സന്തോഷ് ചുങ്കത്ത്, ജിൻസി സന്തോഷ് സക്കെവൂസ് നഷ്ടപ്പെട്ടവനായിരുന്നു. ധനികനെങ്കിലും സമൂഹത്തില്‍ അവമതിയ്ക്കപെട്ടവനും വെറുക്കപ്പെട്ടവനും. നഷ്ടപെട്ടവയെ വീണ്ടെടുക്കാന്‍ വന്നവന് അതൊന്നും പ്രശ്‌നമായിരുന്നില്ലല്ലോ. സക്കെവൂസ് പോലും മറന്ന അവന്റെ പിതൃത്വം സകലരെയും ഓര്‍മിപ്പിച്ചുകൊണ്ടാണ് ക്രിസ്തു അവനെ വീണ്ടെടുക്കുന്നത്: ‘ഇവനും അബ്രാഹത്തിന്റെ പുത്രനാണ്!’ നമ്മള്‍ വീണുപോയ ഇടങ്ങളില്‍ നിന്നും തോറ്റുപോയ വഴികളില്‍ നിന്നും നമ്മെ വിമോചിപ്പിക്കുന്ന ദൈവം! ”എന്റെ ശത്രുക്കളുടെ മുന്‍പില്‍ അവന്‍ എനിക്ക് വിരുന്നൊരുക്കി”. ”എന്നെ ഉയര്‍ന്ന പാറമേല്‍ നിറുത്തി”. തോറ്റുപോയ ഇടങ്ങളില്‍ നിന്ന് ഒരാളെ വീണ്ടെടുക്കുമ്പോള്‍ ക്രിസ്തു വിവക്ഷിക്കുന്നത് Read More…
Sample Page
ഈജിപ്തിലെ വിശുദ്ധ മക്കറിയസിൻ്റെ തിരുനാള്‍: ജനുവരി-19…
നാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈജിപ്തിലെ പിടിനാപൂര്‍ ഗ്രാമത്തിലാണ് ഈജിപ്തിലെ മഹാനായ വിശുദ്ധ മക്കറിയസ് ജനിച്ചത്. മാതാപിതാക്കളുടെ ആഗ്രഹപ്രകാരം അദ്ദേഹം വിവാഹത്തില്‍ പ്രവേശിച്ചു, പക്ഷേ താമസിയാതെ ഭാര്യ മരിച്ചു. തന്റെ ഭാര്യയെ അടക്കം ചെയ്ത ശേഷം, മക്കാരിയസ് സ്വയം പറഞ്ഞു, ‘മക്കാറിയസ്, ശ്രദ്ധിക്കുക, നിങ്ങളുടെ ആത്മാവിനെ പരിപാലിക്കുക. നിങ്ങള്‍ ലൗകിക ജീവിതം ഉപേക്ഷിക്കുന്നത് ഉചിതമാണ്. കര്‍ത്താവ് വിശുദ്ധന് ദീര്‍ഘായുസ്സ് നല്‍കി, എന്നാല്‍ അന്നുമുതല്‍ മരണത്തിന്റെ ഓര്‍മ്മകള്‍ അവനോടൊപ്പമുണ്ടായിരുന്നു, പ്രാര്‍ത്ഥനയുടെയും അനുതാപത്തിന്റെയും സന്യാസ പ്രവൃത്തികളിലേക്ക് അവനെ പ്രേരിപ്പിച്ചു. അവന്‍ കൂടുതല്‍ Read More…
ആത്മാവിൻ്റെ സമ്പന്നതയാൽ ഉള്ളുനിറഞ്ഞവരാകാം
നമ്മിലെ സമ്പന്നതലൂക്കാ 16 : 19 – 31 ദരിദ്രനോട് കരുണകാട്ടി സ്വർഗ്ഗവും, ധനികന് കഠിനമായ നരകശിക്ഷയും വിധിക്കുന്ന ദൈവം. ഇവർ രണ്ടും, രണ്ട് വിപരീത കഥാപാത്രങ്ങളാണ്. ഇവരിലൂടെ ഇഹലോകവും പരലോകവും അവിടുന്നു വരച്ചുകാട്ടുന്നു. വളരെ ലളിതവും ഗ്രാഹ്യവുമായ രീതിയിൽ ഉള്ള വിവരണം ഏറെ ശ്രദ്ധേയമാണ്. ധനികന്റെ ജീവിതം ഇപ്രകാരമാണ്, പട്ടുവസ്ത്രം, എല്ലാം വിലകൂടിയതും വിദേശനിർമ്മിതവും, സുഖഭക്ഷണം, ഇഷ്ടാനുസരണം സേവകർ, ഒന്നിനെക്കുറിച്ചും ആകുലതകളില്ല. ഇങ്ങനെ പോകുന്നു വിവരണം. “എല്ലാം തികഞ്ഞവൻ”, അതു ദൈവാനുഗ്രഹം എന്നൊക്കെ നാം അവനെ Read More…
ഇലക്ഷനു മുമ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ചില ആവശ്യങ്ങളുമായി സീറോ മലബാര്‍ സഭ
ലോകസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തുവരുന്നതിനു മുമ്പായി അടിയന്തിര പ്രാധാന്യത്തോടെ ദേശീയ, സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കുന്നതിനുവേണ്ടി താഴെ പറയുന്ന ആവശ്യങ്ങള്‍ സീറോമലബാര്‍ സഭ മുമ്പോട്ടു വയ്ക്കുന്നു: 1. ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമ്പൂര്‍ണമായി പുറത്തുവിടണം രണ്ടു വര്‍ഷക്കാലം നീണ്ട ഗഹനമായ പഠനം പൂര്‍ത്തിയാക്കി റിട്ട. ജസ്റ്റിസ് ജെ.ബി. കോശിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് 2023 മെയ് 17 ന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. ഒമ്പത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ Read More…
വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്
വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരില്‍ തട്ടിപ്പുകാരുടെ സാന്നിധ്യം ഉണ്ടെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി കേരള പോലീസ്. തൃശൂരില്‍ നടന്ന ഒരു കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ കുറിപ്പ്. പോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ. വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുക. പഴയ സാധനങ്ങള്‍ എടുക്കാന്‍ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടോ മൂന്നോ സ്ത്രീകള്‍ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് Read More…
മാനന്തവാടി രൂപതാംഗമായ റവ. ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേൽ കണ്ഠ്വ രൂപതയുടെ മെത്രാൻ
മാനന്തവാടി രൂപതയിലെ കൂളിവയൽ ഇടവകാംഗവും ഇപ്പോൾ കണ്ഠ്വ (Khandwa) രൂപതയുടെ അഡ്മിനിസ്ട്രേറ്ററുമായ റവ. ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേലിനെ ഫ്രാൻസിസ് മാർപാപ്പ കണ്ഠ്വ രൂപതയുടെ മെത്രാനായി നിയമിച്ചു. ഉത്തർപ്രദേശിലെ ഭോപ്പാൽ അതിരൂപതയിലാണ് കണ്ഠ്വ രൂപത സ്ഥിതി ചെയ്യുന്നത്. കണ്ഠ്വ രൂപതയുടെ മെത്രാനായിരുന്ന ബിഷപ് സെബാസ്റ്റ്യൻ ദുരൈരാജിനെ 2021-ൽ ഫ്രാൻസിസ് മാർപാപ്പ ഭോപ്പാൽ അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിച്ചതിനെത്തുടർന്ന് കണ്ഠ്വ രൂപതയുടെ കണ്ഠ്വ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായിരുന്ന ബഹുമാനപ്പെട്ട അഗസ്റ്റിൻ മഠത്തിക്കുന്നേലച്ചൻ. 1963 ജൂലൈ 9-ന് മാനന്തവാടി രൂപതയിലെ കൂളിവയല്‍ ഇടവകയിലാണ് അഗസ്റ്റിനച്ചന്‍ Read More…
ഉയര്‍ന്ന ചൂട്: ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. സൂര്യാതപവുമായി ബന്ധപ്പെട്ട Read More…
യേശു പാപികളെ തേടി വന്നവനാണ്…
കടന്നുപോക്ക് ലൂക്കാ 19 : 1 – 10 വി.ഗ്രന്ഥത്തിലെ കടന്നുപോക്കെല്ലാം, പ്രത്യേകത നിറഞ്ഞതാണ്, അതെല്ലാം രക്ഷാകരമാണ്. പെസഹാ, രക്ഷാകരമായ ഒരു കടന്നുപോക്കായിരുന്നതുപോലെ, യേശുവിന്റെ ജെറീക്കോയിൽകൂടിയുള്ള കടന്നുപോക്ക്, സക്കേവൂസിന്റെ ജീവിതത്തേയും രക്ഷകരമാക്കി മാറ്റി. നമ്മുടെ ജീവിതത്തിലൂടെയും അവന് കടന്നുപോകാൻ ഇടം നൽകണം. വചനത്തിന്റെ ജീവനും, രക്ഷയുടെ ദൂതുമായാണവൻ കടന്ന് വരുന്നത്. അവനെ ജീവിതത്തിലേക്ക് സ്വീകരിച്ചവർക്കെല്ലാം, സൗഖ്യവും, ജീവനും, പാപമോചനവും, ദൈവകൃപയും ലഭിച്ചു. അവന്റെ ഉയിർപ്പും പിതാവിങ്കലേക്കുള്ള ഒരു കടന്ന് പോക്കായതിനാൽ, അവന്റെ രക്ഷാകര രഹസ്യത്തിൽ പങ്കുചേരുന്ന നാമും, Read More…
വയനാട്ടിലെ ജനകീയ പ്രതിഷേധത്തിന് പിന്തുണയുമായി മാര്‍ ജോസഫ് പാംപ്ലാനി
കുറുവാ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വയനാട്ടില്‍ ഉയര്‍ന്ന ജനകീയ പ്രതിഷേധത്തിന് പിന്തുണയുമായി തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ കാലോചിതമായി ഭേദഗതി ചെയ്യണം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകും. വനം വകുപ്പ് കർഷക വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മതിൽ നിർമിച്ച് വനവും ജനവാസമേഖലയും വേർതിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരോട് അനുഭാവം പുലര്‍ത്തുന്ന രീതിയില്‍ Read More…









