News Reader's Blog Social Media

പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനം തുടങ്ങി…

കൊച്ചി: സീറോ മലബാർ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനം ജനുവരി 8-നു തുടങ്ങി. മേജര്‍ ആര്‍ച്ച് ബിഷപ്പായിരിന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താന്‍ സിനഡ് ചേരുന്നത്. പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരുക്കത്തിന് ശേഷം വോട്ടെടുപ്പിലൂടെയായിരിക്കും പുതിയ മേജർ ആർച്ചു ബിഷപ്പിനെ തെരഞ്ഞെടുക്കുക. സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടത്തപ്പെടുന്ന സിനഡ് സമ്മേളനം പതിമൂന്നുവരെ നീളും. സഭയുടെ പുതിയ മേജർ ആർച്ചു Read More…

Faith News Reader's Blog

എല്ലാവരോടും ഞാൻ നന്ദിപറയുന്നു…

ഈശോയിൽ പ്രിയ സഹോദരീസഹോദരന്മാരേ,പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിനു സ്‌തുതി ഉണ്ടാകട്ടെ! മേജർ ആർച്ചുബിഷപു സ്‌ഥാനത്തുനിന്നു ഞാൻ വിടപറയുമ്പോൾ സഭമുഴുവനോടും ഏതാനും ചിന്തകളും മനോവികാരങ്ങളും പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഈ സാഹചര്യത്തിൽ ഏറെ അർഥപൂർണമാണ്: “ഞാൻ നട്ടു; അപ്പോളോസ് നനച്ചു; എന്നാൽ ദൈവമാണു വളർത്തിയത്” (1 കോറി. 3:6). മെത്രാൻ സിനഡിന്റെ തെരഞ്ഞെടുപ്പിലൂടെ സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപായി നിയോഗിക്കപ്പെട്ട എന്നെ 12 വർഷവും ആറു മാസവും പ്രസ്‌തുത ശുശ്രൂഷ ചെയ്യാൻ ദൈവം അനുവദിച്ചു. Read More…

Faith News Reader's Blog Social Media

സ്വവർഗ്ഗ വിവാഹം ആശീർവദിക്കാനുള്ള അധികാരം കത്തോലിക്കാ സഭയ്ക്ക് ഇല്ല…

വിവാഹ ബന്ധത്തിന് മറ്റൊരർത്ഥമില്ല:കത്തോലിക്കാ സഭയുടെ വിശ്വാസ തിരുസംഘത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം! ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ വത്തിക്കാനിലെ വിശ്വാസ തിരുസംഘം ആശീർവാദങ്ങളുടെ അർത്ഥതലങ്ങൾ സംബന്ധിച്ച് 2023 ഡിസംബറിൽ പ്രസിദ്ധീകരിച്ച പ്രഖ്യാപനം അടിവരയിട്ടുറപ്പിക്കുന്ന വസ്തുത “വിവാഹം” എന്ന പദത്തിനും കാഴ്ചപ്പാടിനും നിലവിൽ ഉള്ളതിൽ നിന്നു മാറ്റം വരുത്തി മറ്റൊരർത്ഥം കൽപ്പിക്കാൻ സഭയ്ക്കാവില്ല എന്ന് തന്നെയാണ്. ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ മാത്രമുള്ള സുസ്ഥിരവും അവിഭാജ്യവുമായ കൂടിച്ചേരലാണ് വിവാഹം. ദമ്പതികൾ തമ്മിലുള്ള പരസ്പര Read More…