നാമും നമ്മുടെ മനോഭാവങ്ങളുംലൂക്കാ 14 : 7 – 14 വിരുന്നിലെ മര്യാദയുടെ പാഠങ്ങളാണ് അവൻ ഇവിടെ വിവരിക്കുന്നത്. നമ്മിലെ സ്ഥാനവും മാനവും നാമല്ലാ തീരുമാനിക്കേണ്ടത്. നാം എത്രമാത്രം യോഗ്യരാണെന്ന് മറ്റുള്ളവരാണ് വിലയിരുത്തേണ്ടത്. സ്വയം എളിമപ്പെടുത്തുകയും വിനീതനാവുകയും ചെയ്യേണ്ടതിന്റെ ആവശ്യകത, തിരുവചനങ്ങളിലൂടെ ഇതിനുമുമ്പും അവൻ നമുക്ക് വ്യക്തമാക്കിതന്നിട്ടുള്ളതാണ്. സ്വയം ചെറുതാകലിൽ ഉള്ള വലുതാകൽ, നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്ഥാനമാനങ്ങൾ സ്വയം തിരഞ്ഞെടുക്കേണ്ടവയല്ല, മറിച്ച് സമൂഹം നമ്മെ അറിഞ്ഞു നമുക്ക് നല്കുന്നവയാണ്. രണ്ടാംഭാഗം ആതിഥേയനുള്ള ഉപദേശമാണ്. പകരം വിരുന്ന് നല്കാനാകാത്തവരെ Read More…
Faith
നശ്വരമായ സമ്പാദ്യത്തിൻ്റെ പിന്നാലെ പോകാതെ അനശ്വരമായ സ്വർഗ്ഗീയനിക്ഷേപം കരുതിവയ്ക്കാം…
മത്തായി 6 : 19 – 24സ്വർഗ്ഗീയ നിക്ഷേപം നമ്മുടെ സമ്പാദ്യങ്ങളെല്ലാം നമ്മുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനാണ്. എന്നാൽ, ഇവയൊന്നും ശാശ്വതമായി നിലനിൽക്കുന്നതല്ല എന്ന സത്യം നമുക്ക് മറച്ചുവയ്ക്കാനാവില്ല. ആയതിനാൽ, ഭൂമിയിലെ നിക്ഷേപങ്ങളൊന്നും സ്വർഗ്ഗീയ നിക്ഷേപത്തിനുതകുന്നതല്ല എന്ന് യേശു ഈ വചനങ്ങളിലൂടെ നമ്മെ പഠിപ്പിക്കുന്നു. എത്ര വിലയേറിയതും കാലക്രമേണ നശിച്ചു മണ്ണടിയും. എന്നാൽ, അനശ്വരമായത് സ്വർഗ്ഗീയനിക്ഷേപം മാത്രം. ഏതൊരുവന്റേയും ഹൃദയം, അവന്റെ നിക്ഷേപത്തിലായിരിക്കും. സ്വർഗ്ഗീയനിക്ഷേപം നമ്മുടെ സത്പ്രവൃത്തികളുടെ പ്രതിഫലമാണ്. അവയോ, അനശ്വര നിക്ഷേപങ്ങളും. ഇതിൽ ഏത് വേണമെന്ന് നാമാണ് Read More…
ഈ ലോകത്തിലെ സമ്പത്തിൽ ആകൃഷ്ടരാകാതെ ആത്മാവിൽ സമ്പന്നരാകാൻ പരിശ്രമിക്കാം
ലൂക്കാ 12 : 13 – 21സ്വർഗ്ഗീയ സമ്പന്നത ഈ ലോകസമ്പത്തുകൊണ്ട്, മറുലോകത്തിൽ സമ്പന്നനാകാൻ മരപ്പണിക്കാരനീശോ പഠിപ്പിക്കുന്നു. എക്കാലത്തും, സമ്പത്തെന്നും ഒരുതർക്കവിഷയമാണ്. കൂടുംതോറും നമ്മിൽ മോഹം വിരിയിക്കുന്ന, അത്യാഗ്രഹം ജനിപ്പിക്കുന്ന ഒന്നാണത്. എന്നാൽ, ഈ ലോകസമ്പത്തിനെക്കാൾ, നന്മപ്രവർത്തികൾക്കൊണ്ടും ദാനധർമ്മം കൊണ്ടും, ആത്മാവിൽ സമ്പന്നരാകാൻ ഈശോ നമ്മെ ഉപദേശിക്കുന്നു. മറുജീവിതത്തെപ്പറ്റി ചിന്തിക്കാതെ, ഈ ലോകത്തിൽ എല്ലാം മറന്നാസ്വദിച്ചു ജീവിക്കുന്നവരെ, അവൻ വിളിക്കുന്ന ഓമനപ്പേരാണ് “ഭോഷൻ”. ഈ ലോകത്തിന്റെ നശ്വരത മനസ്സിലാക്കാതെ ജീവിക്കുന്നവരാണവർ. പലപ്പോഴും നാം ‘സുരക്ഷ’ യുടെ മാനദണ്ഡമായി Read More…
