Meditations

ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ..

ലൂക്കാ 9 : 57 – 62അവന്റെ വിളിയെന്നാൽ, വെല്ലുവിളിയാണ്. ഇവിടെ പരാമർശിക്കുന്ന ഒന്നാമനും മൂന്നാമനും, യേശുവിനെ അനുഗമിക്കാൻ സ്വമേധയാ ആഗ്രഹം പ്രകടിപ്പിച്ചു മുന്നോട്ട് വരുന്നു. എന്നാൽ, രണ്ടാമനെ യേശുതന്നെ വിളിക്കുകയാണ് ചെയ്യുന്നത്. അവൻ പോകുന്നിടത്തെല്ലാം അവനെ അനുഗമിക്കുക എന്നതാണ് ഒന്നാമന്റെ ആഗ്രഹം. എന്നാൽ, തന്റെ വഴികൾ ഒട്ടും സുരക്ഷിതമല്ലെന്നും, അതറിഞ്ഞു വേണം തീരുമാനമെടുക്കാനെന്നും, അവൻ ഒന്നാമനെ ഉപദേശിക്കുന്നു. രണ്ടാമനെ യേശു വിളിക്കുന്നു. എന്നാൽ, പിതാവിനെ സംസ്‌കരിക്കാൻ അവൻ അനുവാദം ചോദിക്കുന്നു. ഇവിടെ അപ്രതീക്ഷിത മറുപടിയാണ് യേശുവിൽനിന്നും Read More…

Meditations Reader's Blog

ആരെയും നിന്ദികാതിരിക്കാൻ ശ്രദ്ധിക്കാം; സ്വർഗസ്ഥനായ പിതാവിൻ്റെ ഇഷ്ട്ടം അനുസരിച്ച് ജീവിക്കാം

മത്തായി 18 : 10 – 14യഥാർത്ഥ അജപാലനം. യേശു തന്റെ ജീവിതപ്രവർത്തന ശൈലി വിവരിക്കുന്നതാണ് വചനഭാഗം. എളിയവരേയും ബലഹീനരേയും ചെറിയവരേയും നിന്ദിക്കുകയോ അവഗണിക്കുകയോ അരുതെന്ന് അവൻ നിർദ്ദേശിക്കുന്നു. കാരണം, അവരുടെ ദൈവീകദൂതന്മാർ എന്നും ദൈവതിരുമുമ്പാകെ ഉണർന്നിരിക്കുന്നവരും പ്രവർത്തനനിരതരുമാണ്. അവരാണ് നമ്മുടെ ഓരോരുത്തരുടേയും കാവൽമാലാഖമാർ. ചെറിയവനെന്നോ വലിയവനെന്നോ പിതാവായ ദൈവത്തിന്റെ മുമ്പിൽ വേർതിരിവില്ല. ഓരോ വ്യക്തിയുടെയും കാര്യത്തിൽ അവിടുന്ന് ഉൽക്കണ്ഠാകുലനും കരുതൽ ഉള്ളവനുമാണ്. ആയതിനാൽ, നാം ആർക്കും ദുഷ്പ്രേരണ നൽകാൻ ഇടയാകാതെ ശ്രദ്ധിക്കണമെന്ന് അവൻ താക്കീത് നൽകുന്നു. Read More…

Meditations Reader's Blog

മാനസാന്തരപ്പെടാം, പരിശുദ്ധാത്മാവിനാൽ നിറയാം

യോഹന്നാൻ 3 :1 – 12അവിശ്വാസത്തിൽ നിന്നും വിശ്വാസത്തിലേക്കുള്ള വളർച്ച. ഉള്ളിൽ വിശ്വാസവെളിച്ചം ഉണ്ടെങ്കിലും, അവിശ്വാസത്തിൻ അന്ധതനിറഞ്ഞ രാത്രിയിലാണ്, നിക്കോദേമൂസ്‌ യേശുവിനെ കാണാൻ വരുന്നത്. എന്നാൽ, ഇതവന്റെ വിശ്വാസത്തിലേക്കുള്ള ഒരു യാത്രയായി മാറി. അവനെ തേടിയുള്ള നിക്കോദേമൂസിന്റെ വരവ് തന്നെ വിശ്വാസത്തിന്റെ ആദ്യചുവടാണ്. പുതിയ ജീവിതത്തിൻ്റെ തുടക്കം. “വീണ്ടും ജനിക്കണം” എന്നതിലൂടെ ഈശോ അർത്ഥമാക്കിയതും, ഈ പുനർജനി തന്നെ. എന്നാൽ, പുനർജനനം ആത്മാവിനാലും ജലത്താലും ആകണം എന്നുമാത്രം. പരിശുദ്ധാത്മാവാണ് ഒരുവനിൽ വിശ്വാസത്തിന്റെ വിത്ത് ജനിപ്പിക്കുന്നത്‌. അതാണ് ആത്മാവിൽ Read More…

