കൊല്ലം അസീസി അതിന്റെ ഏറ്റവും പുതിയ നാടകവുമായി വീണ്ടും അരങ്ങിൽ എത്തുന്നു. ഫാ. ഡാനി കപ്പൂച്ചൻ എഴുതി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ഈ പുതിയ നാടകത്തിന്റെ ടൈറ്റിൽ ലോഞ്ച് കർമം 14/10/2026 ബുധനാഴ്ച 10.30 ന് കേരള കത്തോലിക്ക സഭയുടെ ആത്മീയ- കലാ-സാംസ്കാരിക കാര്യാലയമായ POC ( എറണാകുളം)യിൽ നിർവഹിക്കപ്പെട്ടു. ആത്മീയ – കലാ- സാംസ്കാരിക വേദികളിൽ ദീർഘകാലമായി പ്രകാശിക്കുകയും സ്വർഗ്ഗം, ആഘോഷം എന്നീ ചലച്ചിത്രങ്ങളിലൂടെ സിനിമാനിർമ്മാതാവായി മാറുകയും ചെയ്ത ലിസി. കെ. ഫെർണ്ണാൻഡസ് ആണ് Read More…
Social Media
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം നല്കണം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മദ്യപന്റെ ക്രൂരവിനോദത്തിനിരയായി വാഹനമിടിച്ച് കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങള്ക്ക് പ്രതികളുടെയോ അവരുടെ കുടുംബത്തിന്റെയോ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നല്കണമെന്നും യഥേഷ്ടം മദ്യശാലകള്ക്ക് അനുമതി നല്കുന്ന സര്ക്കാരും ഈ കേസിലെ കൂട്ടുപ്രതി തന്നെയെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. വോട്ടവകാശത്തിനും, ഡ്രൈവിംഗ് ലൈസന്സ് ലഭിക്കാനും 18 വയസ്സെന്ന പരിധി വയ്ക്കുമ്പോള് കുറ്റകൃത്യങ്ങളില്പെടുന്നവര്ക്ക് കടുത്ത ശിക്ഷ ലഭിക്കാന് പ്രായപൂര്ത്തിയാകണമെന്ന നിയമ വ്യവസ്ഥ മാറ്റിയെഴുതണം. മുത്തശ്ശിയെ ആക്രമിച്ച് മുഖത്ത് തിളച്ച വെള്ളമൊഴിച്ച 18 വയസ്സുകാരിയായ അമൃതയ്ക്ക് ജയിലും മൂന്ന് പേരുടെ മരണത്തിനിടയാക്കിയ Read More…
പതാക പ്രയാണത്തിന് പാലാ ബിഷപ് ഹൗസില് സ്വീകരണം നല്കി
പാലാ: കത്തോലിക്കാ കോണ്ഗ്രസിന്റെ റോമില് നടക്കുന്ന ഗ്ലോബല് മീറ്റിനോട് അനുബന്ധിച്ചുള്ള പതാക പ്രയാണത്തിന് പാലാ ബിഷപ് ഹൗസില് സ്വീകരണം നല്കി. നാല്പതിലേറെ രാജ്യങ്ങളില് കൂടിയും കേരളത്തിലെ വിവിധ രൂപതകളില് കൂടിയും പ്രയാണം നടത്തി ഇന്നലെ പാലായില് എത്തിയ പതാക ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില് സ്വീകരിച്ചു. കത്തോലിക്കാ സമുദായത്തിന്റെയും സമൂഹത്തിന്റെയും ശക്തി കേന്ദ്രമാണ് കത്തോലിക്കാ കോണ്ഗ്രസ് എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മാര് കല്ലറങ്ങാട്ട് പറഞ്ഞു. കത്തോലിക്ക കോണ്ഗ്രസിന്റെ നൂറ്റിയൊന്പതു വര്ഷത്തെ പ്രവര്ത്തന പാരമ്പര്യത്തെ Read More…
അടിയുറച്ച വിശ്വാസത്തിൻ്റെ ദൃശ്യഭാഷ്യവുമായി പൂവരണി സംസ്ഥാനതലത്തിലേക്ക്
