ബെനവെൻ്റോയിലെ മെത്രാനായിരുന്നു വിശുദ്ധ ജാനുയേരിയസ്. വൈദിക പഠനകാലത്ത് കണ്ടുമുട്ടിയ നിക്കോമീഡിയയിലെ ജൂലിയാനയുമായും വിശുദ്ധ സോഷ്യസുമായി സൗഹൃദത്തിലായി. ജാനുവാരിയസിന് 20 വയസ്സുള്ളപ്പോൾ, അദ്ദേഹം നേപ്പിൾസിലെ മെത്രാനായി.
കുപ്രസിദ്ധ മതപീഡകനായ ഡയോക്ലിസ് ചക്രവർത്തിയുടെ കാലത്ത് അവൻ തൻ്റെ സഹ ക്രിസ്ത്യാനികളെ മറച്ചു പിടിക്കുകയും അവരെ പിടികൂടുന്നതിൽ നിന്ന് തടയുകയും ചെയ്തു. നിർഭാഗ്യവശാൽ, ജയിലിൽ സോഷ്യസിനെ സന്ദർശിക്കുമ്പോൾ, അദ്ദേഹവും തടവിലായി.
അതിക്രൂരമായ ശാരീരിക പീഡനങ്ങൾ നേരിടേണ്ടിവന്നു. പോസുവോളിയിലെ ഫ്ലാവിയൻ ആംഫി തിയേറ്ററിലെ കാട്ടു കരടികളിലേക്ക് വിശുദ്ധനെ എറിയാൻ വിധിച്ചു.ദൈവസഹായത്താൽ അവ വിശുദ്ധനെ ഉപദ്രവിച്ചില്ല. പൂട്ട്യോളിയിൽവച്ച് വിശുദ്ധൻ ശിരഛേദനം ചെയ്യപ്പെട്ടു.
ഇറ്റലിയിലെ നേപ്പിൾസു ദൈവാലത്തിൽ വിശുദ്ധന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുണ്ട്. രണ്ട് ഗ്ലാസ്പാത്രങ്ങളിൽ വിശുദ്ധന്റെ രക്തവും വേറൊരു പാത്രത്തിൽ ശിരസും സൂക്ഷിച്ചിരിക്കുന്നു. എല്ലാ വർഷവും വിശുദ്ധന്റെ തിരുനാൾ ദിവസവും മെയ് ഒന്നാം തിയതിയിലും ഉണങ്ങി കട്ട പിടിച്ചിരിക്കുന്ന വിശുദ്ധന്റെ രക്തം ഉരുകി ദ്രാവകരൂപത്തിലാകുന്ന അത്ഭുത പ്രതിഭാസം നടക്കുന്നു.