Meditations Reader's Blog

ത്രിയേകദൈവത്തിന്റെ വാസസ്ഥലമായി നമ്മുടെ ഹൃദയങ്ങളെ മാറ്റാം..

യോഹന്നാൻ 14 : 15 – 24ക്രൈസ്തവ സത്ത ഈശോയുടെ നാമത്തിൽ ചോദിക്കുന്ന എന്തിന്റേയും ഫലദായകത്വം, അവൻ ഇവിടെ വ്യക്തമാക്കുന്നു. പിതാവുമായുള്ള അവന്റെ ഐക്യമാണ്, അതിന്റെ കാരണമായി അവൻ ചൂണ്ടിക്കാണിക്കുന്നത്. ആയതിനാൽ, നാം അവനുമായി ഐക്യപ്പെടേണ്ടിയിരിക്കുന്നു. അത് പ്രാർത്ഥനവഴിയെ സാധ്യമാവുകയുള്ളൂ. ഈയൊരു പ്രാർത്ഥന ബന്ധത്തിൽ, നമ്മുടെ ആഗ്രഹങ്ങളും പ്രാർത്ഥനകളും സഫലീകൃതമാകും. കൂടാതെ, അവന്റെ മഹത്വപൂർണ്ണമായ ഉത്ഥാനത്തിനുശേഷം, നമ്മോടുകൂടെ നിത്യമായിരിക്കാൻ, ഒരു സഹായകനെ അവൻ വാഗ്‌ദാനം ചെയ്തു. എന്നാൽ, അവനിൽ വിശ്വസിക്കുന്നവനെ, അവനെ അറിഞ്ഞവനെ, ഈ സഹായകനെ സ്വീകരിക്കാൻ Read More…

Meditations Reader's Blog

ദൈവവചനമനുസരിച്ച് ജീവിക്കാം; വചനം പ്രഘോഷിക്കാം..

മത്തായി 28 : 16 – 20പ്രേഷിതദൗത്യം യേശു തന്റെ ദൗത്യം ആരംഭിക്കുന്നതും, ശിഷ്യരെ ആ ദൗത്യം തുടരാൻ ഭരമേൽപ്പിക്കുന്നതും, “ഗലീലിയിൽ” വച്ചാണ് എന്നത് ഇവിടെ വളരെ ശ്രദ്ധേയമാണ്. മലമുകളിലാണ് അവൻ അവരെ കാണുന്നത്. മലമുകൾ ദൈവീക വെളിപാടുകളുടെ ഇടമാണ്. അവൻ തന്റെ സർവ്വ മഹത്വത്തിലും അവിടെ പ്രത്യക്ഷനായി. ഒരു സാർവ്വത്രിക ദൗത്യമാണ് അവൻ തന്റെ ശിഷ്യരെ ഭരമേൽപ്പിക്കുന്നത്. കാരണം, എല്ലാ ജനതകളേയും ശിഷ്യപ്പെടുത്താൻ, അവൻ അവരോട് ആവശ്യപ്പെടുന്നു. എല്ലാ പരിമിതികളും, ഇവിടെ അവന്റെ അധികാരത്തിനുമുമ്പിൽ, അതിലംഘിക്കപ്പെടുന്നു. Read More…

Meditations Reader's Blog

പിതാവിന്റെ ഇഷ്ടവും അഭിഷേകവുമേറ്റുവാങ്ങുന്ന വിനീതദാസരായിത്തീരാം..

