Daily Saints Reader's Blog

ക്രാക്കോവിലെ വിശുദ്ധ സ്റ്റാനിസ്ലോസ് : ഏപ്രിൽ 11

വിശുദ്ധ സ്റ്റാനിസ്ലോസ് പോളിഷ് 1030 ജൂലായ് 26-ന് ക്രാക്കോവിനടുത്തുള്ള ഷ്‌സെപാനോവിൽ ജനിച്ചു. അന്നത്തെ പോളണ്ടിൻ്റെ തലസ്ഥാനമായ ഗ്നിസ്‌നോയിലെ കത്തീഡ്രൽ സ്കൂളുകളിലും പാരീസിലും വിദ്യാഭ്യാസം നേടിയ ശേഷം പുരോഹിതനായി അഭിഷിക്തനായി. ക്രാക്കോവിലെ ബിഷപ്പിൻ്റെ പ്രസംഗകനും ആർച്ച്ഡീക്കനുമായി അദ്ദേഹം നിയമിക്കപ്പെട്ടു, അവിടെ അദ്ദേഹത്തിൻ്റെ വാക്ചാതുര്യവും മാതൃകയും വൈദികരും സാധാരണക്കാരുമായ പലരിലും യഥാർത്ഥ പരിവർത്തനത്തിന് കാരണമായി. 1072-ൽ അദ്ദേഹം ക്രാക്കോവിലെ ബിഷപ്പായി. കിയെവിലെ ഗ്രാൻഡ് ഡച്ചിക്കെതിരായ ഒരു പര്യവേഷണ വേളയിൽ, സ്റ്റാനിസ്ലോസ് പോളണ്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടപെട്ടു. തൻ്റെ തുറന്നുപറച്ചിലിന് പേരുകേട്ട Read More…

Daily Saints Reader's Blog

വിശുദ്ധ മൈക്കൽ ഡി സാങ്‌റ്റിസ്: ഏപ്രിൽ 10

1591 സെപ്റ്റംബർ 29 ന് സ്പെയിനിലെ കാറ്റലോണിയയിലെ വിച്ചിൽ വിശുദ്ധ മൈക്കൽ ഡി സാങ്റ്റിസ് ജനിച്ചു. 1607-ൽ സരഗോസയിലെ സെൻ്റ് ലാംബെർട്ടിലെ ഓർഡർ മൊണാസ്ട്രിയിൽ വെച്ച് അദ്ദേഹം ഒരു പുരോഹിതനാകാൻ പ്രതിജ്ഞയെടുത്തു. ഒരു ദിവസം ഡിസ്കാൾഡ് ട്രിനിറ്റേറിയൻ പുരോഹിതനെ കണ്ടുമുട്ടിയ ശേഷം, ഒരു പുരോഹിതനാകാൻ അദ്ദേഹത്തിന് അതിയായ ആഗ്രഹം തോന്നി. ആ കോൺഗ്രിഗേഷനുകളിലെ കൂടുതൽ കർക്കശമായ ജീവിതശൈലി അദ്ദേഹത്തെ ആകർഷിച്ചു. വളരെയധികം ആലോചനകൾക്കും തൻ്റെ മേലുദ്യോഗസ്ഥൻ്റെ അനുമതിയോടും കൂടി, അദ്ദേഹം മാഡ്രിഡിലെ ഡിസ്കാൾഡ് ത്രിത്വവാദികളുടെ സഭയിൽ പ്രവേശിച്ചു. Read More…

News Reader's Blog

സാമൂഹിക തിന്മകൾക്കെതിരായ ബോധവൽക്കരണ പരിപാടികളുമായി സഭ മുന്നോട്ടുപോകും: കെസിബിസി ജാഗ്രത കമ്മീഷൻ

