Blog

വിശ്വാസവും, പ്രത്യാശയും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ദൈവത്തോടുള്ള അസാധാരണമായ സ്‌നേഹത്താൽ എപ്പോഴും വേറിട്ടുനിൽക്കുന്ന നിക്കരാഗ്വൻ ജനത എന്ന അഭിസംബോധനയോടെ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് നടന്ന തീർത്ഥാടനത്തിൽ സംബന്ധിച്ച വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പാ തന്റെ ശ്ലൈഹീകാശീർവാദം നൽകി ഇടയലേഖനം അയച്ചു. നൊവേനയുടെ ഈ ദിവസങ്ങളിൽ വിശ്വാസികൾക്ക് തന്റെ ആത്മീയ സാമീപ്യം പാപ്പാ പ്രത്യേകം അറിയിച്ചു. നമ്മെ അനുഗമിക്കുന്നതും ഏക ഉറപ്പുള്ള വഴികാട്ടിയുമായ കർത്താവിൻ്റെ സ്നേഹനിർഭരമായ കരുതലിനെ മറക്കരുതെന്നു ഉദ്‌ബോധിപ്പിച്ച പാപ്പാ, പ്രയാസകരമായ നിമിഷങ്ങളിൽ കർത്താവിനെ സംശയത്തോടെ വീക്ഷിക്കരുതെന്നും, വിശ്വാസവും പ്രത്യാശയും അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന പുണ്യങ്ങളാണെന്നും Read More…

Daily Saints Reader's Blog

വിശുദ്ധ ഫ്രാൻസിസ് സേവ്യർ: ഡിസംബർ 3

ഫ്രാൻസിൽ ജനിച്ച ഒരു റോമൻ കത്തോലിക്ക മിഷനറിയും ഈശോസഭയുടെ സ്ഥാപകരിൽ ഒരാളും ആണ് ഫ്രാൻസിസ് സേവ്യർ. വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ അനുയായിയും 1534-ൽ മോണ്ട്മാർട്രെയിൽ വച്ച് സമർപ്പിതരായ ഈശോസഭയിലെ ഏഴു പ്രാരംഭകരിൽ ഒരാളും ആയിരുന്നു. ഏഷ്യയിൽ, മുഖ്യമായും പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലിരുന്ന പ്രദേശങ്ങളിൽ, നിർവഹിച്ച പ്രേഷിതവേലയുടെ പേരിലാണ് ഫ്രാൻസിസ് സേവ്യർ മുഖ്യമായും അറിയപ്പെടുന്നത്. ഇന്ത്യയിൽ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രചാരണത്തിൽ അദ്ദേഹത്തിന്റെ പങ്കു പ്രധാനമായി. ഇന്ത്യക്ക് പുറമേ ജപ്പാൻ, മൊളൊക്കസ്, ബോർണിയോ എന്നിങ്ങനെ, ക്രിസ്ത്യൻ മിഷനറികൾ അധികം കടന്നു Read More…

Daily Saints Reader's Blog

വിശുദ്ധ ബിബിയാന: ഡിസംബർ 2

ജൂലിയൻ വിശ്വാസത്യാഗിയാൽ നാടുകടത്തപ്പെട്ട മുൻ പ്രിഫെക്റ്റ് ഫ്ലാവിയാനസിൻ്റെ മകളായിരുന്നു ബിബിയാന. അദ്ദേഹത്തിൻ്റെ ഭാര്യ ഡഫ്രോസ, രണ്ട് പെൺമക്കളായ ഡെമെട്രിയ, ബിബിയാന എന്നിവരും ജൂലിയൻ്റെ പീഡനത്തിന് ഇരയായി. ബിബിയാനയെയും ഡിമെട്രിയയെയും അവരുടെ സ്വത്തുക്കൾ എടുത്തുകളയുകയും ദാരിദ്ര്യമനുഭവിക്കുകയും ചെയ്തു. എന്നിരുന്നാലും, അവർ തങ്ങളുടെ വീട്ടിൽ ഉപവാസത്തിലും പ്രാർത്ഥനയിലും സമയം ചെലവഴിച്ചു. വിശപ്പും ഇല്ലായ്മയും അവരെ ബാധിച്ചില്ലെന്ന് കണ്ട അപ്രോനിയനസ് അവരെ വിളിച്ചു. ഡിമെട്രിയ തൻ്റെ വിശ്വാസം ഏറ്റുപറഞ്ഞ ശേഷം സ്വേച്ഛാധിപതിയുടെ കാൽക്കൽ മരിച്ചു. ബിബിയാന വലിയ കഷ്ടപ്പാടുകൾഅനുഭവിച്ചു. ബിബിയാന റുഫീന Read More…

