കല്ലറയിലെ നിശബ്ദത മിശിഹായിൽ പ്രിയപ്പെട്ട സഹോദരങ്ങളേ,നാം ഇന്ന് ശൂന്യമായ അൾത്താരയ്ക്കും അടയ്ക്കപ്പെട്ട കല്ലറയ്ക്കും മുൻപിലാണ് നിൽക്കുന്നത്. വിശുദ്ധ വാരത്തിലെ ഏറ്റവും നിശബ്ദമായ ദിനമാണ് ദുഃഖശനി. വലിയ നോമ്പിന്റെ ത്യാഗപൂർണ്ണമായ ദിനങ്ങൾ കടന്ന്, ദുഃഖവെള്ളിയുടെ വിലാപങ്ങൾ കഴിഞ്ഞ്, ഉത്ഥാനത്തിന്റെ മധുരത്തിനായി നാം കാത്തിരിക്കുന്ന ഇടവേള. ഈ ദിവസം നമുക്ക് നൽകുന്ന സന്ദേശം ‘നിശബ്ദതയിലെ പ്രത്യാശ’ എന്നതാണ്. 2.ബൈബിൾ അധിഷ്ഠിത വ്യാഖ്യാനം (Biblical Meaning) വിശുദ്ധ ലിഖിതങ്ങൾ അനുസരിച്ച്, ഈശോ കല്ലറയിൽ വിശ്രമിച്ച ദിനമാണിത്. എന്നാൽ ഈ നിശബ്ദത ഒരു Read More…
Social Media
അരുവിത്തുറ സെൻറ് ജോർജ് ഫൊറോനാ ദൈവാലയത്തിൽ ഓശാന തിരുനാൾ…
അരുവിത്തുറ :ഈശോയുടെ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി അരു വിത്തുറ സെൻറ് ജോർജ് ഫൊറോനാ ദൈവാലയത്തിൽ ഓശാന തിരുന്നാൾ ആചരിച്ചു. രാവിലെ ഏഴിന് ദേവാലയത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിലും ചടങ്ങുകളിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു അരുവിത്തുറഫോറോനാ വികാരി വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.
പെസഹാ വ്യാഴം: മുറിക്കപ്പെടുന്ന സ്നേഹത്തിൻ്റെ ഉടമ്പടി…
പെസഹാ വ്യാഴം പ്രസംഗം: മുറിക്കപ്പെടുന്ന സ്നേഹത്തിൻ്റെ ഉടമ്പടി. 1.ആമുഖം: സ്നേഹത്തിന്റെ സായന്തനം മിശിഹായിൽ പ്രിയപ്പെട്ട സഹോദരങ്ങളേ,നമ്മുടെ വിശ്വാസത്തിൻ്റെ കാതലായ ‘പെസഹാ ത്രിദിനത്തിലേക്ക്’ (Paschal Triduum) നാം ഇന്ന് പ്രവേശിക്കുകയാണ്. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാത്രിയാണിത്. ഇരുളടഞ്ഞ ഒരു ലോകത്തിലേക്ക് സ്നേഹത്തിന്റെ വലിയ വെളിച്ചം ക്രിസ്തു പകർന്ന രാത്രി. ഇന്ന് സഭ പ്രധാനമായും നാല് വലിയ രഹസ്യങ്ങളാണ് ആഘോഷിക്കുന്നത്: ദിവ്യകാരുണ്യ സ്ഥാപനം, പൗരോഹിത്യ സ്ഥാപനം, പാദക്ഷാളനം, സ്നേഹത്തിന്റെ പുതിയ കല്പന. ഈ രാത്രിയിൽ നാം സെഹിയോൻ ശാലയിലേക്ക് Read More…
ഓശാന ഞായറിന് തൊട്ടുമുമ്പുള്ള ശനിയാഴ്ച ആചരിക്കുന്ന…
കേരളത്തിലെ ക്രൈസ്തവ പാരമ്പര്യത്തിൽ വലിയ നോമ്പുകാലത്തെ ഏറ്റവും സവിശേഷവും രുചികരവുമായ ഒരു ദിനമാണ് കൊഴുക്കട്ട ശനി. ഓശാന ഞായറിന് തൊട്ടുമുമ്പുള്ള ശനിയാഴ്ച ആചരിക്കുന്ന ഈ ദിനത്തെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള ചില അറിവുകൾ താഴെ നൽകുന്നു: 1.ലാസറിനെ ഉയിർപ്പിച്ചതിന്റെ സ്മരണ (Lazarus Saturday)വിശുദ്ധ വാരത്തിലേക്ക് (Holy Week) പ്രവേശിക്കുന്നതിന് തൊട്ടുമുമ്പുള്ള ഈ ദിനം ബേഥാന്യയിലെ ലാസറിനെ ഈശോ ഉയിർപ്പിച്ചതിന്റെ ഓർമ്മ പുതുക്കലാണ്. യോഹന്നാന്റെ സുവിശേഷം 11-ാം അധ്യായത്തിലാണ് ഈ സംഭവം വിവരിക്കുന്നത്. മരണത്തിന്മേലുള്ള ക്രിസ്തുവിന്റെ വിജയത്തിന്റെ ആദ്യ വിളംബരമായാണ് Read More…
