മത്തായി 16 : 13 – 20സഭാമക്കൾ…. സഭയുടെ വിശ്വാസത്തിനും സംവിധാനങ്ങൾക്കും, പ്രധാനപങ്കുവഹിച്ച വചനഭാഗമാണിത്. സഭാതലവനായി നിയമിതനായ, വി.പത്രോസിന്റെ വിശ്വാസപ്രഖ്യാപനം. വിവിധങ്ങളായ അത്ഭുതങ്ങൾ പ്രവർത്തിച്ച, യേശുവിനെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടുകൾ, ഇവിടെ ചർച്ചാവിഷയമായി മാറുന്നു. അവന്റെ വാക്കുകളും പ്രവർത്തികളും, ജനങ്ങളിൽ പ്രതീക്ഷയുണർത്തി. ഒരു അസാധാരണ വ്യക്തിത്വം, അവനിൽ അവർ കണ്ടെത്തിയെന്നതിനാലാണ്, സ്നാപകയോഹന്നാൻ, ഏലിയ, ജറെമിയ, പ്രവാചകന്മാരിൽ ഒരുവൻ, എന്നിങ്ങനെയെല്ലാം അവർ അവനെ പേരിട്ട് വിളിച്ചത്. എന്നാൽ, ഈ ഉത്തരങ്ങളിലൊന്നും തൃപ്തനാകാതെ, അവൻ തന്റെ ശിഷ്യരുടെ മനോഗതം മനസ്സിലാക്കാൻ ആഗ്രഹിച്ചു. Read More…
Sample Page
വിശുദ്ധ ജെയ്ൻ ഫ്രാൻസെസ് ഡി ചാൻ്റൽ : ഓഗസ്റ്റ് 12
ബർഗണ്ടി പാർലമെൻ്റിൻ്റെ രാജകീയ പ്രസിഡൻ്റ് ബെനിഗ്നെ ഫ്രെമിയോട്ടിൻ്റെയും ഭാര്യ മാർഗരറ്റ് ഡി ബെർബിസിയുടെയും മകളായി 1572 ജനുവരി 28 ന് ഫ്രാൻസിലെ ഡിജോണിലാണ് ജെയ്ൻ ഫ്രാൻസെസ് ഡി ചാൻ്റൽ ജനിച്ചത് . 1592-ൽ, അവൾക്ക് 20 വയസ്സുള്ളപ്പോൾ അവൾ ബാരൺ ഡി ചാൻ്റലിനെ വിവാഹം കഴിച്ചു, അവർ ഫ്യൂഡൽ കോട്ടയായ ബർബില്ലിയിൽ താമസിച്ചു. അവരുടെ ആദ്യത്തെ രണ്ട് കുട്ടികൾ ജനിച്ച് അധികം താമസിയാതെ മരിച്ചു. അവളുടെ മൂത്ത സഹോദരി മാർഗരറ്റ് മരിച്ചപ്പോൾ, ബറോണസ് അവളുടെ മൂന്ന് ചെറിയ Read More…
ജീവിത പ്രതിസന്ധികളിൽ പ്രാർത്ഥനയിലൂടെയുള്ള ദൈവസാന്നിധ്യം അനുഭവിക്കാം
യോഹന്നാൻ 6 : 16 – 24ഭയമല്ല….സാന്നിധ്യമാകുന്ന കരുതൽ. ഈശോ തന്റെ ദൈവത്വം വെളിപ്പെടുത്തിയ അത്ഭുതമാണിത്. അപ്പം വർദ്ധിപ്പിച്ച ഈശോയുടെ ശക്തിയിൽ മാത്രം വിശ്വസിച്ച ജനങ്ങൾക്ക്, ഈ അത്ഭുതം വഴി അവൻ തന്നിലെ ദൈവത്വം വെളിപ്പെടുത്തുന്നു. യഥാർത്ഥത്തിൽ ശിഷ്യർ ഭയപ്പെടുന്നത് കൊടുങ്കാറ്റിനെ അല്ല, മറിച്ച്, വെള്ളത്തിനുമീതെ നടന്നു വന്ന യേശുവിനെ കണ്ടാണ്. കാരണം, അവന്റെ ശിഷ്യരിൽ ഏറെപ്പേരും മുക്കുവരായിരുന്നു. കടൽ പ്രതിഭാസങ്ങൾ അവർക്ക് അന്യമായിരുന്നില്ല എന്നുസാരം. എന്നാൽ അവരിൽ ഉണ്ടായ ഭയം, ആശങ്കയ്ക്ക് ഇടം നൽകുന്നതല്ല. സർവ്വപ്രതാപവാനായ Read More…
വിശുദ്ധ ക്ലാര: ഓഗസ്റ്റ് 11
വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ പ്രബോധനമനുസരിച്ച് പരിപൂര്‍ണ്ണ ദാരിദ്ര്യത്തിന്റേതായ ജീവിതം നയിച്ച ആദ്യത്തെ സന്യസ്ഥയായിരുന്നു വിശുദ്ധ ക്ലാര. 1194 ജൂലൈ 16-ന് ഇറ്റലിയിലെ അസീസ്സിയിലാണ് വിശുദ്ധ ജനിച്ചത്. സാന്‍ ഡാമിനോയിലെ ഒരു ചെറിയ കോണ്‍വെന്റിലെ സന്യാസിനീ സമൂഹത്തിന്റെ ആശ്രമാധിപയായി വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ക്ലാരയെ നിയമിച്ചു. അനുദിന പ്രാര്‍ത്ഥനാ ഗ്രന്ഥത്തില്‍ വിശുദ്ധയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു, “വിശുദ്ധ ഫ്രാന്‍സിസിന്റെ മാതൃകയെ അനുകരിച്ചു കൊണ്ട്, അവള്‍ തന്റെ സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു കൊടുത്തു. ഈ ലോകത്തിന്റെ ശബ്ദകോലാഹലങ്ങളില്‍ നിന്നും അകന്ന്‍ ഗ്രാമപ്രദേശത്തുള്ള Read More…
ദുരന്തത്തിന് കാരണം കർഷകരല്ല: തലശ്ശേരി ബിഷപ്പ്
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കര്‍ഷകരല്ലെന്നും ആഗോള താപനം, നിബിഢ വനമേഖലയിലുണ്ടായ അതിതീവ്ര മഴ തുടങ്ങിയവയാണ് കാരണമെന്നും സിറോ മലബാർ സഭ തലശ്ശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. പാറമട ഖനനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത്തരം മേഖലയില്‍ തടസമുണ്ടായില്ലെന്നത് വിരോധാഭാസമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും കസ്തൂരി രംഗൻ റിപ്പോര്‍ട്ടിനെയും എതിര്‍ത്ത മുൻ നിലപാടില്‍ മാറ്റമില്ല. ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന വാദം ദുരന്തത്തെ നിസാരവത്കരിക്കുന്നതിന് തുല്യമാണ്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ അതിന്‍റെ Read More…
അടയാളങ്ങൾ ആവശ്യപ്പെടാതെതന്നെ ദൈവത്തിൽ വിശ്വസിക്കാൻ നമുക്ക് കഴിയണം
മത്തായി 12 : 38 – 45വിശ്വസിക്കാൻ എന്തടയാളമാണ് നിനക്കാവശ്യം? ഏറെ സ്വീകാര്യവും വിശ്വാസയോഗ്യവുമായ യോനായുടെ കഥ അവൻ ഫരിസേയരുടേയും നിയമജ്ഞരുടേയും മുമ്പിൽ വയ്ക്കുന്നു. വരാനിരിക്കുന്ന വലിയ ഒരു അടയാളം അവൻ ഇവിടെ അനാവരണം ചെയ്യുകയാണ്, തന്റെ മരണവും ഉത്ഥാനവും. എന്നാൽ അവിശ്വാസത്തിന്റെയും അജ്ഞതയുടെയും മൂടുപടമണിഞ്ഞവർക്ക് ഇതു അഗ്രാഹ്യമായ ഒരു അടയാളമായി മാറി. അവന്റെ കൂടെനടന്ന് എല്ലാം കണ്ടും കേട്ടും അനുഭവിച്ചും വളർന്ന ശിഷ്യർക്കോ, അവന്റെ ഈ വാക്കുകൾ, ഉത്ഥാനശേഷം വലിയ വിശ്വാസത്തിന്റെ അടയാളവുമായി മാറി. യോനായുടെ Read More…
റബർ വില സർവകാല റെക്കോർഡിൽ
റബർ വില 250 രൂപ കടന്ന് സർവകാല റെക്കോർഡിൽ. ആഭ്യന്തര മാർക്കറ്റിൽ ആർഎസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത്. 2011 ഏപ്രിലിലാണ് ഇതിന് മുൻപ് വില ഏറ്റവും കൂടുതൽ ഉയർന്നത്. 243 രൂപയായിരുന്നു അന്ന് ആഭ്യന്തര വിപണിയിലെ വില. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ റബർ ബോർഡ് വില 247 രൂപയായിരുന്നു. റബർ വില ഉയർന്നത് കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. സമീപകാലത്ത് Read More…
