കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയിലെ യൂണിറ്റ്, മേഖല ആനിമേറ്റർമാർക്ക് വേണ്ടിയുള്ള സംഗമം Y-DAT (യൂത്ത് ഡയറക്ടേർസ് ആൻഡ് ആനിമേറ്റേർസ് ട്രെയിനിംഗ്) മാർച്ച് 7, 8 തീയതികളിൽ താമരശ്ശേരി മേഖലയുടെ ആതിഥേയത്വത്തിൽ പുതുപ്പാടി വിൻസൻഷ്യൻ ജൂബിലി റിട്രീറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു.
കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപത പ്രസിഡന്റ് റിച്ചാൾഡ് ജോൺ അധ്യക്ഷത വഹിച്ച പരിപാടി കെ.സി.വൈ.എം. സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ റവ. സി. റോസ് മെറിൽ എസ്. ഡി. ഉദ്ഘാടനം ചെയ്യ്തു.
രൂപതയിലെ വിവിധ ഇടവകളിലും മേഖലകളിലും നിന്നായി എൺപതോളം പേർ രണ്ടു ദിവസങ്ങളിലായി പങ്കെടുത്തു. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടും 2024 കെ.സി.ബി.സി.യുവജന വർഷത്തോടും അനുബന്ധിച്ചാണ് ഈ ശില്‌പശാല സംഘടിപ്പിച്ചത്.
കെ.സി.ബി.സി. യൂത്ത് കമ്മീഷൻ ഡയറക്ടറും കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടറും ആയ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര ക്ലാസുകൾക്ക് നേതൃത്വം നൽകി.