വിശുദ്ധ തിങ്കൾ: ഹൃദയമാകുന്ന ദേവാലയം ശുദ്ധീകരിക്കുക…
മിശിഹായിൽ പ്രിയപ്പെട്ട സഹോദരങ്ങളേ,നാം വിശുദ്ധ വാരത്തിന്റെ ആത്മീയതയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് നാം ധ്യാനിക്കുന്ന ലൂക്കായുടെ സുവിശേഷം, (ലൂക്ക 19: 41-48.), ഈശോയുടെ ഹൃദയത്തിലെ രണ്ട് ഭാവങ്ങളെ നമുക്ക് കാണിച്ചുതരുന്നു: ഒന്ന് അവിടുത്തെ കണ്ണുനീർ, രണ്ട് അവിടുത്തെ ക്രോധം. ജറുസലേം നഗരത്തെ നോക്കി കരയുന്ന ഈശോയെയും, ദേവാലയം ശുദ്ധീകരിക്കുന്ന ഈശോയെയും നമുക്കിവിടെ കാണാം. ദൈവത്തിന്റെ കണ്ണുനീർ (ലൂക്കാ 19:41-44): ജറുസലേം നഗരത്തെ ദൂരെ നിന്ന് കണ്ടപ്പോൾ ഈശോ കരഞ്ഞു. എന്തുകൊണ്ടാണ് അവിടുന്ന് കരഞ്ഞത്? ആ നഗരം നശിപ്പിക്കപ്പെടാൻ പോകുന്നു Read More…
ഓശാന ഞായർ (Palm Sunday Homily)…
മിശിഹായിൽ പ്രിയ ദൈവജനമേ, എല്ലാവർക്കും നന്മനിറഞ്ഞ ഓശന തിരുന്നാൾ ആശംസകൾ!നാം ഇന്ന് വിശുദ്ധ വാരത്തിലേക്ക് (Holy Week) പ്രവേശിച്ചിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമിടിപ്പായ പീഡാനുഭവങ്ങളുടെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മകളിലേക്ക് സഭ നമ്മെ കൈപിടിച്ചു നടത്തുന്നു. ഇന്ന് നാം ആഘോഷിക്കുന്ന ഓശാന ഞായർ വെറുമൊരു ആഘോഷമല്ല, മറിച്ച് വിനയത്തിന്റെ ഒരു രാജാവ് തന്റെ ബലിപീഠത്തിലേക്ക് നടന്നു കയറുന്നതിന്റെ വിളംബരമാണ്. നാല് സുവിശേഷകന്മാരും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട് (മത്തായി 21:1-11, മർക്കോസ് 11:1-11, ലൂക്കാ 19:28-44, യോഹന്നാൻ 12:12-19). ഇത് Read More…
മതസ്വാതന്ത്യത്തിന്മേലുള്ള അന്യായമായ കടന്നുകയറ്റമാണ്…
കൊച്ചി: ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹാ വ്യാഴാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും അഖിലേന്ത്യാ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കെസിബിസി. ക്രൈസ്തവര്‍ വിശുദ്ധമായി ആചരിക്കുന്ന തിരുനാള്‍ ദിനങ്ങളില്‍ മത്സരപരീക്ഷകള്‍ നടത്തുന്നത് ക്രിസ്തീയ യുവജനങ്ങള്‍ക്ക് തങ്ങളുടെ മതവിശ്വാസം സ്വതന്ത്രമായി ആചരിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൗലീകാവകാശത്തിന്റെ ലംഘനമാണെന്ന് കെസിബിസി നിരീക്ഷിച്ചു. പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഈ പ്രവണത ക്രൈസ്ത ന്യൂനപക്ഷത്തിന്റെ മതസ്വാത ന്ത്യത്തിന്മേലുള്ള അന്യായമായ കടന്നുകയറ്റമാണ്. ആയതിനാല്‍ ഈ വര്‍ഷത്തെ പെസഹാ, ഈസ്റ്റര്‍ ദിവസങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന മത്സപരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് Read More…
