1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിൽ ജനിച്ചു. ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ. വീടിനടുത്തുള്ള സാൻറ അന്നാ ചാപ്പലിൽ ആയിരുന്നു, പിയോയുടെ മാമോദീസ. അതേ ചാപ്പലിൽ പിൽക്കാലത്ത് പിയോ അൾത്താര ബാലനായും സേവനമനുഷ്ഠിച്ചു.
ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമോദീസാനാമം. ഒരു സഹോദരനും മിഷേൽ, ഫെലിസിറ്റ, പെല്ലഗ്രിന ഗ്രേഷ്യ എന്നീ മൂന്നു സഹോദരിമാരുമാണ് പിയോയ്ക്കുണ്ടായിരുന്നത്.
മൊർക്കോണയിലെ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ 15-ാം വയസ്സിൽ എത്തിച്ചേർന്ന പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില്‍ ചേരുകയും 22ാമത്തെ വയസ്സിൽ 1905ൽ പൌലോ ഷിനോസി മെത്രാപ്പോലീത്തയിൽ നിന്ന് പാദ്രെ പിയോ തിരുപട്ടം സ്വീകരിക്കുകയും ചെയ്തു.
1918 സെപ്തംബർ 20 -ാം തീയതി കുരിശിനു മുമ്പിലുള്ള പ്രാർത്ഥനയ്ക്കിടയിൽ അദ്ദേഹത്തിന്റെ ശരീരത്തു പഞ്ചക്ഷതമുണ്ടായി. ഈ വാർത്ത നാടാകെ പ്രചരിച്ചതോടെ നാനാ ദിക്കുകളിൽ നിന്നും അദ്ദേഹത്തെ കാണാനും അനുഗ്രഹം തേടാനുമായി ജനപ്രവാഹമുണ്ടായി. തീർത്ഥാടനത്തിന് വന്നവരുടെ മനസ്സിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങൾ അദ്ദേഹത്തിന് വെളിപ്പെട്ടു.
പല സ്ഥലങ്ങളിൽ ഒരേ സമയം പ്രത്യക്ഷപ്പെടുക, ജലത്തിന് മീതെ നടക്കുക, രോഗശാന്തി നൽകുക എന്നിങ്ങനെ പല വിധ അത്ഭുത കഥകൾ പീയോ അച്ചനെ പറ്റി പ്രചരിച്ചു. 1956-ൽ അദ്ദേഹം House for the Relief of Suffering എന്ന ആശുപത്രി സ്ഥാപിച്ചു. 1968 സെപ്തംബർ 23-ാം തിയതി 81 -മത്തെ വയസ്സിൽ പാദ്രെ പിയോ മരിച്ചു. 1920-ൽ അദ്ദേഹം സ്ഥാപിച്ച പ്രാർത്ഥനാ സംഘത്തിൽ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 400,000 അംഗങ്ങളുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.
1968 സെപ്റ്റംബർ 23 ന് 81 ആം വയസിൽ മരിച്ചു. 1999 മേയ് 2 ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ജൂൺ 16, 2002 ജൂൺ 16 ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പാദ്രെ പിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.