പാലാ: ചേർപ്പുങ്കൽ വച്ച് നടന്ന പാലാ രൂപത കലോത്സവത്തിൽ പാലാ മേഖലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പൂവരണി തിരുഹൃദയ സൺഡേ സ്കൂളിൻ്റെ ബൈബിൾ ദൃശ്യാവതരണം എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് അർഹത നേടി. ബൈബിളിലെ മക്കബായർ രണ്ടാം പുസ്തകം ഏഴാം അധ്യായത്തിലെ – വിശ്വാസം ത്യജിക്കാൻ ആവശ്യപ്പെട്ട രാജാവിന്റെ മുന്നിൽ മുട്ടുമടക്കാതെ രക്തസാക്ഷിത്വം വരിച്ച ധീരയായ അമ്മയുടെയും ഏഴു മക്കളുടെയും കഥയാണ് വിദ്യാർത്ഥികൾ ഹൃദയസ്പർശിയായി അവതരിപ്പിച്ചത്. സുഖലോലുപതയ്ക്കും ഭീഷണിക്കും മുന്നിൽ വിശ്വാസം വിൽക്കാതെ, മരണത്തെപ്പോലും Read More…
ശ്വാസകോശത്തിൽ മുഴ, മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് വത്തിക്കാൻ
ശ്വാസകോശത്തിൽ കണ്ടെത്തിയ ചെറിയ മുഴ നീക്കം ചെയ്യുന്നതിനായി വരും ദിവസങ്ങളിൽ ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് ലെയോ പതിനാലാമൻ പാപ്പ അറിയിച്ചു. ഞായറാഴ്ച വത്തിക്കാനിൽ നടന്ന ത്രികാല പ്രാർത്ഥനയ്ക്കിടെയാണ് പരിശുദ്ധ പിതാവ് ഈ വിവരം വിശ്വാസികളുമായി പങ്കുവെച്ചത്. പ്രാഥമിക ഘട്ടത്തിൽ തന്നെ മുഴ കണ്ടെത്തിയതായും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുന്നതെന്നും പാപ്പ വ്യക്തമാക്കി. അടുത്ത ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ ശസ്ത്രക്രിയ നടക്കുമെന്നും തുടർന്ന് ഒരാഴ്ചത്തെ വിശ്രമം ആവശ്യമായി വരുമെന്നും വത്തിക്കാൻ പ്രസ്സ് ഓഫീസ് ഡയറക്ടർ മാറ്റിയോ Read More…
ഒരു കന്യാസ്ത്രീയെ കല്ലെറിയും മുൻപ്…
സി. സോണിയ തെരേസ് എന്തിനാണ് ഇക്കാമാരേ, നിങ്ങൾ ആ പാവപ്പെട്ട കന്യാസ്ത്രീയോട് ഇത്രയും വലിയ ക്രൂരത ചെയ്തത്…? നിലത്ത് വീണുകിടന്ന ഒരു കുട്ടിയെ ഒരു കന്യാസ്ത്രീ കാലുകൊണ്ട് ചവിട്ടുകയും, “നീ ചത്തില്ലേ?” എന്ന് ആക്രോശിക്കുകയും ചെയ്തു എന്ന ആരോപണം അതേപടി കണ്ണുംപൂട്ടി വിശ്വസിച്ചവരും, അല്ലെങ്കിൽ വിശ്വസിച്ചുവെന്ന് നടിച്ചവരും. കാള പെറ്റു എന്ന് കേട്ടപ്പോൾ തന്നെ കയറെടുക്കുന്ന നമ്മുടെ മാധ്യമസംസ്കാരം വീണ്ടും ഒരു നിരപരാധിയെ നിഷ്കരുണം വിചാരണ ചെയ്തപ്പോൾ തകർന്നത് നിഷ്കളങ്കയായ ഒരു കന്യാസ്ത്രീയുടെ ആത്മാഭിമാനമാണ്. ഈ പെരുംകള്ളത്തിന് Read More…
ഫിഫ ലോകകപ്പ് കിരീടം ചൂടി സ്പെയിൻ
ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ അർജന്റീനയെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് പടയുടെ വിജയം. ഫെറാൻ ടോറസ് ആണ് ഗോൾ നേടിയത്. നിശ്ചിത സമയത്ത് ഇരടീമുകൾക്കും ഗോൾ നേടാനായില്ല. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 106-ാം മിനിറ്റിലാണ് സ്പെയിൻ ഗോൾ നേടിയത്. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് റെഡ് കാർഡ് കണ്ട് മടങ്ങിയതോടെ പത്ത് പേരായി ചുരുങ്ങിയാണ് അർജന്റീന കളിച്ചത്. മത്സരത്തിലുടനീളം സ്പെയിന്റെ പ്രതിരോധ പ്രകടനത്തിന് മുന്നിൽ അർജന്റീന പതറി.