News Reader's Blog Social Media

പാലാ രൂപത ബൈബിൾ കൺവൻഷന് വേണ്ടിയുള്ള ജെറിക്കോ പ്രാർത്ഥന ഇന്ന് ആരംഭിക്കും

പാലാ രൂപത 42-ാമത് കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥന ഇന്ന് (01-12-2024, ഞായർ) വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിക്കും. ഡിസംബർ 01 മുതൽ 18 വരെ നടക്കുന്ന പ്രാർത്ഥനകൾക്ക് രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്നുള്ള ഇടവക പ്രാർത്ഥനാഗ്രൂപ്പുകൾ നേതൃത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാലയോടെ ആരംഭിക്കും. കൺവൻഷൻ നടക്കുന്ന സെൻ്റ്.തോമസ് കോളജ് ഗ്രൗണ്ടിന് ചുറ്റുമായി ജപമാല ചൊല്ലി കൺവൻഷൻ സംബന്ധിച്ചുള്ള എല്ലാ പ്രവർത്തനങ്ങളെയും പരിശുദ്ധ അമ്മ Read More…

News Social Media

പാലാ ജൂബിലി തിരുനാളിന് ഇന്ന് കൊടിയേറും

പാലാ: ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോദ്ഭവ മാതാവിന്റെ ജൂബിലി തിരുനാളിനു ഇന്ന് കൊടിയേറും. എട്ടിനാണ് പ്രധാന തിരുനാൾ. കത്തീഡ്രൽ, ളാലം സെന്റ് മേരീസ് പഴയപള്ളി, ളാലം സെന്റ് ജോർജ് പുത്തൻപള്ളി ഇടവകകൾ സംയുക്തമായാണ് ജൂബിലി തിരുനാൾ ആഘോഷിക്കുന്നത്. ഇന്ന് വൈകിട്ട് 4.30നു ളാലം പഴയ പള്ളിയിൽ കുർബാന. തുടർന്ന് 5.30നു തിരുനാൾ പതാകയുമായി കുരിശുപള്ളിയിലേക്കു പ്രദക്ഷിണം. 6 നു കത്തീഡ്രൽ വികാരി ഫാ.ജോസ് കാക്കല്ലിൽ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞ്. നാളെ മുതൽ 6 വരെ ദിവസവും രാവിലെ Read More…

Daily Saints Reader's Blog

വിശുദ്ധ എലീജിയൂസ്: ഡിസംബർ 1

ഏകദേശം 588-നടുത്ത് ഫ്രാൻസിൽ ജനിച്ച എലീജിയൂസ് ഒരു സ്വർണ്ണപ്പണിക്കാരനായിരുന്നു. സമർത്ഥനും വിശ്വസ്തനുമായിരുന്ന എലിജിയസിനെ പാരീസിലെ ക്ലോട്ടയർ രണ്ടാമൻ രാജാവ് ഒരിക്കൽ ഒരു സിംഹാസനം നിർമ്മിക്കുവാൻ ഏർപ്പെടുത്തി. എന്നാൽ രാജാവ് നൽകിയ സ്വർണ്ണം കൊണ്ട് അദ്ദേഹം രണ്ടു സിംഹാസനങ്ങൾ നിർമ്മിച്ചു നൽകി. ഈ പ്രവൃത്തിയിൽ സന്തുഷ്ടനായ രാജാവ് എലിജിയനെ തന്റെ സ്വർണ്ണഖനികളുടെ സൂക്ഷിപ്പുകാരനായി നിയമിച്ചു. പ്രാർഥനകളിലൂടെയും ഉപവാസമനുഷ്ഠാനങ്ങളിലൂടെയും ജീവിച്ചിരുന്ന എലീജിയൂസ് തന്റെ സമ്പാദ്യങ്ങൾ സാധുജനങ്ങൾക്ക് ധാനം നൽകി. രോഗികളെയും നിരാലംബരെയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതിൽ തൽപ്പരനായിരുന്നു. അടിമവേല ചെയ്തിരുന്നവരെ Read More…