അനുതാപം ഭയത്തിൽ നിന്നോ നിരാശയിൽ നിന്നോ ഉണ്ടാകേണ്ട ഒന്നല്ല…
മാത്യു ചെമ്പുകണ്ടത്തിൽ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം “വിഭൂതിത്തിരുനാൾ” (Ash Wednesday) വലിയ നോമ്പിൻ്റെ (Lent) ആരംഭത്തെ കുറിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ലൂഥറൻസ്, ആംഗ്ലിക്കൻസ്, മെതഡിസ്റ്റ്, പ്രസ്ബിറ്റേറിയൻസ് തുടങ്ങിയ പ്രൊട്ടസ്റ്റൻ്റ് വിഭാഗങ്ങളും വിഭൂതി തിരുനാൾ ആചരിക്കുന്നുണ്ട്. ഈ ദിവസത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷ നെറ്റിയിൽ ചാരം പൂശുന്നതാണ്. തലേവർഷത്തെ ഓശാന ഞായറിൽ ഉപയോഗിച്ച കുരുത്തോലകൾ കത്തിച്ചുണ്ടാക്കുന്ന ചാരമാണ് ഇതിനായി ഉപയോഗിക്കുന്നത്. വിഭൂതിയാചരണത്തിൻ്റെ ഭാഗമായി നെറ്റിയിൽ ചാരം പൂശുമ്പോൾ കേരളത്തിലെ സഭകളിൽ ഇപ്പോൾ പതിവായി കേൾക്കുന്ന ഒരു Read More…
തിരുപ്പിറവി: ആട്ടിടയന്മാർ നൽകുന്ന പാഠങ്ങൾ…
ഫാ. ജയ്സൺ കുന്നേൽ MCBS പുൽക്കൂട്ടിലെ ഉണ്ണീശോയുടെ മുമ്പിൽ നിൽക്കുമ്പോൾ അസൂയ തോന്നുന്ന ഒരു കൂട്ടരുണ്ട്. തിരിപ്പിറവിയുടെ ശാലീനതയും സൗന്ദര്യവും സമാധാനവും ഹൃദയത്തിലേറ്റുവാങ്ങിയ ഈ ഭൂമിയിലെ എളിയ മനുഷ്യർ. ശക്തനായവനെ എളിയ സഹചര്യത്തിൽ കണ്ടുമുട്ടിയ വിനീതഹൃദയർ. ആട്ടിടയന്മാരാണ് തിരുപ്പിറവിയുടെ ദിനത്തിൽ എന്നിൽ വിശുദ്ധ അസൂയ ജനിപ്പിക്കുന്ന ഗണം. സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിൻ്റെ വലിയ സദ്‌വാർത്ത ദൈവഭൂതൻ ആദ്യം അറിയച്ചത് അവരെയാണ്.”ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ Read More…
‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’…
റിന്റോ പയ്യപ്പിള്ളി കല്യാണത്തിന് താലി വാങ്ങിക്കാൻപോലും പൈസയില്ലാതിരുന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു… സ്വന്തം കല്യാണത്തെക്കുറിച്ച് ആ മനുഷ്യൻ ഓർത്തെടുക്കുന്ന രംഗങ്ങൾ അതിമനോഹരമാണ്… കല്യാണത്തിന് ഡ്രസും സാധനങ്ങളും വാങ്ങിക്കാൻ പൈസയില്ലാതിരുന്നപ്പോ കൂട്ടുകാരനായ ഇന്നസന്റ് ഒരു 400 രൂപ കൈയിലേക്ക് വച്ചു കൊടുത്തു… അത്രേം പൈസ കൂട്ടുകാരന്റെ കൈയിൽ ഒരിക്കലുമുണ്ടാവില്ലെന്ന് അവനറിയാമായിരുന്നു…. എവിടുന്നാ ഈ പൈസയെന്ന് ചോദിച്ചപ്പോ കൂട്ടുകാരനായ ഇന്നസന്റിന്റെ മറുപടിയിങ്ങനെ… ”അത് ഭാര്യ ആലീസിന്റെ വള.. ആ വളയ്ക്ക് മാർവാടിയുടെ കടയിൽകിടന്ന് നല്ല പരിചയമുണ്ട്…ഈ പൈസ നീയിപ്പോ കൊണ്ടൊക്കോ…” ആ നാനൂറ് Read More…










