Daily Saints Reader's Blog

വിശുദ്ധ ഫിന്‍ബാര്‍: സെപ്റ്റംബർ 25

വിശുദ്ധ ഫിന്‍ബാര്‍, കോര്‍ക്കിനടുത്തുള്ള അക്കായിദ് ദുബോര്‍ക്കോണ്‍ എന്ന സ്ഥലത്തായിരുന്നു ജനിച്ചത്. ഒരു ഇരുമ്പ് തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പിന്നീട് തൊഴില്‍ തേടി മുണ്‍സ്റ്റര്‍ എന്ന സ്ഥലത്തേക്ക് മാറി ഒരടിമ സ്ത്രീയെ വിവാഹം ചെയ്തു. ഇതിനിടെ ഫിന്‍ബാര്‍ അറിയപ്പെടാത്ത മൂന്ന്‍ സന്യസിമാര്‍ക്കൊപ്പം വീട് വിട്ടു. കുറേക്കാലം സ്കോട്ട്ലാന്റില്‍ താമസിച്ചതിനു ശേഷം ഗൌഗാന, ബരാ ദ്വീപിലെ കില്‍ക്ലൂണി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തന്റെ നാമധേയം പേറുന്ന നിരവധി സന്യാസാലയങ്ങള്‍ വിശുദ്ധന്‍ സ്ഥാപിച്ചു. അദ്ദേഹത്തെപ്പറ്റി നിരവധി കഥകള്‍ നിപ്രചരിച്ചിട്ടുണ്ട്. അതിലൊന്നു, അദ്ദേഹം Read More…

Daily Saints Reader's Blog

കാരുണ്യ മാതാവ്: സെപ്റ്റംബർ 24

ദൈവമക്കളുടെ മാതാവെന്ന നിലയില്‍ പരിശുദ്ധ മറിയം യുഗങ്ങളായി ക്രിസ്ത്യാനികളെ സഹായിച്ചുകൊണ്ട് തന്റെ മക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക്‌ മറുപടി നല്‍കുന്നു. വ്യക്തികളുടേയും, കുടുംബങ്ങളുടേയും, നഗരങ്ങളുടേയും, രാജ്യങ്ങളുടേയും, രാഷ്ട്രങ്ങളുടേയും സഹായത്തിനെത്തുന്ന പരിശുദ്ധ അമ്മയോടുള്ള ഭക്തി എല്ലാ വിശ്വാസികളിലും വര്‍ദ്ധിച്ചിട്ടുണ്ട്. 1241-ല്‍ തെക്കന്‍ ഫ്രാന്‍സിനെ ആകമാനം തുടച്ചു നീക്കികൊണ്ടിരുന്ന അല്‍ബിഗേസിയന്‍ മതവിരുദ്ധവാദത്തെ പ്രതിരോധിക്കുവാന്‍ ജപമാല എന്ന ആയുധം പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്കിന് നല്‍കുകയുണ്ടായി. ജപമാല ചൊല്ലുന്നത് വഴി മാതാവ്‌ സഹായത്തിനെത്തും എന്ന കാര്യവും, ഇത് ദൈവത്തിന്റെ ഇഷ്ടപ്രകാരമാണെന്ന കാര്യവും ലോകം മുഴുവനുമുള്ള Read More…

Daily Saints Reader's Blog

സെപ്റ്റംബർ 23 : വിശുദ്ധ പാദ്രെ പിയോ

1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിൽ ജനിച്ചു. ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ. വീടിനടുത്തുള്ള സാൻറ അന്നാ ചാപ്പലിൽ ആയിരുന്നു, പിയോയുടെ മാമോദീസ. അതേ ചാപ്പലിൽ പിൽക്കാലത്ത് പിയോ അൾത്താര ബാലനായും സേവനമനുഷ്ഠിച്ചു. ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമോദീസാനാമം. ഒരു സഹോദരനും മിഷേൽ, ഫെലിസിറ്റ, പെല്ലഗ്രിന ഗ്രേഷ്യ എന്നീ മൂന്നു സഹോദരിമാരുമാണ് പിയോയ്ക്കുണ്ടായിരുന്നത്. മൊർക്കോണയിലെ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ 15-ാം വയസ്സിൽ എത്തിച്ചേർന്ന പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില്‍ ചേരുകയും Read More…

