Daily Saints Reader's Blog

വിശുദ്ധ ക്ലൗഡ് : സെപ്റ്റംബർ 07

എ.ഡി 522-ൽ ഓർലീൻസിലെ രാജാവായ ക്‌ളോഡോമിറിന്റെ പുത്രനായിട്ടായിരുന്നു വിശുദ്ധ ക്ലൗഡിന്റെ ജനനം. വിശുദ്ധന് മൂന്നു വയസ് പ്രായമായപ്പോൾ പിതാവ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ അമ്മൂമ്മയായിരുന്ന വിശുദ്ധ ക്ലോറ്റിൽഡാ വിശുദ്ധനെയും അദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാരെയും സ്‌നേഹത്തോടെ വളർത്തി.

എന്നാൽ അവരുടെ അതിമോഹിയായ അമ്മാവൻ ഒർലീൻസ് രാജ്യം സ്വന്തമാക്കുകയും വിശുദ്ധ ക്ലൗഡിന്റെ രണ്ട് സഹോദരന്മാരെ കൊലപ്പെടുത്തുകയും ചെയ്തു. ഒരു പ്രത്യേക ദൈവനിയോഗത്താൽ വിശുദ്ധ ക്ലൗഡ് ആ കൂട്ടക്കൊലയിൽനിന്നും രക്ഷപെടുകയും പിന്നീട് ലോകത്തിന്റെ ഭൗതികത ഉപേക്ഷിച്ച് ദൈവസേവനത്തിനായി സ്വയം സമർപ്പിച്ചുകൊണ്ട് ആശ്രമപരമായ ജീവിതം നയിക്കുകയും ചെയ്തു.

എ.ഡി 551-ൽ വിശുദ്ധൻ പൗരോഹിത്യപട്ടം സ്വീകരിച്ചു. എ.ഡി 560-ൽ വിശുദ്ധൻ കർത്താവിൽ നിദ്ര പ്രാപിച്ചു.