ദൈവ പരിപാലനയിൽ ആശ്രയിക്കുന്നവരാകാം
യഥാർത്ഥ ഓഹരിലൂക്കാ 18 : 18 – 30 “നല്ലവനായ ഗുരോ” നന്മയെന്നത് ദൈവസ്വഭാവമാണ്. ഈ ദൈവീക നന്മയാണ് സൃഷ്ടിയുടെ ആരംഭം മുതലേ, സകല സൃഷ്ടികളിലും പ്രതിധ്വനിക്കുന്നത്. കാരണം, അവന്റെ സൃഷ്ടിയെല്ലാം നല്ലതായിരുന്നു എന്നവൻ കണ്ടു. ഈ ഭൂമിയിലെ, ധനത്തിനോ അധികാരങ്ങൾക്കോ നൽകാൻ കഴിയാത്ത ഒന്നാണ്, നിത്യജീവൻ. എന്നാൽ, നമുക്ക് ആശ്രയിക്കാവുന്ന ഒന്നുണ്ട് – ദൈവം. നിത്യരക്ഷയും നിത്യജീവനും നൽകാൻ കഴിയുന്നത് അവന് മാത്രമാണ്. അത് ഈ ലോകജീവിതത്തിന്റെ തുടർച്ചയാണ്. എന്നാൽ അത് നേടിയെടുക്കാനുള്ള മാർഗ്ഗമോ, ഈ Read More…
”നഷ്ടപ്പെട്ട് പോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യ പുത്രന്‍ വന്നിരിക്കുന്നത്”
സന്തോഷ് ചുങ്കത്ത്, ജിൻസി സന്തോഷ് സക്കെവൂസ് നഷ്ടപ്പെട്ടവനായിരുന്നു. ധനികനെങ്കിലും സമൂഹത്തില്‍ അവമതിയ്ക്കപെട്ടവനും വെറുക്കപ്പെട്ടവനും. നഷ്ടപെട്ടവയെ വീണ്ടെടുക്കാന്‍ വന്നവന് അതൊന്നും പ്രശ്‌നമായിരുന്നില്ലല്ലോ. സക്കെവൂസ് പോലും മറന്ന അവന്റെ പിതൃത്വം സകലരെയും ഓര്‍മിപ്പിച്ചുകൊണ്ടാണ് ക്രിസ്തു അവനെ വീണ്ടെടുക്കുന്നത്: ‘ഇവനും അബ്രാഹത്തിന്റെ പുത്രനാണ്!’ നമ്മള്‍ വീണുപോയ ഇടങ്ങളില്‍ നിന്നും തോറ്റുപോയ വഴികളില്‍ നിന്നും നമ്മെ വിമോചിപ്പിക്കുന്ന ദൈവം! ”എന്റെ ശത്രുക്കളുടെ മുന്‍പില്‍ അവന്‍ എനിക്ക് വിരുന്നൊരുക്കി”. ”എന്നെ ഉയര്‍ന്ന പാറമേല്‍ നിറുത്തി”. തോറ്റുപോയ ഇടങ്ങളില്‍ നിന്ന് ഒരാളെ വീണ്ടെടുക്കുമ്പോള്‍ ക്രിസ്തു വിവക്ഷിക്കുന്നത് Read More…
ആത്മാവിൻ്റെ സമ്പന്നതയാൽ ഉള്ളുനിറഞ്ഞവരാകാം
നമ്മിലെ സമ്പന്നതലൂക്കാ 16 : 19 – 31 ദരിദ്രനോട് കരുണകാട്ടി സ്വർഗ്ഗവും, ധനികന് കഠിനമായ നരകശിക്ഷയും വിധിക്കുന്ന ദൈവം. ഇവർ രണ്ടും, രണ്ട് വിപരീത കഥാപാത്രങ്ങളാണ്. ഇവരിലൂടെ ഇഹലോകവും പരലോകവും അവിടുന്നു വരച്ചുകാട്ടുന്നു. വളരെ ലളിതവും ഗ്രാഹ്യവുമായ രീതിയിൽ ഉള്ള വിവരണം ഏറെ ശ്രദ്ധേയമാണ്. ധനികന്റെ ജീവിതം ഇപ്രകാരമാണ്, പട്ടുവസ്ത്രം, എല്ലാം വിലകൂടിയതും വിദേശനിർമ്മിതവും, സുഖഭക്ഷണം, ഇഷ്ടാനുസരണം സേവകർ, ഒന്നിനെക്കുറിച്ചും ആകുലതകളില്ല. ഇങ്ങനെ പോകുന്നു വിവരണം. “എല്ലാം തികഞ്ഞവൻ”, അതു ദൈവാനുഗ്രഹം എന്നൊക്കെ നാം അവനെ Read More…