Daily Saints Reader's Blog

സെപ്റ്റംബർ 22; വില്ലനോവയിലെ വിശുദ്ധ തോമസ്

1488-ൽ സ്പെയിനിലെ ഫ്യൂൻലാനയിൽ ടോമസ് ഗാർസിയ വൈ മാർട്ടിനെസ് എന്ന പേരിൽ അദ്ദേഹം ജനിച്ചു. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന സഹാനുഭൂതി കണ്ട് വളർന്ന തോമസ് വളരെ ചെറുപ്പത്തിലേ തന്നെ ആ ഗുണങ്ങൾ തന്റെ ജീവിതത്തില്‍ സ്വായത്തമാക്കിയിരുന്നു. വില കൂടിയ നല്ല വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്ക് പോയിരിന്ന ആ ബാലൻ അത് സാധുക്കൾക്ക് ദാനം ചെയ്ത് അല്പവസ്ത്രധാരിയായി തിരിച്ചു വരുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു. മാതാപിതാക്കളുടെ മരണശേഷം തനിക്ക് കൈ വന്ന സ്വത്തുക്കൾ മുഴുവൻ അദ്ദേഹം നിരാലംബരായ സ്ത്രീകൾക്ക് വേണ്ടി Read More…

Daily Saints Reader's Blog

വിശുദ്ധ മത്തായി: സെപ്റ്റംബർ 21

യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് മത്തായി ശ്ലീഹാ. ഹൽപ്പേയസ് എന്നൊരാളിന്റെ മകനായിരുന്ന വിശുദ്ധ മത്തായി ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്നു. തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു. തിരുസഭ സെപ്റ്റംബര്‍ 21-നാണ് വിശുദ്ധന്റെ തിരുനാള്‍ കൊണ്ടാടുന്നത്. മത്തായിയുടെ തിരുനാൾ പൗരസ്‌ത്യ സഭകൾ നവംബർ 16-നും പാശ്ചാത്യ സഭകൾ സെപ്റ്റംബർ 21-നും ആഘോഷിക്കുന്നു. ക്രിസ്തുവിന്റെ പ്രേഷിത ദൗത്യത്തെക്കുറിച്ച് വിശുദ്ധന്‍ എഴുതിയിട്ടുള്ളതായ വിവരണങ്ങള്‍ നാല് സുവിശേഷങ്ങളില്‍ ഏറ്റവും പ്രഥമമായിട്ടായാണ് കണക്കാക്കപ്പെടുന്നത്. തിരുസഭ അതിനെ വളരെ Read More…

Daily Saints Reader's Blog

വിശുദ്ധ ജാനുയേരിയസ് : സെപ്റ്റംബർ 19

ബെനവെൻ്റോയിലെ മെത്രാനായിരുന്നു വിശുദ്ധ ജാനുയേരിയസ്. വൈദിക പഠനകാലത്ത് കണ്ടുമുട്ടിയ നിക്കോമീഡിയയിലെ ജൂലിയാനയുമായും വിശുദ്ധ സോഷ്യസുമായി സൗഹൃദത്തിലായി. ജാനുവാരിയസിന് 20 വയസ്സുള്ളപ്പോൾ, അദ്ദേഹം നേപ്പിൾസിലെ മെത്രാനായി. കുപ്രസിദ്ധ മതപീഡകനായ ഡയോക്ലിസ് ചക്രവർത്തിയുടെ കാലത്ത് അവൻ തൻ്റെ സഹ ക്രിസ്ത്യാനികളെ മറച്ചു പിടിക്കുകയും അവരെ പിടികൂടുന്നതിൽ നിന്ന് തടയുകയും ചെയ്തു. നിർഭാഗ്യവശാൽ, ജയിലിൽ സോഷ്യസിനെ സന്ദർശിക്കുമ്പോൾ, അദ്ദേഹവും തടവിലായി. അതിക്രൂരമായ ശാരീരിക പീഡനങ്ങൾ നേരിടേണ്ടിവന്നു. പോസുവോളിയിലെ ഫ്ലാവിയൻ ആംഫി തിയേറ്ററിലെ കാട്ടു കരടികളിലേക്ക് വിശുദ്ധനെ എറിയാൻ വിധിച്ചു.ദൈവസഹായത്താൽ അവ വിശുദ്ധനെ Read More…

Daily Saints Reader's Blog

സെപ്റ്റംബർ 18 :വിശുദ്ധ ജോസഫ് കുപ്പർറ്റീനോ

പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിൽ അപൂലിയായിലെ കുപ്പർറ്റീനോയിലാണ് ജോസഫ് ജനിച്ചത്. ഇറ്റലിയുടെ പാദരക്ഷ” എന്നറിയപ്പെടുന്ന തെക്കൻ പ്രദേശത്തെ പഴയ നേപ്പിൾസ് രാജ്യത്തിലായിരുന്നു കുപ്പർറ്റീനോ. കോട്ടകെട്ടി ഭദ്രമാക്കിയ നഗരമായിരുന്നു അത്. ജോസെഫിന്റെ പിതാവ് ഫെലിസ് ദേസ അവിടെ ഒരു ആശാരിയായിരുന്നു. പരോപകാരിയായി അറിയപ്പെട്ടിരുന്ന അദ്ദേഹം പാവപ്പെട്ട അയൽക്കാരുടെ കടങ്ങൾക്ക് ജാമ്യം നിന്നിരുന്നതിനാൽ ഒടുവിൽ സ്വയം കടക്കാരനായി. ജോസഫിന്റെ ജനനത്തിനു മുൻപ് മരിച്ച പിതാവ്, അദ്ദേഹത്തിന്റെ അമ്മ ഫ്രാൻസിസ്കാ പനാരയെ ഗർഭിണിയും നിരാലംബയുമായി വിട്ടുപോയി. ഭർത്താവ് വീട്ടാതിരുന്ന കടങ്ങളുടെ പേരിൽ ഉത്തമർണ്ണന്മാർ Read More…

