ആരെയും നിന്ദികാതിരിക്കാൻ ശ്രദ്ധിക്കാം; സ്വർഗസ്ഥനായ പിതാവിൻ്റെ ഇഷ്ട്ടം അനുസരിച്ച് ജീവിക്കാം

മത്തായി 18 : 10 – 14
യഥാർത്ഥ അജപാലനം.

യേശു തന്റെ ജീവിതപ്രവർത്തന ശൈലി വിവരിക്കുന്നതാണ് വചനഭാഗം. എളിയവരേയും ബലഹീനരേയും ചെറിയവരേയും നിന്ദിക്കുകയോ അവഗണിക്കുകയോ അരുതെന്ന് അവൻ നിർദ്ദേശിക്കുന്നു.

കാരണം, അവരുടെ ദൈവീകദൂതന്മാർ എന്നും ദൈവതിരുമുമ്പാകെ ഉണർന്നിരിക്കുന്നവരും പ്രവർത്തനനിരതരുമാണ്. അവരാണ് നമ്മുടെ ഓരോരുത്തരുടേയും കാവൽമാലാഖമാർ.

ചെറിയവനെന്നോ വലിയവനെന്നോ പിതാവായ ദൈവത്തിന്റെ മുമ്പിൽ വേർതിരിവില്ല. ഓരോ വ്യക്തിയുടെയും കാര്യത്തിൽ അവിടുന്ന് ഉൽക്കണ്ഠാകുലനും കരുതൽ ഉള്ളവനുമാണ്.

ആയതിനാൽ, നാം ആർക്കും ദുഷ്പ്രേരണ നൽകാൻ ഇടയാകാതെ ശ്രദ്ധിക്കണമെന്ന് അവൻ താക്കീത് നൽകുന്നു. കൂടാതെ വഴിതെറ്റിയവരെ നേർവഴി നടത്തുകയും വേണം.

കാരണം, ആരും നശിച്ചുപോകുവാൻ അവിടുന്നു ആഗ്രഹിക്കുന്നില്ല. നിത്യമായ പരിശ്രമം അതിനനിവാര്യമാണ്. പാപികളെ രക്ഷയുടെ മാർഗ്ഗത്തിലേക്ക് നയിക്കുക എന്നതാണ് യഥാർത്ഥ അജപാലനം. അനിവാര്യതയുടെ മാറ്റങ്ങൾക്ക് നമ്മിൽ തുടക്കമിടാം.

error: Content is protected !!