ഭീകരവാദവും പ്രണയ ചതികളും ഈ കാലഘട്ടത്തിലെ ചില യാഥാർഥ്യങ്ങളാണ് എന്ന വാസ്തവം ഉൾക്കൊണ്ടുകൊണ്ട് കേരള കത്തോലിക്കാ സഭ പലപ്പോഴും ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്. നിയമത്തിലെ പഴുതുകളും ആനുകൂല്യങ്ങളും, ഒപ്പം സമൂഹത്തിന്റെ അജ്ഞതയും മുതലെടുത്തുകൊണ്ട് ചില തൽപരകക്ഷികൾ നടത്തിവരുന്ന ഗൂഢ നീക്കങ്ങൾ പലപ്പോഴും തുറന്നുകാണിക്കുകയുണ്ടായിട്ടുണ്ട്. സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം പെൺകുട്ടികൾ ചതിക്കപ്പെടുന്നതിന് കാരണമാകുന്നത് പലപ്പോഴായി സർക്കാരിന് മുന്നിൽ ചൂണ്ടിക്കാണിച്ചിട്ടും നടപടികൾ ഉണ്ടായിട്ടില്ല. ഭരണ സംവിധാനങ്ങൾ ഇത്തരം വിഷയങ്ങളെ പതിവായി അവഗണിക്കുകയും, മാധ്യമങ്ങൾ പലപ്പോഴും വാസ്തവങ്ങൾ മറച്ചുവയ്ക്കുകയും ചെയ്യുന്ന Read More…

Reader's Blog Social Media

ജീവിത ദർശന ക്യാമ്പുകളിൽ കേരള സ്റ്റോറിക്കെന്തു കാര്യം?

ഫാ. വർഗീസ് വള്ളിക്കാട്ട് എട്ടാം ക്‌ളാസുമുതലെങ്കിലും സഭയുടെ ജീവിത ദർശന ക്യാമ്പുകളിലും പരിശീലന പരിപാടികളിലും സംബന്ധിച്ച അനുഭവമാണ് എന്റെ ജീവിതത്തെ ഇന്നത്തെ രീതിയിൽ വഴിതിരിച്ചു വിട്ടത്. കുഞ്ഞു മിഷനറിയിലെ കുഞ്ഞേട്ടന്റെയും, കാഞ്ഞിരപ്പള്ളി രൂപതയിലെ കോലത്തച്ചന്റെയും ക്‌ളാസുകൾ ഇപ്പോഴും ഓർത്തിരിക്കുന്നു. സെമിനാരിയിൽ പഠിക്കുമ്പോൾ അവധിക്കാലത്തു കുട്ടികൾക്കായി ‘ജീസസ് ക്യാമ്പ്’ സംഘടിപ്പിക്കുന്നതിനായി നടത്തിയിട്ടുള്ള ഒരുക്കങ്ങളും ക്യാമ്പ് നടത്തിയതിന്റെ ഓർമ്മകളും പിന്നീടു വർഷങ്ങൾക്കു ശേഷവും ക്യാമ്പിലെ ‘കുട്ടികൾ’ ‘വള്ളിക്കാടൻ ബ്രദറല്ലേ അച്ചൻ’ എന്നു ചിരിച്ചുകൊണ്ട് ‘ ഓടിവന്നിട്ടുള്ളതുമെല്ലാം മനോഹരമായ ഓർമകളാണ്! പിന്നെയും, Read More…

Meditations Reader's Blog

എളിമയുള്ളവരാകാം..

