Daily Saints Reader's Blog

വിശുദ്ധ ഹയാസിന്ത്: ഓഗസ്റ്റ് 17

പോളണ്ടാണ് ഹയാസിന്തിന്റെ ജന്മദേശം. സമ്പന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹം നിയമവും ദൈവശാസ്ത്രവും പഠിച്ച് ഡോക്ടറേറ്റ് എടുത്തപ്പോള്‍ ക്രാക്കോവില്‍ കാനണായി നിയമിതനായി. 1220-ല്‍ ബിഷപ്പിനോടൊപ്പം റോം സന്ദര്‍ശിച്ച ഹയാസിന്ത് വി. ഡോമിനിക്കിനെ കണ്ടുമുട്ടി. വചനപ്രഘോഷകര്‍ക്കായി പുതുതായി സ്ഥാപിച്ച സഭയില്‍ അംഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹത്തെ ഡോമിനിക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു. വി. സെസ്‌ലാസും അക്കൂടെയുണ്ടായിരുന്നു. വി. ഡോമിനിക്ക്, പോളണ്ടിലേക്ക് അയയ്ക്കാന്‍ ഉദ്ദേശിച്ചിരുന്ന മിഷണറി ഗ്രൂപ്പിന്റെ തലവനായി ഹയാസിന്തിനെ നിയമിച്ചു. ആ ഉത്തരവാദിത്വം അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ Read More…

News Social Media

ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വൈദികന്‍ മരിച്ചു

കാസർഗോഡ് മുള്ളേരിയയിൽ ദേശീയപകാക താഴ്ത്തുന്നിതനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു. മരിച്ചത് മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളിയിലെ ഫാദർ മാത്യു കുടിലിൽ( ഷിന്‍സ് അഗസ്റ്റിന്‍-29) ആണ് മരിച്ചത്. ഇരുമ്പിന്റെ കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടം. വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന സഹ Read More…

Meditations Reader's Blog

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കാം..

യോഹന്നാൻ 2 : 1 – 12മറിയമേ സ്വസ്തി. ഈശോയുടെ അടയാളങ്ങളുടെ ആരംഭമാണ് ഈ വചനഭാഗം. പരി.കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥശക്തി വെളിപ്പെടുത്തുന്ന ഒരു അത്ഭുതം കൂടിയാണിത്. ഒന്നാം ഹവ്വാ, മനുഷ്യകുലത്തെ മരണത്തിലേക്ക് നയിച്ചെങ്കിൽ, രണ്ടാം ഹവ്വാ എന്നറിയപ്പെടുന്ന മറിയം, ജീവന്റെ മാതാവായി ഇവിടെ ചിത്രീകരിക്കപ്പെടുന്നു. അതോടൊപ്പം രണ്ടാം ആദമായി മിശിഹായും കണക്കാക്കപ്പെടുന്നു. കാനാ തുടങ്ങി കാൽവരി വരെയുള്ള മറിയത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. ആയതിനാലാണ് അവൾ മിശിഹായുടെ രക്ഷാകര പ്രവർത്തനങ്ങളിൽ പങ്കാളിയായി, മനുഷ്യകുലത്തിന്റെ സഹരക്ഷകയായി മാറിയത്. ഒടുവിൽ കാൽവരിയിൽ Read More…

News Reader's Blog

നിസ്കാര വിവാദം: മതപണ്ഡിതര്‍ മറച്ചുവയ്ക്കുന്ന ചില വസ്തുതകള്‍

മൂവാറ്റുപുഴ നിര്‍മ്മല കോളജിലും കോതമംഗലം പൈങ്ങോട്ടൂര്‍ സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഇസ്ലാമതവിശ്വാസികളായ വിദ്യാര്‍ത്ഥിനികള്‍ നിസ്കാരമുറി ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. മൂവാറ്റുപഴ നിര്‍മ്മല കോളജില്‍ ഈ വിഷയത്തിലുള്ള വിവാദം രൂക്ഷമായതോടെ ഒരുപറ്റം മതനേതാക്കള്‍ മുന്നോട്ടുവന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റുപറ്റിയെന്ന് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ ഏതാനും ദിവസം കഴിഞ്ഞതോടെ എറണാകുളം ജില്ലയിലെ മറ്റൊരു സ്കൂളിലും ഇതേ ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥിനികള്‍ പ്രശ്നം സൃഷ്ടിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. ഈ ആവശ്യം കേരളം മുഴുവനിലുമുള്ള കത്തോലിക്കാ, ക്രൈസ്തവസ്ഥാപനങ്ങളില്‍ ഇവര്‍ ആവശ്യപ്പെടും എന്നതിന്‍റെ തെളിവാണ് Read More…

