വിശുദ്ധ അഡ്രിയന്‍ രക്തസാക്ഷി: മാര്‍ച്ച് 5

ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദന നാളുകളില്‍ പലസ്തീനായിലെ ഗവര്‍ണര്‍ രക്തകൊതിയനായ ഫിര്‍മിലിയനായിരുന്നു. അക്കാലത്ത് മഗാന്‍സിയായില്‍ നിന്ന് അഡ്രിയന്‍, എവൂബുലൂസു തുടങ്ങിയ കുറേപേര്‍ സേസരെയായിലെ വിശുദ്ധരെ വണങ്ങാന്‍ പുറപ്പെടുകയുണ്ടായി.

നഗരവാതില്‍ക്കല്‍ എത്തിയപ്പോള്‍ അവരുടെ യാത്രാലക്ഷ്യം സംബന്ധിച്ച് ചോദ്യമുണ്ടായി. അവര്‍ ഒന്നും മറച്ചുവച്ചില്ല. തല്‍ക്ഷണം അവരെ പ്രസിഡന്റിന്റെ അടുക്കലേക്ക് ആനയിക്കുകയും അവരെ മര്‍ദ്ദിക്കുവാന്‍ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു.

ഇരുമ്പ് കൊളുത്തുകള്‍ കൊണ്ട് അവരുടെ വയറു കീറിയ ശേഷം വന്യമൃഗങ്ങള്‍ക്ക് അവരെ സമര്‍പ്പിക്കുകയാണ് ചെയ്തത്. രണ്ടാം ദിവസം സേസരിയായില്‍ ഒരു ഉത്സവമുണ്ടായിരുന്നു അന്ന് അഡ്രിയാനെ ഒരു സിംഹത്തിന് ഇട്ടുകൊടുത്തു. സിംഹം സ്വല്‍പം കടിച്ചു കീറിയതല്ലാതെ കൊന്നില്ല. തന്നിമിത്തം ഒരു വാളുകൊണ്ട് പടയാളികള്‍ അഡ്രിയാനെ വധിച്ചു.

error: Content is protected !!