മത്തായി 20 : 17 – 28മോചനദ്രവ്യം. ജറുസലേമിലേയ്ക്കുള്ള യാത്രയെക്കുറിച്ചും, അവിടെ തനിക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സഹനബലിയും, ക്രൂശിലെ ബലിയും സംസാരവിഷയമായപ്പോൾ, ശിഷ്യരുടെ മനസിൽ അവന്റെ രാജകീയ പ്രവേശനത്തിൽ,അവന്റെ വലതുവശത്തും ഇടതുവശത്തുമിരിക്കുവാനുള്ള വ്യഗ്രതയായിരുന്നു മനസ്സ് നിറയെ. രാജ്യത്തിൻ്റെ സിംഹാസനമല്ല, ആത്മബലിയുടെ പാനപാത്രമാണ് പിതാവിൻ്റെ ഇഷ്ടമെന്ന് ഈശോ പഠിപ്പിക്കുന്നു. വിജാതീയരെ പോലെ സ്ഥാനമാനങ്ങൾക്കും അധികാരത്തിനും വേണ്ടിയുള്ള മാത്സര്യമല്ല, ക്രിസ്തു ശിഷ്യത്വം. വലിയവൻ ശുശ്രുഷകനും, ദാസനുമായിത്തീരുന്ന എളിമയുടെ ഭാഗമാണത്. തൻ്റെ തന്നെ ജീവനും ജീവിതവും ബലിയായി നൽകുവാനും, മോചനദ്രവ്യമായി സമർപ്പിക്കുവാനുമാണ് അവൻ Read More…

Meditations Reader's Blog

ദൈവ സ്നേഹത്തിന് പരിശുദ്ധ അമ്മയോട് ചേർന്ന് നമുക്കും സ്തോത്രഗീതമാലപിക്കാം…

ലൂക്കാ 1 : 46 – 56ദൈവാനുഭവത്തെ രക്ഷാകരമാക്കുമ്പോൾ… കർത്താവിനെ മഹത്വപ്പെടുത്തുന്ന ആത്മാവും, രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്ന മനസ്സുമാണ് പരിശുദ്ധ അമ്മയുടേത്. ദൈവത്തിൻ്റെ ദാസിയുടെ താഴ്മയെ കടാക്ഷിക്കുന്നവനാണ് അവിടുന്നെന്ന്‌, അവൾ ഏറ്റുപറയുന്നു. ദൈവകാരുണ്യത്തെ അവൾ വാനോളം ഉയർത്തുന്നു.പൂർവ്വികർക്കുനല്കിയ വാഗ്ദാനത്തെ നിറവേറ്റുന്ന ദൈവമാണ് അവിടുന്നെന്നു അവൾ ഉറക്കെ പ്രഖ്യാപിക്കുന്നു. നൂറ്റാണ്ടുകളിലൂടെ തലമുറകൾ അവളെ ഭാഗ്യവതി എന്ന് പ്രകീർത്തിയ്ക്കുമെന്ന പ്രവചനഭാഗവും ഇവിടെയുണ്ട്. പരിശുദ്ധനായവൻ ശക്തനും വലിയ കാര്യങ്ങൾ ചെയ്യുന്നവനുമാണെന്നും, തലമുറകളോളം തൻ്റെ ഭക്തരുടെ മേൽ കരുണ വർഷിക്കുന്നവനാണെന്നും, അവൾ ഏറ്റുപറഞ്ഞ് Read More…

Meditations Reader's Blog

ദൈവസ്നേഹത്തിൽ നിലനിൽക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം..

