സഭാംഗങ്ങളുടെ രാഷ്ട്രീയ നിലപാടിൽ ഇടപെടാനില്ല: കാതോലിക്കാ ബാവാ

എല്ലാ തിരഞ്ഞെടുപ്പിലും സഭയ്ക്ക് ഒരു നിലപാടാണുള്ളതെന്നും ഒരു രാഷ്ട്രീയ പാർട്ടിയോടും വിരോധമോ വിധേയത്വമോ ഇല്ലെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വ്യക്തമാക്കി.

അൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ചർച്ച് സംഘടിപ്പിക്കുന്ന പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമപ്പെരുന്നാളും എമറാൾഡ് ജൂബിലി ആഘോഷ പരിപാടികൾക്കും മുഖ്യ കാർമികത്വം വഹിക്കാൻ എത്തിയ കാതോലിക്കാ ബാവാ അബുദാബിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. സഭാംഗങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടിയിലും ഉള്ളവരുണ്ട്. രാഷ്ട്രീയ നിലപാട് എടുക്കാൻ അവർക്ക് അവകാശവുമുണ്ട്.

മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാനുള്ള അനുവാദമാണ് സഭ കൊടുത്തിരിക്കുന്നത്. അംഗങ്ങളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ സഭ ആഗ്രഹിക്കുന്നില്ലെന്നും പ്രത്യേക മാർഗനിർദേശമോ ഇടയലേഖനമോ ഇറക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സഭാ തർക്കം ആണ്ടുതോറുമുള്ള ഉത്സവമായി തുടരുകയാണ്. തർക്കം ആണ്ടുതോറുമുള്ള ഉത്സവമായി തുടരുകയാണ്. തർക്കം അടുത്ത തലമുറയിലേക്ക് എത്താതിരിക്കാനാണ് താനും ആഗ്രഹിക്കുന്നത്. ഇതിനായി പ്രതീക്ഷയോടെ പരിശ്രമം തുടരും എന്നും അദ്ദേഹം വ്യക്തമാക്കി.

error: Content is protected !!