മത്തായി 8 : 5 – 13ഞാനെന്ന ഭാവംവെടിയാം. “വന്നു സുഖമാക്കാം” എന്ന് യേശു ആദ്യം പറയുന്നുവെങ്കിലും, ശതാധിപന്റെ ആഴമേറിയ വിശ്വാസത്തിനുമുമ്പിൽ, സാന്നിധ്യമോ, സ്പർശനമോ കൂടാതെ, വാക്കുകൾക്കൊണ്ടുതന്നെ, അവൻ ഭൃത്യനെ സുഖമാക്കുന്നു. ആ ശതാധിപന്റെ, യേശുവിലുള്ള വിശ്വാസവും ആദരവും, പ്രശംസനീയംതന്നെ. ആളുകളിൽ അത് ബോധ്യപ്പെടുത്താൻ, യേശുതന്നെ അക്കാര്യം എടുത്തുപറയുന്നുമുണ്ട്. ചെന്ന് സുഖമാക്കാനുള്ള, യേശുവിന്റെ മനസ്സിന്റെ വലുപ്പം മനസ്സിലാക്കി, വിജാതീയനായ ആ ശതാധിപൻ, അശുദ്ധിയുടെ യഹൂദപാരമ്പര്യം ചിന്തിച്ചിട്ടെന്നവണ്ണം, യേശുവിനെ അതിൽനിന്നും നിരുത്സാഹപ്പെടുത്തിക്കൊണ്ട്, എളിമയോടെ, തന്നിലെ അയോഗ്യതയുടെ കണക്കുകൾ, അവന്റെ Read More…

Daily Saints Reader's Blog

ഏപ്രില്‍ 9: ഈജിപ്തിലെ വിശുദ്ധ മറിയം

പന്ത്രണ്ടു വയസ്സു മുതല്‍ 17 വര്‍ഷം പാപത്തിലും അനന്തരം ഈജിപ്തിലെ മരുഭൂമിയില്‍ 47 വര്‍ഷം പ്രായശ്ചിത്തത്തിലും ജീവിച്ച വിശുദ്ധ മറിയത്തിന്റെ ജീവിതം അവിശ്വസനീയമാംവിധം അത്ഭുതകരമാണ്. പലസ്തീനായിലെ മരുഭൂമിയില്‍ പരിശുദ്ധനായ ഒരു സന്യാസിയുണ്ടായിരുന്നു-സോസിമൂസ്. അദ്ദേഹം ഒരു പുണ്യവാനെ കണ്ട് ഉപദേശം ചോദിക്കാനായി ഈജിപ്ഷന്‍ മരുഭൂമിയില്‍ സഞ്ചരിക്കുമ്പോള്‍ അകലെ ഒരു രൂപം കണ്ടു. സോസിമൂസ് നടന്ന് അടുത്തപ്പോള്‍ ആ രൂപം പാഞ്ഞ് അകന്നുകൊണ്ടേയിരുന്നു. സ്വരം കേള്‍ക്കത്തക്ക ദൂരമായപ്പോള്‍ സോസിമൂസ് ആ പ്രാകൃതരൂപത്തോട് നില്ക്കാന്‍ പറഞ്ഞു. ഉടനെ ഒരു മറുപടി കേട്ടു: Read More…

Meditations Reader's Blog

ദൈവകരുണയിൽ ആശ്രയിക്കാം…

മത്തായി 8 : 1 – 4ദൈവകരുണയുടെ നീർച്ചാൽ… മാനുഷീകമായ അശുദ്ധതയുടെ അതിർവരമ്പുകളെ, ആത്മീയതയുടെ കരസ്പർശത്താൽ, അവൻ പൊളിച്ചുമാറ്റുന്നു. സമൂഹത്തിൽനിന്നും ബഹിഷ്കൃതരും, ആത്മീയസമ്മേളനങ്ങളിൽ തിരസ്കൃതരും, ജീവിതപാതയിൽ ഏകാന്തപതികരുമാണ് കുഷ്ഠരോഗികൾ. എന്നാൽ, ദൈവത്തിൽനിന്നും ഒട്ടും അകലെയല്ല ഈ കുഷ്ഠരോഗി. കാരണം, ആ കുഷ്ഠരോഗിയുടെ മനസ്സിൽ ദൈവം വസിക്കുന്നു, അവന്റെ ജീവിതത്തോട് ഏറെ അടുത്താണ് ദൈവം എന്നതുകൊണ്ടാണ്, അവൻ യേശുവിനെ താണുവണങ്ങുകയും, അവന്റെ അധികാരത്തിലും ശക്തിയിലുമുള്ള തന്റെ വിശ്വാസം, സാക്ഷ്യമായി ഏറ്റുപറയുകയും ചെയ്യുന്നത്. എങ്കിലും, ദൈവഹിതത്തിന് അവൻ സ്വയം വിധേയപ്പെടുന്നുവെന്നതിനാലാണ്, Read More…