കാലഘട്ടത്തിനു ചേർന്ന ഇടയനെ തെരഞ്ഞെടുക്കാം: മാർ വാണിയപ്പുരയ്ക്കൽ…
മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാൻ സീറോമലബാർസഭയുടെ സിനഡു സമ്മേളനം ആരംഭിച്ചു! കാക്കനാട്: കാലഘട്ടത്തിനു ചേർന്ന മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കാമെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുകയെന്ന ഏക ദൗത്യമാണ് ഈ സിനഡുസമ്മേളനത്തിനുള്ളത്. സഭ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ സാധിക്കുന്ന പുതിയ നേതൃത്വം ഉണ്ടാകാൻ ദൈവം Read More…
എല്ലാവരോടും ഞാൻ നന്ദിപറയുന്നു…
ഈശോയിൽ പ്രിയ സഹോദരീസഹോദരന്മാരേ,പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിനു സ്‌തുതി ഉണ്ടാകട്ടെ! മേജർ ആർച്ചുബിഷപു സ്‌ഥാനത്തുനിന്നു ഞാൻ വിടപറയുമ്പോൾ സഭമുഴുവനോടും ഏതാനും ചിന്തകളും മനോവികാരങ്ങളും പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഈ സാഹചര്യത്തിൽ ഏറെ അർഥപൂർണമാണ്: “ഞാൻ നട്ടു; അപ്പോളോസ് നനച്ചു; എന്നാൽ ദൈവമാണു വളർത്തിയത്” (1 കോറി. 3:6). മെത്രാൻ സിനഡിന്റെ തെരഞ്ഞെടുപ്പിലൂടെ സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപായി നിയോഗിക്കപ്പെട്ട എന്നെ 12 വർഷവും ആറു മാസവും പ്രസ്‌തുത ശുശ്രൂഷ ചെയ്യാൻ ദൈവം അനുവദിച്ചു. Read More…
ദനഹാ/രാക്കുളി/പിണ്ടികുത്തി തിരുനാൾ -Feast of Epiphany-
കേരളത്തിലെ നസ്രാണികൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ ദിവസങ്ങളിൽ കൊണ്ടാടുകയാണ്. ക്രിസ്തുമസ് കഴിഞ്ഞ് 13-ാം ദിവസം, അതായത് ജനുവരി ആറാം തീയതി. സാധാരണയായി അഞ്ചാം തീയ്യതി വൈകിട്ട് പിണ്ടി കുത്തി, പിണ്ടി തെളിയിച്ച് ആറാം തീയ്യതി പുലർച്ചെയും അന്നു വൈകീട്ടും ഏഴാം തീയ്യതി പുലർച്ചെയും ഉൾപ്പടെ നാലു തവണ പിണ്ടി തെളിയിക്കുന്ന ആചാരം പരമ്പരാഗത ക്രിസ്തീയ കുടുംബങ്ങളിലുണ്ട്. കേരളത്തിലേയും കേരളത്തിൽ നിന്നും മറ്റു സ്ഥലങ്ങളിലേയ്ക്ക് കുടിയേറിയ സുറിയാനി ക്രിസ്ത്യാനികൾക്കിടയിലും മാത്രമൊതുങ്ങി നിൽക്കുന്ന ഒരാചാരമായി Read More…









