വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോടെ കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടൻ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് Read More…
Sample Page
സിദ്ധാർത്ഥിന്റെ മരണം: സിബിഐ അന്വേഷണം നടത്താമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ്. മകന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി. സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശും അമ്മാവന്‍ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ‘അസിസ്റ്റന്റ് വാര്‍ഡനേയും ഡീനിനേയും കൊലക്കുറ്റത്തിന് പ്രതി ചേര്‍ക്കണണമെന്നും സസ്പെന്‍ഷല്ല, ഇരുവരേയും പുറത്താക്കി സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യേശുവിന് സാക്ഷ്യം വഹിക്കുന്ന യഥാർത്ഥ ക്രിസ്തു ശിഷ്യരാകാം
ലൂക്കാ 24 : 44 – 49ശിഷ്യത്വവും സാക്ഷ്യവും പ്രവചനങ്ങളുടെ പൂർത്തീകരണമാണ് താനെന്ന്, അവൻ വീണ്ടും വെളിപ്പെടുത്തുന്നു. ഉത്ഥിതനേയും അവന്റെ രക്ഷാപ്രവൃത്തിയേയും തിരിച്ചറിയാൻ, തുറവിയുള്ള മനസ്സ് വേണമെന്ന് അവൻ ആവശ്യപ്പെടുന്നു. തന്റെ സഹനവും മരണവും ഉയിർപ്പും, ഒഴിവാക്കാനാവാത്ത വഴികളാണെന്നും, അതിലൂടെ പൂർത്തിയാകേണ്ടതാണ് തന്റെ ദൗത്യമെന്നും അവൻ അസന്നിദ്ധമായി പ്രഖ്യാപിക്കുന്നു. കാരണം, അനുതാപപൂർണ്ണമായ പാപമോചനം, ഇതിലൂടെ മാത്രമേ മനുഷ്യകുലത്തിന് സംജാതമാകൂ. അനുതാപത്തിന്റെ ഈ പ്രഘോഷണ ദൗത്യം തുടരാൻ, സഹായകനായി പരിശുദ്ധാത്മാവിനെ അവൻ വാഗ്‌ദാനം ചെയ്യുന്നു. ഇവക്കെല്ലാം സാക്ഷികളായവരോ, അവന്റെ Read More…
റോമിലെ വിശുദ്ധ ഫ്രാൻസിസ്: മാർച്ച് 9
1384-ൽ റോം നഗരത്തിൽ സമ്പന്നരായ മാതാപിതാക്കളിൽ ജനിച്ച ഫ്രാൻസിസ് തൻ്റെ ചെറുപ്പകാലത്ത് തന്നെ മതജീവിതത്തിലേക്ക് ആകർഷിക്കപ്പെട്ടു. അർപ്പണബോധവും സ്നേഹവുമുള്ള അവൾ പ്രാർത്ഥനയുടെയും സേവനത്തിൻ്റെയും ജീവിതശൈലിക്ക് വേണ്ടി കൊതിച്ചു. എന്നാൽ അവളുടെ മാതാപിതാക്കൾ എതിർത്തു, ഒരു യുവ കുലീനനെ അവളുടെ ഭർത്താവായി തിരഞ്ഞെടുത്തു. തൻ്റെ പുതിയ ബന്ധുക്കളുമായി പരിചയത്തിലായപ്പോൾ, തൻ്റെ ഭർത്താവിൻ്റെ സഹോദരൻ്റെ ഭാര്യയും സേവനത്തിൻ്റെയും പ്രാർത്ഥനയുടെയും ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഫ്രാൻസെസ് ഉടൻ കണ്ടെത്തി. അങ്ങനെ രണ്ടുപേരും, ഫ്രാൻസിസും വന്നോസയും, ദരിദ്രരെ സഹായിക്കാൻ-ഭർത്താക്കന്മാരുടെ അനുഗ്രഹത്തോടെ-ഒരുമിച്ചു. ഫ്രാൻസിസ് കുറച്ചുകാലത്തേക്ക് Read More…
യുവജനങ്ങൾ പ്രതിബദ്ധത ഉള്ളവരാകണം :മാർ ആൻഡ്രൂസ് താഴത്ത്
യുവജനങ്ങൾ സമൂഹത്തോടും സഭയോടും സമുദായത്തോടും തങ്ങളോട് തന്നെയും പ്രതിബദ്ധത ഉള്ളവരാകണം എന്ന് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ്. കെ സി വൈ എം തൃശ്ശൂർ അതിരൂപത 51-ാം മത് വാർഷിക സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ യുവജനങ്ങൾക്ക് സ്വന്തമായി ഒരു വിഷൻ, മിഷൻ, കമ്മിറ്റ്മെൻ്റ് എന്നിവ ഉണ്ടാവണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ സി വൈ എം തൃശ്ശൂർ അതിരൂപത പ്രസിഡൻ്റ് ജിഷാദ് ജോസിൻ്റെ അദ്ധ്യക്ഷതയിൽ കണ്ണംകുളങ്ങര Read More…
Y-DAT യൂത്ത് ആനിമേറ്റേർസ് സംഗമം സംഘടിപ്പിച്ചു
കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയിലെ യൂണിറ്റ്, മേഖല ആനിമേറ്റർമാർക്ക് വേണ്ടിയുള്ള സംഗമം Y-DAT (യൂത്ത് ഡയറക്ടേർസ് ആൻഡ് ആനിമേറ്റേർസ് ട്രെയിനിംഗ്) മാർച്ച് 7, 8 തീയതികളിൽ താമരശ്ശേരി മേഖലയുടെ ആതിഥേയത്വത്തിൽ പുതുപ്പാടി വിൻസൻഷ്യൻ ജൂബിലി റിട്രീറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപത പ്രസിഡന്റ് റിച്ചാൾഡ് ജോൺ അധ്യക്ഷത വഹിച്ച പരിപാടി കെ.സി.വൈ.എം. സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ റവ. സി. റോസ് മെറിൽ എസ്. ഡി. ഉദ്ഘാടനം ചെയ്യ്തു. രൂപതയിലെ വിവിധ ഇടവകളിലും മേഖലകളിലും Read More…
കുടുംബമാണ് ഏറ്റവും വലിയ കലാലയം: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: കുടുംബമാണ് ഏറ്റവും വലിയ കലാലയമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളാണ് ഏറ്റവും നല്ല അധ്യാപകർ. നമ്മുടെ കുട്ടികൾക്കുവേണ്ടി എന്ത് ത്യാഗം ചെയ്താലും അത് നഷ്ടമാകില്ല. കുട്ടികൾ സ്നേഹവും വാൽസല്യവുമെല്ലാം കരസ്ഥമാക്കുന്നത് കുടുംബത്തിൽ നിന്നുമാണ്. കുടുംബത്തിൻ്റെ തുടർച്ചയാണ് കലാലയങ്ങൾ. പള്ളിക്കൂടത്തിൽ വരുമ്പോൾ വേറൊരു ലോകത്തിൽ എത്തിയതായി കുട്ടികൾക്കു തോന്നരുത്. വീട്ടിൽ കുട്ടികളെ എങ്ങനെ കരുതൽ Read More…
എസ്.എം.വൈ.എം പാലാ രൂപതയുടെ വനിതാദിനാഘോഷവും, കേശദാനവും നടത്തപ്പെട്ടു
മരങ്ങാട്ടുപിള്ളി : എസ്.എം.വൈ.എം പാലാ രൂപതയുടെ വനിതാദിനാഘോഷവും, കേശദാനവും 2024 മാർച്ച് 8-ാം തീയതി സെൻറ്. ഫ്രാൻസിസ് അസീസി ചർച്ച്, മരങ്ങാട്ടുപിള്ളിയിൽ വച്ച് നടത്തപ്പെട്ടു. ജപമാലയോടെ ആരംഭിച്ച ഭക്തിനിർഭരവും പ്രൗഢോജജ്വലവുമായ ചടങ്ങുകൾക്ക് പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് കുമാരി. ടിൻസി ബാബു പതാക ഉയർത്തുകയും, അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തക ശ്രീമതി. നിഷ ജോസ് കെ. മാണി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, തൻറെ ജീവിതാനുഭവങ്ങൾ കൊണ്ട്, വനിതകൾ നസ്രാണി സമൂഹത്തിന്റെ കരുത്തായി കരുതലായി Read More…
പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം ;പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു
വനിതാദിനത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഇന്ന് വനിതാ ദിനത്തിൽ, എൽപിജി സിലിണ്ടർ വില 100 രൂപ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതു രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിനു കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കും. പ്രത്യേകിച്ച് നമ്മുടെ നാരീ ശക്തിക്ക് പ്രയോജനം ചെയ്യും. പാചക വാതകം താങ്ങാനാവുന്ന വിലയിൽ എത്തിക്കുന്നതിലൂടെ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനാണു സർക്കാർ ആഗ്രഹിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം സ്ത്രീകളെ ശാക്തീകരിക്കും. പാചകവാതക വില Read More…
ദൈവത്തിന്റെ വിശുദ്ധ യോഹന്നാന്‍ : മാർച്ച് 8
സെൻ്റ് ജോൺ ഓഫ് ഗോഡ് 1495 മാർച്ച് 8 ന് പോർച്ചുഗലിൽ ജനിച്ചു. അദ്ദേഹത്തിൻ്റെ പിതാവ് ആന്ദ്രേ സിഡാഡ്, അമ്മ തെരേസ ഡുവാർട്ടെ. ജോണിന് എട്ട് വയസ്സുള്ളപ്പോൾ, അക്കാലത്ത് കണ്ടെത്തിയ ആവേശകരമായ അവസരങ്ങളെയും പുതിയ ലോകങ്ങളെയും കുറിച്ച് സംസാരിക്കുന്ന ഒരു സന്ദർശക പുരോഹിതനെ അദ്ദേഹം ശ്രദ്ധിച്ചു. വീട്ടിൽ നിന്ന് ഓടിപ്പോയ അവൻ പിന്നീട് മാതാപിതാക്കളെ കണ്ടില്ല. ഈ ഘട്ടത്തിൽ, അവൻ ഒരു സഹോദരിയെപ്പോലെ സ്നേഹിച്ച മാനേജരുടെ മകളെ വിവാഹം കഴിക്കാൻ സമ്മർദ്ദം അനുഭവിക്കാൻ തുടങ്ങി. ഈ സാഹചര്യം Read More…










