ഏകീകൃത കുര്‍ബാനയ്ക്ക് സിനഡിൻ്റെ ആഹ്വാനം…

എറണാകുളം – അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയ്ക്ക് സിനഡ് ആഹ്വാനം. മാര്‍പാപ്പയുടെ നിര്‍ദേശം അനുസരിക്കണമെന്ന് സഭാംഗങ്ങളോട് മെത്രാന്മാര്‍.

എല്ലാവരേയും ചേർത്തുകൊണ്ടുവരാനുള്ള സഭയുടെ പരിശ്രമങ്ങൾ ശ്ലാഘനീയമാണ്; മാതൃകാപരമാണ്. ആ പരിശ്രമത്തിനിടയിൽ നമ്മുടെ പിതാക്കന്മാർ വ്യക്തിഹത്യയുൾപ്പടെയുള്ള അപമാനങ്ങൾക്ക് വിധേയരായി.


ഇടയധർമ്മത്തിൻ്റെ ഭാഗമായി മഹാ മനസ്ക്കതയോടെ അവരത് ക്ഷമിച്ചതുകൊണ്ടാണല്ലോ. ലാസ്റ്റ് ബസിൽ കയറാൻ കൂടാത്തവർക്ക് പതിവുതെറ്റിച്ച് വീണ്ടും, വീണ്ടും ലാസ്റ്റു ബസുകൾ അയയ്ക്കപ്പെട്ടത്.


അത്, ബലഹീനതയായിട്ടല്ല ഒരാളെപ്പോലും നഷ്ടപ്പെടുത്താതിരിക്കാനുള്ള സഭയുടെ സ്നേഹപൂർവ്വമായ ശ്രമത്തിൻ്റെ ഭാഗമായി കാണാനാണ് ഇഷ്ടം.
ഇപ്പോഴിതാ സിനഡിൻ്റെ തീരുമാനം ഏകകണ്ഠമായിരുന്നോ എന്ന സംശയാലുക്കൾക്കും ഒപ്പു സഹിതമുള്ള ഉത്തരം നൽകിയിരിക്കുകയാണ് പിതാക്കന്മാർ – തികച്ചും ആധികാരികം. അഭിനന്ദനീയം.


സഭയോട് ചേർന്നു നിൽക്കാനുള്ള ഈ സുവർണ്ണാവസരം ഒരാൾ പോലും നഷ്ടപ്പെടുത്താതിരുന്നെങ്കിൽ എത്ര സന്തോഷത്തോടെ നമുക്കൊരുമിച്ച് ഒരൊറ്റമനസ്സോടെ നമ്മുടെ കർത്താവിൻ്റെ ബലിവേദിയിൽ നിൽക്കാമായിരുന്നു.
ശുഭപ്രതീക്ഷയോടെ, സൈ സി.എം.ഐ.

error: Content is protected !!