News

തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു; വ്യാപക പ്രതിഷേധം, കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരം നല്‍കുമെന്ന് കളക്ടര്‍

എരുമേലി: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍. കൃഷികള്‍ നശിപ്പിക്കുന്ന കാട്ടാനയെ ഓടിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) വിനെ ആന കൊന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് ആന കൃഷികള്‍ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു ആനയെ ഓടിക്കാന്‍ ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. വീടിന് പുറത്തിറങ്ങി അതിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. വീടിന് 50 മീറ്റര്‍ അകലെയാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുലാപ്പള്ളി Read More…

News

കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോമ്പുകാല സമാപന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി

കുവൈറ്റ്: കുവൈറ്റിലെ സീറോ മലബാര്‍ സഭ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോമ്പുകാല സമാപനത്തിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. ഇതോടനുബന്ധിച്ച് നടന്ന കുരിശിന്റെ വഴിയിലും കഞ്ഞി നേര്‍ച്ചയിലും നൂറ് കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. പാലാ രൂപത വൈദികനായ ഫാദര്‍ ജീവന്‍ കദളിക്കാട്ടില്‍ നോയമ്പുകാല സന്ദേശം നല്‍കി. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും കഞ്ഞി നേര്‍ച്ചയ്ക്കും ആന്റോ മാത്യു കുമ്പിളിമൂട്ടില്‍, മാത്യു ജോസ്, പോള്‍ ചാക്കോ പായിക്കാട്ട്, സുനില്‍ പി സി, ബിനോയ് വര്‍ഗീസ്, അനൂപ്, ജേക്കബ് Read More…

News Social Media

അരുവിത്തുറയിലേക്ക് തീർഥാടക പ്രവാഹം

അരുവിത്തുറ: ചരിത്ര പ്രസിദ്ധമായ അരുവിത്തുറ ദേവാലയത്തിലേക്ക് തീർഥാടകരുടെ പ്രവാഹം പീഡാനുഭവ വാരത്തിലും തുടരുന്നു. അതുപോലെ കിഴക്കിന്റെ മടിത്തട്ടിൽ ഹരിത ചാരുതയാർന്ന അരുവിത്തുറ വല്ല്യച്ചൻമലയിലേക്ക് തീർഥാടകരുടെ പ്രവാഹമാണ്. വലിയനോമ്പിലെ എല്ലാ ദിവസവും വൈകിട്ട് 5.15ന് വല്യച്ചൻമലയുടെ അടിവാരത്തു നിന്നു ഭക്തിപൂർവ്വമായി മലയിലേക്ക് സ്ലീവാപാതയും തുടർന്ന് വിശുദ്ധ കുർബാനയും നടന്നുവരുകയാണ്. നാൽപതാം വെള്ളി മുതൽ തീർഥാടകർ എല്ലാ ദിവസവും രാവിലെ മുതൽ വല്ല്യച്ചൻമലയിലേക്ക് സ്ലീവാപാത നടത്തുന്നു. അരുവിത്തുറ പള്ളിയിലെ വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ തുടക്കമാകുന്നത് മാർച്ച് 28ആം തീയതി പെസഖാ വ്യാഴാഴ്ച Read More…

News Social Media

സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി

ചേർപ്പുങ്കൽ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് എൻ എസ് എസ് യൂണിറ്റിന്റെയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ എൻ എസ് എസ് വോളന്റിയേഴ്സ് കെഴുവംകുളത്ത് നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി. കോളജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്‌, ഷെറിൻ ജോസഫ്, ഗുണഭോക്താക്കളായ കുടുംബം എന്നിവർ ചേർന്ന് ശിലാസ്ഥാപനം നിർവഹിച്ചു. ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ Read More…

News Social Media

ഇന്ന് ഓശാന ഞായർ: വിശുദ്ധവാരത്തിന് തുടക്കം

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. സീറോ മലബാർ സഭയുടെ തലവനും, മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിൽ, മാനന്തവാടി നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ലത്തീൻ സഭയിൽ, വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ ചടങ്ങുകളിൽ പങ്കെടുക്കും.

News Social Media

കർദിനാൾ മാർ ആന്റണി പടിയറ പിതാവിന്റെ 24-ാം ചരമവാർഷികം

സീറോമലബാർസഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ആന്റണി പടിയറ പിതാവിന്റെ 24-ാം ചരമവാർഷികദിനത്തിൽ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ഒപ്പീസ് ചൊല്ലി പരേതാത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവും അദിലാബാദ് രൂപതയുടെ മുൻ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കുന്നത്ത് പിതാവും മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയിലെ വൈദികരും സിസ്റ്റേഴ്സും വിശ്വാസിസമൂഹവും തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് Read More…

News Social Media

ഓർമ അന്തർദ്ദേശീയ പ്രസംഗമത്സരം; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

പാലാ: ഓർമ ഇൻ്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഓർമ ടാലെൻ്റ് പ്രമോഷൻ ഫോറം അന്തർദ്ദേശീയ തലത്തിൽ നടത്തുന്ന പ്രസംഗ മത്സരത്തിൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകുമെന്ന് ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. വൈകിട്ട് 6ന് ഓൺലൈനിൽ ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്ന ഡിആർഡിഒ മുൻ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് ഉദ്ഘാടനം ചെയ്യും. ഓർമ്മ ഇൻറർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ അധ്യക്ഷത വഹിക്കും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആദ്യഘട്ട Read More…

News Social Media

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം നടത്തി

പാലാ:കാൻസർ ചികിത്സാ രംഗത്ത് സുപ്രധാന കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവ്വഹിച്ചു. ഉന്നതമായ ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച ആരോ​ഗ്യ പരിപാലന കേന്ദ്രമായി മാറിയെന്നു മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ Read More…

News Social Media

പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കുരിശിൻ്റെ വഴി

പാലാ: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകരയുടെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് പള്ളി സഹവികാരി ഫാ ജോസഫ് കറുപ്പശ്ശേരിൽ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. തുടർന്നു നേർച്ചക്കഞ്ഞി വിതരണവും നടത്തി. കുരിശിൻ്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

News Social Media

വല്യച്ഛൻ മല തീർത്ഥാടനം

അരുവിത്തുറ: പാലാ രൂപതാ പിതൃവേദിയുടേയും മാതൃവേദിയുടേയും നേതൃത്വത്തിൽ നാൽപതാം വെള്ളി ആചരണവും വല്യച്ഛൻ മല തീർത്ഥാടനവും നടത്തി. രാവിലെ 9 മണിക്ക് ജപമാലയോടു കൂടി അരുവിത്തുറ പള്ളിയിൽ നിന്ന് ആരംഭിച്ച് 9.30 ന് മലയടിവാരത്തു നിന്ന് കുരിശിൻറെവഴി ചൊല്ലി മല കയറി. മലമുകളിലെ പള്ളിയിൽ ദിവ്യബലിയും സന്ദേശവും ഡയറക്ടർ റവ. ഫാദർ ജോസഫ് നരിതൂക്കിൽ നടത്തി. വൈദികരും സിസ്റ്റേഴ്സും മാതൃവേദി, പിതൃവേദി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പരിപാടികൾക്കു ശേഷം നേർച്ച കഞ്ഞി വിതരണവും നടന്നു.