രാജ്കോട്ട് മുൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ അന്തരിച്ചു
രാജ്കോട്ട് : രാജ്കോട്ട് രൂപതയുടെ മുൻ ബിഷപ്പ് (ബിഷപ്പ് എമിരിറ്റസ്) മാർ ഗ്രിഗറി കരോട്ടെംപ്രേൽ സി.എം.ഐ. (93) അന്തരിച്ചു. രാജ്കോട്ട് സി.എം.ഐ. പ്രവിശ്യാ ഭവനിൽ വിശ്ര മജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം കുറച്ചുകാലമായി വാർധക്യസഹജമായ രോഗ ങ്ങളുടെ അസ്വസ്ഥതകളിലായിരുന്നു. ശവസംസ്കാര ചടങ്ങുകൾ 2026 ജൂലൈ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് രാജ്കോട്ടിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ (പ്രേം മന്ദിർ) നടക്കും. ഈരാറ്റുപേട്ട ചെമ്മലമറ്റം ഗ്രാമത്തിൽ കരോട്ടെംപ്രേൽ ദേവസ്യ-റോസമ്മ ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമനാണ് പേപ്പച്ചൻ എന്നു ചെറുപ്പത്തിൽ Read More…
NDPS കേസുകളിൽ സുപ്രീം കോടതി വിധി ഉയർത്തുന്ന മാനവികത വിസ്മരിക്കരുത്…
മാത്യു ചെമ്പുകണ്ടത്തിൽ കേരളത്തിന്റെ ഭാവി തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ലഹരിവിരുദ്ധ വേട്ട കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നാളത്തെ കേരളത്തെ വാർത്തെടുക്കേണ്ട യുവത്വത്തെ മയക്കുമരുന്ന് മാഫിയകൾ വിഴുങ്ങാതിരിക്കാൻ നടത്തുന്ന ഈ പോരാട്ടം ഒരേസമയം അഭിനന്ദനാർഹവും പ്രശംസനീയവുമാണ്. എന്നാൽ, ഈ വേട്ടയുടെ മറുവശത്ത് കാണുന്ന ചില സാമൂഹിക യാഥാർത്ഥ്യങ്ങൾ നമ്മെ ആഴത്തിൽ ചിന്തിപ്പിക്കേണ്ടതുണ്ട്.ലഹരി മാഫിയയുടെ വലയിലകപ്പെട്ട് അറിഞ്ഞോ അറിയാതെയോ കാരിയർമാരുടെ സഹകരികളായി മാറുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന Read More…
നഴ്സുമാർക്ക് വലിയ ശമ്പളം നൽകുക, എന്നിട്ടു മതി സേവനം…
ജോസഫ് ദാസൻ മിഷൻ ഹോസ്പിറ്റലുകളിൽ നടക്കുന്ന സമരങ്ങളിൽ മിഷനെ വിലകുറച്ചു കാണിക്കാൻ പറഞ്ഞു കേൾക്കുന്ന ഒരു വാചകമാണിത് . സാധുക്കളായ രോഗികളോട് അയ്യോ പാവം തോന്നുന്ന സമൂഹമാണ് നമ്മുടേത്. എന്നാൽ രോഗികളോടല്ല ഞങ്ങളോടാണ് അയ്യോ പാവം തോന്നേണ്ടത് എന്ന് മിഷൻ ഹോസ്പിറ്റലിലെ ഏതാനും നഴ്സുമാർക്ക് സാധാരണക്കാരനെ പറഞ്ഞു വിശ്വസിപ്പിക്കാൻ സാധിക്കുന്നുവെറും പതിനെണ്ണായിരം രൂപയ്ക്കു തന്റെ കുടുംബം പുലർത്തുന്ന എം എസ് ഡബ്ള്യൂകാരനായ സുഹൃത്ത് എനിക്കുണ്ട് . ഞാൻ ചില ചോദ്യങ്ങൾ ചോദിക്കും വരെ അദ്ദേഹവും മുപ്പതിനായിരത്തോളം രൂപ Read More…