Daily Saints Reader's Blog

സെപ്റ്റംബർ 17 : വിശുദ്ധ റോബർട്ട് ബെല്ലാർമൈൻ

വിൻസെൻസോ ബെല്ലാർമിനോയുടെയും ഭാര്യ സിൻസിയ സെർവിനിയുടെയും മകനായി 1542-ൽ മോണ്ടെപുൾസിയാനോയിലാണ് ബെല്ലാർമൈൻ ജനിച്ചത്. 1560-ൽ റോമൻ ജെസ്യൂട്ട് നോവിഷ്യേറ്റിൽ പ്രവേശിച്ച അദ്ദേഹം മൂന്ന് വർഷം റോമിൽ തുടർന്നു. പീഡ്‌മോണ്ടിലെ മോണ്ടോവിയിലെ ഒരു ജെസ്യൂട്ട് ഭവനത്തിൽ അദ്ദേഹം പോയി, അവിടെ അദ്ദേഹം ഗ്രീക്ക് പഠിച്ചു. മൊണ്ടോവിയിൽ ആയിരിക്കുമ്പോൾ, പ്രാദേശിക ജെസ്യൂട്ട് പ്രൊവിൻഷ്യൽ സുപ്പീരിയറായ ഫ്രാൻസെസ്കോ അഡോർണോയുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ബെല്ലാർമൈനെ പാദുവ സർവകലാശാലയിലേക്ക് അയച്ചു. 1567 ലും 1568 ലും പാദുവയിൽ ബെല്ലാർമൈൻ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ചിട്ടയായ പഠനം ആരംഭിച്ചു. Read More…

Daily Saints Reader's Blog

വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ : സെപ്റ്റംബര്‍ 14

എ‌ഡി 326 ല്‍ കോണ്‍സ്റ്റന്‍റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയെന്നാണ് ചരിത്ര സാക്ഷ്യം. എന്നാല്‍ പേർഷ്യൻ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. എ‌ഡി 629-ൽ, ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജെറുസലേമിൽ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളിൽ ചുമന്ന് കൊണ്ടാണ്‌ ഹെറാലിയസ് ചക്രവർത്തി കാൽവരിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങൾ ധരിച്ച്, വിശേഷ രത്നക്കല്ലുകൾ പതിച്ച ആഭരണങ്ങളുമണിഞ്ഞാണ്‌ ചക്രവർത്തി കുരിശ് ചുമന്നത്. കാൽവരിയുടെ Read More…

Meditations Reader's Blog

ഈശോയാകുന്ന മുന്തിരിച്ചെടിയിലെ ശാഖകളായി മാറാം…

യോഹന്നാൻ 15 : 1 – 8മുന്തിരിയും ശാഖകളും. പഴയനിയമചരിത്രത്തിൽ ഇസ്രായേലിനെ മുന്തിരിത്തോട്ടമായും, ദൈവമായ കർത്താവിനെ കൃഷിക്കാരനുമായി ചിത്രീകരിക്കുന്നുണ്ട്. ദൈവവുമായുള്ള സ്നേഹബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ഉപമയാകട്ടെ, ഈശോയും മനുഷ്യരുമായുള്ള ബന്ധത്തെയാണ് അവതരിപ്പിക്കുന്നത്. അതിനായി ഈശോയിലുള്ള വിശ്വാസവും അവിടുത്തോടുള്ള നമ്മുടെ പ്രതിബദ്ധതയും നമ്മിൽ സജീവമാകണം. നാം എന്നും ഫലം പുറപ്പെടുവിക്കുന്നവരായാലെ അവൻ നമ്മെ വെട്ടിയൊരുക്കൂ. പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജീവമാകയാൽ, എന്നും ഉർജ്ജ്വസ്വലരായി അവനായി ജീവിക്കാൻ നമുക്ക് കഴിയണം. ദൈവത്തിന്റെ കല്പനകൾ പാലിക്കുന്നവരായി, അവിടുത്തെ വചനത്തിൽ വേരൂന്നി വളരുന്നവരാകാം. Read More…