മത്തായി 24 : 1 – 14
കാലത്തിന്റെ പ്രവചനം.
ഇതെല്ലാം എപ്പോൾ സംഭവിക്കും?ആകാംക്ഷ നിറഞ്ഞ ഒരു ചോദ്യമാണിത്. യുഗാന്ത്യോന്മുഖ കാഴ്ചപ്പാടോടെ അവൻ പറഞ്ഞ കാര്യങ്ങൾ അവർ ഗ്രഹിച്ചിരുന്നില്ല എന്നതാണ് ഈ ചോദ്യത്തിന് നിതാനം. ക്ലേശങ്ങളുടേയും പീഡനങ്ങളുടേയും വ്യാജക്രിസ്തുമാരുടേയും കാലം.
വഴിതെറ്റി പോകാതിരിക്കാൻ ഏറെ ജാഗ്രത പുലർത്താൻ അവൻ ആളുകളെ ഉപദേശിക്കുന്നു. യേശുവിന്റെ പീഡാസഹനത്തിന്റെ തുടർച്ചയെന്നവണ്ണം അവന്റെ പിൻഗാമികളും പീഡനങ്ങൾക്ക് വിധേയരാകും. അത് അവന്റെ ശിഷ്യത്വത്തിന്റെ വിലയായിക്കണ്ട് സ്വീകരിച്ചേ മതിയാകൂ.
സകല ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടും. അവിടെല്ലാം പീഡനം ഒഴിവാക്കാനാവാത്ത ഒന്നായി ക്രൈസ്തവരുടെ കൂടെയുണ്ടാകും. വിശ്വാസത്യാഗവും സ്നേഹക്കുറവും അവിടെല്ലാം ഉടലെടുക്കും. അപ്പോഴെല്ലാം വിശ്വാസത്തിൽ സ്ഥിരതയോടെ നിൽക്കാൻ അവൻ അവരെ ഉപദേശിക്കുന്നു.
ഇത് ഇന്നും അന്യമല്ലാത്ത യാഥാർഥ്യമാണ്. സഭ എന്നുവരെ നിലനിൽക്കുന്നുവോ, അത് ലോകാവസാനംവരെ എന്നാകിലും, സഭാതനയർ ഈ അവസ്ഥകളിലൂടെ കടന്നുപോയെ മതിയാകൂ.
നിതാന്ത ജാഗ്രതയോടെ ജീവിതത്തെ നോക്കിക്കാണാനും, വിശ്വാസത്യാഗം സംഭവിക്കാതെ, വിശ്വാസത്തിൽ ആഴപ്പെടാനുംവേണ്ട കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ക്രൂശിതൻ കൂടെ ഉണ്ടാകട്ടെ എന്നും….