News Social Media

സമ്പൂർണ്ണ ബൈബിൾ കൈയെഴുത്ത് പ്രതിയുമായി കടപ്ലാമറ്റത്തെ യുവജനങ്ങൾ

കടപ്ലാമറ്റം: വചനത്താൽ ജ്വലിച്ച കടപ്ലാമറ്റം ഇടവകയിലെ യുവജനങ്ങൾ തയ്യാറാക്കിയ ബൈബിൾ കൈയ്യെഴുത്തു പ്രതി സെന്റ്. മേരീസ് പള്ളിയിൽ വെച്ച് പ്രകാശനം ചെയ്തു. ഷിക്കാഗോ രൂപതയുടെ പ്രഥമ മെത്രാൻ മാർ. ജേക്കബ് അങ്ങാടിയത്താണ് പ്രകാശന കർമ്മം നിർവഹിച്ചത്.

കടപ്ലാമറ്റം ഇടവക അംഗങ്ങളും യുവജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.ഇടവക വികാരി റവ. ഫാ ജോസഫ് മുളഞ്ഞ നാൽ, അസിസ്റ്റന്റ് വികാരി റവ. ഫാ ജോൺ കുറ്റാരപ്പള്ളി എന്നിവർ മഹനീയ സാന്നിധ്യമായി.

കടപ്ലാമറ്റം എസ്. എം. വൈ. എം യുവജന പ്രസ്ഥാനത്തിലെ അംഗമായ അനില ബിജുവിന്റെ നേതൃത്വത്തിൽ 81 യുവജനങ്ങൾ ചേർന്നാണ് ആറുമാസംകൊണ്ട് ബൈബിൾ കൈയെഴുത്തു പ്രതി പൂർത്തിയാക്കിയിരിക്കുന്നത്.

A3 പേപ്പറിലാണ് മനോഹരമായ ഈ കൈയെഴുത്തു പ്രതി തയ്യാറാക്കപ്പെട്ടിരിക്കുന്നത്. മികച്ച രീതിയിൽ ബൈബിളിന്റെ കൈയെഴുത്തു പ്രതി തയ്യാറാക്കാനായി ഇടവകയിലെ യുവജനങ്ങൾക്ക് പ്രചോദനവും പിന്തുണയും നൽകുകയും യുവജനങ്ങളെ എന്നും ക്രിസ്തു ചൈതന്യത്തിൽ മുമ്പോട്ടു നയിക്കുകയും ചെയ്തുകൊണ്ടിരിയ്ക്കുന്ന റവ.ഫാ. ജോസഫ് മുളഞ്ഞനാലിനും, ഫാ.ജോൺ കൂറ്റാരപ്പള്ളിയ്ക്കും, സി. ലിസ്സിയ സി.എം.സി യ്ക്കും എസ്.എം.വൈ.എം മിന്റെ പേരിലുള്ള നന്ദി അറിയിച്ചു.