ലോകമെമ്പാടും വിശ്വാസ പരിശീലനത്തില് ഏര്പ്പെട്ടിരിക്കുന്ന മതാധ്യാപകർക്കു ആശംസയും പ്രാര്ത്ഥനയും അറിയിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ഇന്നലെ (ആഗസ്റ്റ്-21) വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്വച്ചുനടന്ന പൊതുകൂടിക്കാഴ്ചാവേളയിലാണ് ലോകമെമ്പാടുമുള്ള മതാധ്യാപകർക്ക് ഫ്രാൻസിസ് പാപ്പ ആശംസകൾ അർപ്പിച്ചത്. പത്താം പിയൂസ് പാപ്പയുടെ ഓർമ്മദിനമായ ആഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി മതാധ്യാപക ദിനമായി ലോകത്തിലെ വിവിധ ഇടങ്ങളിൽ ആഘോഷിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് പാപ്പ, മതാധ്യാപകരെ ഓർക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുമുള്ള എല്ലാവരുടെയും ഉത്തരവാദിത്വം സൂചിപ്പിച്ചത്. “ഇന്ന്, വിശുദ്ധ പത്താം പീയൂസ് പാപ്പായുടെ സ്മരണയായി ലോകത്തിന്റെ പല Read More…
Social Media
ജസ്ന തിരോധാനം: ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കാൻ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത്
ജെസ്ന തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായ പശ്ചാത്തലത്തിൽ സി.ബി.ഐ സംഘം ചൊവ്വാഴ്ച മുണ്ടക്കയത്തെത്തും. കാണാതാകുന്നതിന് ദിവസങ്ങള്ക്ക് മുന്പ് മുണ്ടക്കയത്തെ ലോഡ്ജില്വെച്ച് ജെസ്നയെ കണ്ടെന്ന് പറഞ്ഞ ലോഡ്ജിലെ മുന് ജീവനക്കാരിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തും. ഇതുസംബന്ധിച്ച നിർദേശം ജീവനക്കാരിക്ക് അന്വേഷണസംഘം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഇവരുമായി ഫോണിൽ സംസാരിച്ച സിബിഐ സംഘം പ്രാഥമിക വിവരങ്ങളെല്ലാം ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിയ്ക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ലോഡ്ജ് ഉടമയെയും സിബിഐ ചോദ്യംചെയ്യും. ലോഡ്ജിന്റെ രജിസ്റ്റർ പിടിച്ചെടുത്ത് പരിശോധിക്കാനാണ് Read More…
മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രം ഇടപെടണം: ഇടുക്കി രൂപത
മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് പറഞ്ഞ് ഇടുക്കി രൂപത. ജനങ്ങളോട് ആശങ്കപ്പെടരുത്, ആശങ്ക പ്രചരിപ്പിക്കരുതെന്ന് പറയുന്നതിൽ അർഥമില്ല. കേന്ദ്രസർക്കാർ മുൻകൈയെടുത്ത് വിഷയം പരിഹരിക്കണമെന്നും ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു. ഇടുക്കിയിൽ നിന്നും വിജയിച്ച് പോയ ജനപ്രതിനിധികൾ ജനങ്ങളുടെ ആകൂലത തിരിച്ചറിഞ്ഞു ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കണമെന്നാണ് ഇടുക്കി രൂപതയുടെ നിലപാട്. ആശങ്കകൾ പരിഹരിക്കേണ്ടത് ഭരണകൂടമാണ്. കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾ മുല്ലപ്പെരിയാർ വിഷയത്തിൽ ദുർബല ശക്തിയായി. തമിഴ്നാടിന് മറ്റെവിടെയെങ്കിലും നിന്ന് വെള്ളം Read More…
അകാലത്തിൽ വിടപറഞ്ഞുപോയ ഷിൻസ് കുടിലിൽ അച്ചന് യാത്രാമൊഴി..
Honey Bhaskaran “താലന്ത്” വായിച്ചവർ ആരും കുടിലിൽ കുഞ്ഞഗസ്തി എന്ന പേര് മറക്കാനിടയില്ല. അതിലെ ഒരു നീണ്ട അധ്യായം തന്നെ നിറഞ്ഞു നിൽക്കുന്ന പേര്. ആവോളം കരുണ നിറച്ച വാക്ക്. ദൈവം പോലൊരു മനുഷ്യൻ എന്നാണ് ഞാൻ കുടിലിൽ കുഞ്ഞഗസ്തിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. “കുടിലിൽ” എന്ന വീട്ടു പേരിനോളം അലിവുള്ള മറ്റൊരു വാക്ക് ആ പുസ്തകത്തിൽ വേറെ ഇല്ല. ആ വാക്കിനെ ഒന്ന് കെട്ടിപ്പിടിക്കാതെ ആർക്കും കടന്നു പോവാനും സാധിച്ചേക്കില്ല. ആത്മ സുഹൃത്ത് ഫാ. മനോജ് ഒറ്റപ്ലാക്കൽ എന്ന Read More…
ഇടുക്കി രൂപതാ നാലാമത് മരിയന് തീര്ത്ഥാടനം സെപ്റ്റംബര് 7 ന്
ഇടുക്കി രൂപതാ നാലാമത് മരിയന് തീര്ത്ഥാടനം സെപ്റ്റംബര് ഏഴാം തീയതി ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളില് നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള് രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില് നിന്നും രാജകുമാരി ദൈവമാതാ തീര്ത്ഥാടന ദൈവാലയത്തിലേക്ക് കാല്നടയായാണ് തീര്ത്ഥാടനം നടക്കുന്നത്. തീര്ത്ഥാടനത്തിന്റെ വിജയത്തിനായുള്ള ആലോചനാ യോഗം രാജാക്കാട് ക്രിസ്തുരാജാ പാരീഷ് ഹാളില് മാര് ജോണ് നെല്ലിക്കുന്നേല് ഉദ്ഘാടനം ചെയ്തു. സഭയുടെയും സമൂഹത്തിന്റെയും പൊതുവായ ആവശ്യങ്ങള് തീര്ത്ഥാടനത്തിന്റെ നിയോഗങ്ങളായി സ്വീകരിച്ച് വിശ്വാസ സമൂഹം ത്യാഗപൂര്വ്വം യാത്ര ചെയ്യുമ്പോള് ദൈവാനുഗ്രഹം സമൃദ്ധമായി Read More…
ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി കമ്പിയില് തട്ടി ഷോക്കേറ്റ് വൈദികന് മരിച്ചു
കാസർഗോഡ് മുള്ളേരിയയിൽ ദേശീയപകാക താഴ്ത്തുന്നിതനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു. മരിച്ചത് മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളിയിലെ ഫാദർ മാത്യു കുടിലിൽ( ഷിന്സ് അഗസ്റ്റിന്-29) ആണ് മരിച്ചത്. ഇരുമ്പിന്റെ കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടം. വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന സഹ Read More…
സമഗ്ര പുനരധിവാസ പദ്ധതികളുമായി കെ.സി.ബി.സി.