യോഹന്നാൻ 21 : 15 – 19ആഴമാർന്ന സ്നേഹം. ശിഷ്യത്വസ്നേഹം “അധികസ്നേഹം” ആവശ്യപ്പെടുന്ന ഒന്നാണ്. അവിടെ മറ്റെല്ലാം ഉപേക്ഷിക്കണം, ത്യാഗം വേണം, സഹനം വേണം, സമർപ്പണം വേണം, ജീവൻപോലും വെടിയാൻ സന്നദ്ധമാകണം. ഇവയിലൂടെ കടന്നുപോയവരാണ് യഥാർത്ഥശിഷ്യർ. എന്നാൽ, എല്ലാവർക്കും ഈ സ്നേഹത്തിൽ നിലനിൽക്കാൻ കഴിഞ്ഞെന്നു വരില്ല. കാരണം, ഇതിനു ദൈവത്തിന്റെ പ്രത്യേക കൃപ കൂടിയേ തീരൂ. അതുകൊണ്ടാവണം “എല്ലാം നി അറിയുന്നുവെന്നു” പത്രോസ് പ്രത്യുത്തരിച്ചത്. മൂന്നുപ്രാവശ്യം യേശു പത്രോസിനോട് ചോദ്യം ആവർത്തിക്കുന്നു. മൂന്ന് തവണ തള്ളിപ്പറഞ്ഞതിന്റെയും, അവന്റെ Read More…

Meditations Reader's Blog

എളിമയുള്ളവരാകാം..

മത്തായി 8 : 5 – 13ഞാനെന്ന ഭാവംവെടിയാം. “വന്നു സുഖമാക്കാം” എന്ന് യേശു ആദ്യം പറയുന്നുവെങ്കിലും, ശതാധിപന്റെ ആഴമേറിയ വിശ്വാസത്തിനുമുമ്പിൽ, സാന്നിധ്യമോ, സ്പർശനമോ കൂടാതെ, വാക്കുകൾക്കൊണ്ടുതന്നെ, അവൻ ഭൃത്യനെ സുഖമാക്കുന്നു. ആ ശതാധിപന്റെ, യേശുവിലുള്ള വിശ്വാസവും ആദരവും, പ്രശംസനീയംതന്നെ. ആളുകളിൽ അത് ബോധ്യപ്പെടുത്താൻ, യേശുതന്നെ അക്കാര്യം എടുത്തുപറയുന്നുമുണ്ട്. ചെന്ന് സുഖമാക്കാനുള്ള, യേശുവിന്റെ മനസ്സിന്റെ വലുപ്പം മനസ്സിലാക്കി, വിജാതീയനായ ആ ശതാധിപൻ, അശുദ്ധിയുടെ യഹൂദപാരമ്പര്യം ചിന്തിച്ചിട്ടെന്നവണ്ണം, യേശുവിനെ അതിൽനിന്നും നിരുത്സാഹപ്പെടുത്തിക്കൊണ്ട്, എളിമയോടെ, തന്നിലെ അയോഗ്യതയുടെ കണക്കുകൾ, അവന്റെ Read More…

Meditations Reader's Blog

ദൈവകരുണയിൽ ആശ്രയിക്കാം…

മത്തായി 8 : 1 – 4ദൈവകരുണയുടെ നീർച്ചാൽ… മാനുഷീകമായ അശുദ്ധതയുടെ അതിർവരമ്പുകളെ, ആത്മീയതയുടെ കരസ്പർശത്താൽ, അവൻ പൊളിച്ചുമാറ്റുന്നു. സമൂഹത്തിൽനിന്നും ബഹിഷ്കൃതരും, ആത്മീയസമ്മേളനങ്ങളിൽ തിരസ്കൃതരും, ജീവിതപാതയിൽ ഏകാന്തപതികരുമാണ് കുഷ്ഠരോഗികൾ. എന്നാൽ, ദൈവത്തിൽനിന്നും ഒട്ടും അകലെയല്ല ഈ കുഷ്ഠരോഗി. കാരണം, ആ കുഷ്ഠരോഗിയുടെ മനസ്സിൽ ദൈവം വസിക്കുന്നു, അവന്റെ ജീവിതത്തോട് ഏറെ അടുത്താണ് ദൈവം എന്നതുകൊണ്ടാണ്, അവൻ യേശുവിനെ താണുവണങ്ങുകയും, അവന്റെ അധികാരത്തിലും ശക്തിയിലുമുള്ള തന്റെ വിശ്വാസം, സാക്ഷ്യമായി ഏറ്റുപറയുകയും ചെയ്യുന്നത്. എങ്കിലും, ദൈവഹിതത്തിന് അവൻ സ്വയം വിധേയപ്പെടുന്നുവെന്നതിനാലാണ്, Read More…