1488-ൽ സ്പെയിനിലെ ഫ്യൂൻലാനയിൽ ടോമസ് ഗാർസിയ വൈ മാർട്ടിനെസ് എന്ന പേരിൽ അദ്ദേഹം ജനിച്ചു. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന സഹാനുഭൂതി കണ്ട് വളർന്ന തോമസ് വളരെ ചെറുപ്പത്തിലേ തന്നെ ആ ഗുണങ്ങൾ തന്റെ ജീവിതത്തില്‍ സ്വായത്തമാക്കിയിരുന്നു. വില കൂടിയ നല്ല വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്ക് പോയിരിന്ന ആ ബാലൻ അത് സാധുക്കൾക്ക് ദാനം ചെയ്ത് അല്പവസ്ത്രധാരിയായി തിരിച്ചു വരുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു.
മാതാപിതാക്കളുടെ മരണശേഷം തനിക്ക് കൈ വന്ന സ്വത്തുക്കൾ മുഴുവൻ അദ്ദേഹം നിരാലംബരായ സ്ത്രീകൾക്ക് വേണ്ടി ചിലവഴിച്ചു. അൽക്കാലയിലെ ഒരു സ്കൂളിൽ അദ്ധ്യാപകനായി സേവനം തുടങ്ങിയ തോമസ് 1516 -ൽ വില്ലനോവയില്‍ വിശുദ്ധ അഗസ്റ്റിന്റെ നാമധേയത്തിലുള്ള സെമിനാരിയിൽ ചേർന്നു. ചാൾസ് 5-ാ മൻ രാജാവിന്റെ രാജസദസ്സിലെ പ്രഭാഷകനായും അദ്ദേഹം സേവനമനുഷ്ടിച്ചു.
സ്ഥാനമാനങ്ങളിൽ താൽപ്പര്യമില്ലാതിരുന്ന അദ്ദേഹത്തെ 1544-ൽ തിരുസഭ വലെൻസ്യയിലെ ആർച്ച് ബിഷപ്പായി നിയോഗിച്ചു. തന്റെ സ്ഥാനം അദ്ദേഹം ആത്മാക്കളുടെ രക്ഷയ്ക്കായും പാവങ്ങളുടെ ഉന്നമനത്തിനായും ഉപയോഗിച്ചു. സ്പെയ്ൻകാരുടെ ആട്ടിടയൻ’ എന്ന പേരിൽലാണ് 16-ാം നൂറ്റാണ്ടു മുതൽ വിശുദ്ധൻ അറിയപ്പെടുന്നത്.
555 സെപ്റ്റംബർ 8-ന് 67-ആം വയസ്സിൽ തോമസ് മരണമടഞ്ഞു. 1658 നവംബർ 1-ന് അലക്സാണ്ടർ ഏഴാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിൻ്റെ തിരുനാൾ സെപ്റ്റംബർ 22-ന് ആഘോഷിക്കുന്നു.