കാർലോസ് വൈബ്’ ട്രെയിനിംഗ് പ്രോഗ്രാം

സൈബർ യുഗത്തിലെ യുവ വിശുദ്ധൻ വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റിസിന്റെ പാതയിൽ യുവത്വത്തിന്റെ ആവേശം നിറച്ച് ആടിയും പാടിയും ദിവ്യകാരുണ്യത്തിന്റെ അരൂപിയിൽ യുവത്വത്തിന്റെ ഹൃദയത്തെ തൊട്ടുണർത്തുവാൻ ഒരു കൂട്ടം യുവാക്കൾ ഒന്നിക്കുന്ന ‘കാർലോസ് വൈബ്’ ന്റെ ട്രെയിനിംഗ് പ്രോഗ്രാം ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് മാർച്ച് 09,10 ദിവസങ്ങളിൽ നടത്തപ്പെട്ടു.

ബഹു ഫാ. സജി തെക്കേക്കൈതക്കാട്ട് സി.എം.ഐ, ശ്രീ ശശി ഇമ്മാനുവൽ സർ എന്നിവർ ക്ലാസ് നയിച്ചു. രൂപത പ്രസിഡന്റ് ശ്രീ ജിഷിൻ മുണ്ടക്കാത്തടത്തിൽ, വൈസ് പ്രസിഡന്റ് കുമാരി ബെറ്റി അന്ന ബെന്നി പുതുപറമ്പിൽ, ജനറൽ സെക്രട്ടറി ശ്രീ റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറി ഡെലിസ് സൈമൺ വയലുങ്കൽ, കോർഡിനേറ്റർ ജോബിൻ തടത്തിൽ ,ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, സിൻഡിക്കേറ്റ് അംഗം സി. നാൻസി എസ് എ ബി എസ്, രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.25 യുവജനങ്ങൾ പങ്കെടുത്തു.

error: Content is protected !!