വിശുദ്ധ ലോറൻസ് : ഓഗസ്റ്റ് 10
AD 225 ഡിസംബർ 31 -നാണ് വിശുദ്ധ ലോറൻസ് ജനിച്ചത്. ഗ്രീസിൽ ജനിച്ച പ്രശസ്ത അധ്യാപകനായ സീസറഗുസ്റ്റയിൽ (ഭാവിയിലെ പോപ്പ് സിക്സ്റ്റസ് രണ്ടാമനെ) ലോറൻസ് കണ്ടുമുട്ടി. അവർ ഒരുമിച്ച് സ്പെയിനിൽ നിന്ന് റോമിലേക്ക് യാത്ര ചെയ്തു. 257-ൽ സിക്‌സ്റ്റസ് മാർപ്പാപ്പയായപ്പോൾ , 32 വയസ്സ് മാത്രം പ്രായമുള്ള ലോറൻസിനെ ഡീക്കനായി നിയമിക്കുകയും പിന്നീട് കത്തീഡ്രൽ പള്ളിയിൽ സേവനമനുഷ്ഠിച്ച ഏഴ് ഡീക്കന്മാരിൽ ആദ്യത്തെയാളായ “റോമിലെ ആർച്ച്ഡീക്കൻ ” ആയി നിയമിക്കുകയും ചെയ്തു. സഭയുടെ ഖജനാവിൻ്റെയും സമ്പത്തിൻ്റെയും സംരക്ഷണവും അശരണർക്കുള്ള Read More…
കാലോചിതമായ നവീകരണത്തിനായി സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി
കാക്കനാട്: മേജർ ആര്‍ച്ച് ബിഷപ്പ് അധ്യക്ഷനായുള്ള സീറോ മലബാർസഭ മുഴുവന്റെയും ആലോചനായോഗമായ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി അഥവാ സഭായോഗം ആഗസ്റ്റ് 22 വ്യാഴാഴ്ച മുതല്‍. പാലാ രൂപതയാണ് ഇത്തവണത്തെ അസംബ്ലിയുടെ ആതിഥേയർ. പാലായിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളേജ് ക്യാമ്പസ്സുമാണ് വേദി. ആഗസ്റ്റ് 22 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ചു 25 ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. അഞ്ചുവർഷത്തിൽ ഒരിക്കൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി വിളിച്ചുചേർക്കണമെന്നതാണു സഭാനിയമം. സീറോമലബാർസഭ 1992ൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ Read More…
ജിജിഎം ഇൻറർനാഷണൽ മിഷൻ കോൺഗ്രസ് കൺവെൻഷൻ
മിഷനെ അറിയാനും, സ്നേഹിക്കാനും, വളർത്താനും ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ 5 വർഷങ്ങളിലും തുടർച്ചയായി സംഘടിപ്പിക്കപ്പെട്ട ജിജിഎം ഇൻറർനാഷണൽ മിഷൻ കോൺഗ്രസിന്റെ ആറാമത് കൺവെൻഷൻ, ചങ്ങനാശ്ശേരി ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയം, ക്രിസ്തു ജ്യോതി ക്യാമ്പസ് എന്നിവിടങ്ങളിൽ വച്ച് ഏപ്രിൽ 28 മുതൽ മെയ് 4 വരെ നടത്തപ്പെടുന്നു. അതിനു മുന്നോടിയായി ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ട സമ്മേളനത്തിൽ തിരുഹൃദയ ആശ്രമത്തിൻ്റെ പ്രിയോരും ദൈവാലയ വികാരിയുമായ ഫാ. തോമസ് കല്ലുകുളം അദ്ധ്യക്ഷത വഹിക്കുകയും ചങ്ങനാശ്ശേരി അതിരൂപത ആർച്ച് Read More…