Daily Saints Reader's Blog

മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ : ഓഗസ്റ്റ് 15

1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ് ‘മാതാവിന്റെ സ്വര്‍ഗ്ഗാരോപണം’ കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്കെടുക്കപ്പെട്ടു എന്ന വിശ്വാസത്തെ പ്രഖ്യാപിക്കുകയാണ് പാപ്പാ ഇതിലൂടെ ചെയ്തത്. തീര്‍ച്ചയായും അപ്പസ്തോലന്‍മാരില്‍ നിന്നും നമുക്ക് ലഭിച്ചിട്ടുള്ള വിശ്വാസ-നിക്ഷേപത്തിന്റെ ഒരു ഭാഗം തന്നെയാണ് ഈ വിശ്വാസവും. പരിശുദ്ധ മറിയത്തിന്റെ ശരീരവും, ആത്മാവും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന വസ്തുതയായിരുന്നു പാപ്പായുടെ വിശദീകരണത്തിന്റെ കാതല്‍. ഇതോടു കൂടി പുരാതനവിശ്വാസം കത്തോലിക്കാ Read More…

Daily Saints Reader's Blog

വിശുദ്ധ മാക്സിമില്യൻ കോൾബെ: ഓഗസ്റ്റ് 14

പോളണ്ടിലെ ഒരു കൊച്ചു ഗ്രാമമായ ഡൂൺ സ്കാവോളയിൽ കോൾബെ കുടുംബത്തിൽ ജൂലിയസിന്റേയും ഭാര്യ മരിയന്നായുടേയും രണ്ടാമത്തെ പുത്രനായി 1894 ജനുവരി 8ന് മാക്സിമില്യൻ ജനിച്ചു. അന്നുതന്നെ കുഞ്ഞിനെ മാതാവിന്റെ നാമത്തിലുള്ള ഇടവകപ്പള്ളിയിൽ കൊണ്ടുപോയി മാമ്മോദീസ നൽകി. റെയ്മണ്ട് എന്ന പേരും നൽകി. മാതാവിനോട് കോൾബെ കുടുംബത്തിന് പ്രത്യേക ഭക്തിയുണ്ടായിരുന്നു. റെയ്മണ്ടും മാതാവിന്റെ സ്വരൂപത്തിന്റെ മുന്നിൽനിന്ന് പ്രാർത്ഥിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. താല്പര്യത്തോടെ അവൻ കുടുംബപ്രാർത്ഥനകളിൽ പങ്കെടുക്കുമായിരുന്നു. തുണിവില്പനക്ക് കൂടുതൽ സാധ്യതയുള്ളതിനാൽ നെയ്ത്തുകാരായ കോൾബെ കുടുംബം ‘പബിയാനിസ്’ എന്ന സ്ഥലത്തേക്ക് താമസം Read More…

News Social Media

സമഗ്ര പുനരധിവാസ പദ്ധതികളുമായി കെ.സി.ബി.സി.

കൊച്ചി: വയനാട്ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിച്ച് കെ.സി ബി.സി. പുനരധിവാസത്തിനായി നൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്കും. സര്‍ക്കാര്‍ ലഭ്യമാക്കുന്ന സ്ഥലത്തോ, സഭ സംഭാവന ചെയ്യുന്ന സ്ഥലത്തോ വ്യക്തികള്‍ സ്വയം കണ്ടെത്തുന്ന സ്ഥലത്തോ ആണ് വീടുകള്‍ നിര്‍മ്മിച്ച് നല്കുക. മറ്റ് ജില്ലകളില്‍ വന്ന് താമസിക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ചെയ്തു കൊടുക്കും. സര്‍ക്കാരിന്റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കും. പുനരധിവസിപ്പിക്കപ്പെടുന്ന Read More…