കൊച്ചി: വയനാട്ജില്ലയിലെ മുണ്ടക്കൈ, ചൂരല്മല, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ ഉരുള്പൊട്ടല് ദുരിത ബാധിതര്ക്കായി സമഗ്ര പുനരധിവാസ പദ്ധതികള് പ്രഖ്യാപിച്ച് കെ.സി ബി.സി. പുനരധിവാസത്തിനായി നൂറ് വീടുകള് നിര്മ്മിച്ച് നല്കും. സര്ക്കാര് ലഭ്യമാക്കുന്ന സ്ഥലത്തോ, സഭ സംഭാവന ചെയ്യുന്ന സ്ഥലത്തോ വ്യക്തികള് സ്വയം കണ്ടെത്തുന്ന സ്ഥലത്തോ ആണ് വീടുകള് നിര്മ്മിച്ച് നല്കുക. മറ്റ് ജില്ലകളില് വന്ന് താമസിക്കാന് താല്പര്യപ്പെടുന്നവര്ക്ക് അതിനുള്ള സൗകര്യവും ചെയ്തു കൊടുക്കും. സര്ക്കാരിന്റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് നിര്മ്മാണ പ്രവര്ത്തികള് ആരംഭിക്കും. പുനരധിവസിപ്പിക്കപ്പെടുന്ന Read More…
ജെ.ബി കോശി കമ്മീഷന് ശുപാര്ശകള് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെഎല്സിഎ നേതൃസമ്മേളനം സംഘടിപ്പിക്കും
ജെ.ബി കോശി കമ്മീഷന് റിപ്പോര്ട്ട് ഉടന് പുറത്തുവിടണമെന്നും ശുപാര്ശകള് ഗുണഭോക്താക്കളുമായി ചര്ച്ചചെയ്ത് പൂര്ണ്ണമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര് 15ന് കേരള ലാറ്റിന് കാത്തലിക്ക് അസോസിയേഷന് (കെഎല്സിഎ) തിരുവനന്തപുരത്ത് സമ്പൂര്ണ്ണ നേതൃ സമ്മേളനം നടത്തും. കെഎല്സിഎ യുടെ സ്ഥാപക പ്രസിഡന്റ് ഷെവ. കെ. ജെ ബെര്ളിയുടെ അനുസ്മരണ യോഗത്തിലാണ് കെഎല്സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേരള ലാറ്റിന് കാത്തലിക്ക് അസോസിയേഷന് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്, കൊച്ചി രൂപതയുമായി ചേര്ന്നു Read More…
ദുരന്തത്തിന് കാരണം കർഷകരല്ല: തലശ്ശേരി ബിഷപ്പ്
വയനാട് ഉരുള്പൊട്ടല് ദുരന്തത്തിന് കാരണം കര്ഷകരല്ലെന്നും ആഗോള താപനം, നിബിഢ വനമേഖലയിലുണ്ടായ അതിതീവ്ര മഴ തുടങ്ങിയവയാണ് കാരണമെന്നും സിറോ മലബാർ സഭ തലശ്ശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. പാറമട ഖനനം ഉള്പ്പെടെയുള്ള കാര്യങ്ങള്ക്ക് ഇത്തരം മേഖലയില് തടസമുണ്ടായില്ലെന്നത് വിരോധാഭാസമാണ്. ഗാഡ്ഗില് റിപ്പോര്ട്ടിനെയും കസ്തൂരി രംഗൻ റിപ്പോര്ട്ടിനെയും എതിര്ത്ത മുൻ നിലപാടില് മാറ്റമില്ല. ഈ റിപ്പോര്ട്ടുകള് നടപ്പാക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന വാദം ദുരന്തത്തെ നിസാരവത്കരിക്കുന്നതിന് തുല്യമാണ്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില് അതിന്റെ Read More…
റബർ വില സർവകാല റെക്കോർഡിൽ
റബർ വില 250 രൂപ കടന്ന് സർവകാല റെക്കോർഡിൽ. ആഭ്യന്തര മാർക്കറ്റിൽ ആർഎസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത്. 2011 ഏപ്രിലിലാണ് ഇതിന് മുൻപ് വില ഏറ്റവും കൂടുതൽ ഉയർന്നത്. 243 രൂപയായിരുന്നു അന്ന് ആഭ്യന്തര വിപണിയിലെ വില. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ റബർ ബോർഡ് വില 247 രൂപയായിരുന്നു. റബർ വില ഉയർന്നത് കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. സമീപകാലത്ത് Read More…