Daily Saints Reader's Blog

ഏപ്രിൽ 8 : വിശുദ്ധ ജൂലി (ജൂലിയ) ബില്ല്യാർട്ട്

വിശുദ്ധ ജൂലി (ജൂലിയ) ബില്ല്യാർട്ട് ഏഴ് മക്കളിൽ അഞ്ചാമതായി 1751-ൽ ജനിച്ചു. കുട്ടിക്കാലത്ത് ദിവ്യബലിയിൽ അവൾ യേശുവിനോട് വലിയ സ്നേഹം വളർത്തി. 16 വയസ്സുള്ളപ്പോൾ, അവൾ തൻ്റെ കുടുംബത്തെ സഹായിക്കാൻ പഠിപ്പിക്കാൻ തുടങ്ങി. എന്നിരുന്നാലും, അവളുടെ പിതാവിനെതിരായ ഒരു കൊലപാതകശ്രമം കാരണം, അവൾ 30 വർഷമായി വളരെ മോശമായ ആരോഗ്യനിലയിലായി. ഈ സമയത്ത് അവൾ വളരെ ക്ഷമയുള്ളവളായിരുന്നു, അവളുടെ എല്ലാ കഷ്ടപ്പാടുകളും ദൈവത്തിന് സമർപ്പിച്ചു. ഫ്രഞ്ച് വിപ്ലവകാലത്ത്, വിശ്വസ്തരായ പുരോഹിതരുടെ ഒളിത്താവളമായി ജൂലി തൻ്റെ വീട് തുറന്നു. Read More…

Pope's Message Reader's Blog Social Media

ഇന്ന് ദൈവകരുണയുടെ ഞായര്‍: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം…

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിനു സന്തോഷത്തോടെ പ്രത്യുത്തരം നൽകുവാനുള്ള ആഹ്വാനമാണ് ഈ തിരുനാൾ നൽകുന്നത്. എന്താണ് യഥാർത്ഥത്തിൽ ദൈവകാരുണ്യം? ദൈവകാരുണ്യ ഭക്തിയുടെ ആരംഭം എങ്ങനെയാണ്? ഇതു സഭയിലെ പുതിയ തിരുനാൾ ആണോ? തുടങ്ങി നിരവധി ചോദ്യങ്ങൾ ഈ ദിവസം നമ്മുടെ മനസ്സിലെത്തും. കരുണയുടെ Read More…

Daily Saints Reader's Blog

വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ : ഏപ്രിൽ 7

വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ ഏപ്രിൽ 30 ന് ഫ്രാൻസിലെ റീംസിൽ ജനിച്ചു. അദ്ദേഹം പാരീസിൽ പഠിച്ചു. 1678-ൽ പൗരോഹിത്യം സ്വീകരിച്ചു. ദരിദ്രർക്കൊപ്പമുള്ള പ്രവർത്തനത്തിന് അദ്ദേഹം പ്രശസ്തനായിരുന്നു. അക്കാലത്ത് മിക്ക കുട്ടികൾക്കും ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയില്ലായിരുന്നു. ഈ ലോകത്തിലായാലും പരലോകത്തായാലും “രക്ഷയിൽ നിന്ന് വളരെ അകലെ” എന്ന് തോന്നുന്ന ദരിദ്രരുടെ ദുരവസ്ഥയിൽ പ്രേരിതനായി, സ്വന്തം കഴിവുകളും ഉന്നത വിദ്യാഭ്യാസവും കുട്ടികളുടെ സേവനത്തിനായി ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു. 1680-ൽ ക്രിസ്ത്യൻ സ്കൂളുകളിലെ സഹോദരങ്ങളുടെ കൂട്ടായ്മ സ്ഥാപിച്ചു. Read More…