Meditations Reader's Blog

നമ്മുടെ അദ്ധ്വാനങ്ങൾ ഫലപൂർണ്ണമാകാൻ ഉത്ഥിതനായ ഈശോയോട് ചേർന്നുനിൽക്കാം

യോഹന്നാൻ 21:1-12ഉത്ഥിതൻ. തന്റെ മരണശേഷം, പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോയ ശിഷ്യരെ തേടി വരുന്ന ഈശോയെ നാം കാണുന്നു. ഈശോയുടെ മരണശേഷം ഇനിയെന്ത്? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് ഉപേക്ഷയുടെ വഴിയേ തിരികെച്ചെന്നായിരുന്നു. പത്രോസിന്റെ നേതൃത്വത്തിൽ അവർ വീണ്ടും മുക്കുവരായി മാറി വലയിറക്കുന്നു. അവരോടൊപ്പമായിരുന്ന നാളുകളിലെല്ലാം പലപ്പോഴും തന്റെ പീഡാനുഭവ മരണ ഉത്ഥാനത്തെക്കുറിച്ച് അവർക്ക് പറഞ്ഞു കൊടുത്തിരുന്നുവെങ്കിലും,അവയൊക്കെ അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്ന യാഥാർത്ഥ്യം ഒന്നുകൂടി വ്യക്തമാവുകയാണിവിടെ. ഈശോയുടെ മരണത്തോടെ നിശാരരായി തങ്ങളുടെ മാനുഷിക സ്വപ്നങ്ങൾ തകർന്നു എന്നുറപ്പിച്ച Read More…

Daily Saints Reader's Blog

വിശുദ്ധ ഹിപ്പോളിറ്റസ് ; ഓഗസ്റ്റ് 13

ഹിപ്പോളിറ്റസ് റോമിലെ പണ്ഡിതനായ ഒരു വൈദികനും ആ കാലഘട്ടത്തിലെ ശ്രദ്ധേയനായ ദൈവശാസ്ത്ര പണ്ഡിതനുമായിരുന്നു. വി. ഇറനേവൂസിന്റെ ശിഷ്യനെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. വി. ജറോം അദ്ദേഹത്തെപ്പറ്റി “വിശുദ്ധനും സമര്‍ത്ഥനായ വാഗ്മിയും” എന്നാണ് പറഞ്ഞിരിക്കുന്നത്. ആദ്യകാലത്ത്, പോപ്പിനെപോലും വിമര്‍ശിക്കുന്ന ധീരനായ ഒരു വിമര്‍ശകനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടത്. പാഷണ്ഡതകളെ തിരിച്ചറിഞ്ഞ് സമയത്ത് പ്രതികരിക്കാത്തതിന് പോപ്പ് സെഫിറീന്തസിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പരസ്യമായി രംഗത്തെത്തി. ത്രിത്വത്തെപറ്റി അന്നു പ്രചരിച്ചിരുന്ന തെറ്റായ വ്യാഖ്യാനങ്ങളെയെല്ലാം യുക്തിപൂര്‍വ്വം വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം മുന്നില്‍ത്തന്നെ നിന്നു. പോപ്പ് സെഫിറീനൂസിന്റെ പിന്‍ഗാമി കലിസ്റ്റസ് Read More…

News Social Media

ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെഎല്‍സിഎ നേതൃസമ്മേളനം സംഘടിപ്പിക്കും

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ ഗുണഭോക്താക്കളുമായി ചര്‍ച്ചചെയ്ത് പൂര്‍ണ്ണമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 15ന് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) തിരുവനന്തപുരത്ത് സമ്പൂര്‍ണ്ണ നേതൃ സമ്മേളനം നടത്തും. കെഎല്‍സിഎ യുടെ സ്ഥാപക പ്രസിഡന്റ് ഷെവ. കെ. ജെ ബെര്‍ളിയുടെ അനുസ്മരണ യോഗത്തിലാണ് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍, കൊച്ചി രൂപതയുമായി ചേര്‍ന്നു Read More…