കർദിനാൾ മാർ ആന്റണി പടിയറ പിതാവിന്റെ 24-ാം ചരമവാർഷികം

സീറോമലബാർസഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ആന്റണി പടിയറ പിതാവിന്റെ 24-ാം ചരമവാർഷികദിനത്തിൽ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ഒപ്പീസ് ചൊല്ലി പരേതാത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവും അദിലാബാദ് രൂപതയുടെ മുൻ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കുന്നത്ത് പിതാവും മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയിലെ വൈദികരും സിസ്റ്റേഴ്സും വിശ്വാസിസമൂഹവും തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് പടിയറ പിതാവിന്റെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിച്ചു.

error: Content is protected !!