വനം വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം വീണ്ടും ഒരു മനുഷ്യജീവൻകൂടി വയനാട്ടിൽ പൊലിഞ്ഞിരിക്കുന്നത് സംസ്ഥാനസർക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനങ്ങൾക്ക് തെളിവാണ്. വയനാട്ടിലും ഇടുക്കിയിലും മറ്റും വന്യമൃഗങ്ങൾ മനുഷ്യജീവനും സമാധാനപൂർണമായ ജീവിതത്തിനും സമാനതകളില്ലാത്ത ഭീഷണിയായി മാറിയിരിക്കുന്നു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വനത്തിന്റെ സമീപ പ്രദേശങ്ങളിൽ മാത്രമല്ല, കിലോമീറ്ററുകൾ ദൂരെ ജീവിക്കുന്ന ഗ്രാമീണർക്കും വന്യമൃഗ ശല്യം വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ഈ രൂക്ഷമായ പ്രതിസന്ധി ഘട്ടത്തിലും സർക്കാർ ഏതുവിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത് എന്നുള്ളത് വലിയ ചോദ്യചിഹ്നമാണ്. ഇത്തരം വെല്ലുവിളികൾ പതിനായിരക്കണക്കിന് ജനങ്ങൾ നേരിടുന്നതിനിടയിലും കൂടുതൽ Read More…
News
കരുതിയിരിക്കാം ‘പിഗ് ബുച്ചറിങ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്); ജാഗ്രത നിർദ്ദേശവുമായി യി പോലീസ്
തൊഴില്‍രഹിതര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ‘പന്നിക്കശാപ്പ്’ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക. ഇരയില്‍നിന്ന് പണം തട്ടിയെടുക്കും മുന്‍പ് അവരുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കുന്ന ഈ രീതിയെ ‘പിഗ് ബുച്ചറിങ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്) എന്നാണ് വിളിക്കുന്നത്. പന്നികള്‍ക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നല്‍കി അവസാനം കശാപ്പുചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതുകൊണ്ടാണ് ഇതിന് ഈ പേരുവന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, മെസ്സേജിങ് ആപ്പുകൾ, ഡേറ്റിംഗ് സൈറ്റുകൾ അല്ലെങ്കിൽ ഇമെയിലുകൾ തുടങ്ങിയ മാർഗങ്ങളിലൂടെ തട്ടിപ്പുകാർ ഇരകളെ തിരഞ്ഞെടുക്കുന്നു. അവർ Read More…
കർദിനാൾ ജോർജ് കൂവക്കാടിന് പുതിയ നിയോഗം; മതങ്ങൾ തമ്മിലുള്ള സംവാദത്തിനുള്ള സംഘത്തിന്‍റെ തലവനായി മാർപാപ്പ നിയമിച്ചു
മലയാളി വൈദികനായ കർദിനാൾ കൂവക്കാടിന് പുതിയ നിയോഗം നൽകി ഫ്രാൻസിസ് മാർപാപ്പ.വിവിധ മതങ്ങൾ തമ്മിലുള്ള സംവാദത്തിനുള്ള സംഘത്തിന്‍റെ തലവനാക്കിയാണ് വത്തിക്കാൻ നിയമന അറിയിപ്പ് പുറത്തിറക്കിയത്. സഭയുടെ മതാന്തര സംഭാഷണ ഡിക്കസ്റ്ററിയിൽ പ്രീഫെക്ട് സ്ഥാനമാണ് നൽകിയിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിൽ രൂപീകരിച്ച സംഘം ആണിത്. ഫ്രാൻസിസ് മാർപാപ്പയുടെതാണു തീരുമാനം. നവംബറിൽ അന്തരിച്ച കർദിനാൾ അയൂസോയ്ക്ക് പകരമായാണ് നിയമനം. ഇസ്ലാമിക വിഷയങ്ങളിൽ പണ്ഡിതൻ ആയിരുന്ന കർദിനാൾ ആയൂസോ ഗിഷോടിന്‍റെ പകരക്കാരനായി എത്തുമ്പോൾ കൂവക്കാടിന്‍റെ അംഗീകാരവും വർധിക്കുകയാണ്. ക്രിസ്ത്യാനികൾ ന്യൂനപക്ഷം ആയ Read More…
ബ്രൂവറി – ഡിസ്റ്റിലറി വിനാശകരമായ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്
പാലക്കാട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി – ഡിസ്റ്റിലറി അനുമതി നല്‍കിയ സര്‍ക്കാരിന്റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും, കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സമരജ്വാല’ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്പ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയോട് അല്പമെങ്കിലും കൂറ് പുലര്‍ത്തുന്നുവെങ്കില്‍ അതിനെ അട്ടിമറിക്കരുത്. നിങ്ങള്‍ അന്ന് പറഞ്ഞത് മദ്യം കേരളത്തില്‍ ഗുരുതരമായ Read More…
കടുത്തുരുത്തിയിൽ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ക്രൈസ്തവ ഐക്യ പ്രാർത്ഥന
കടുത്തുരുത്തി : ക്രൈസ്തവ ഐക്യത്തിനായുള്ള ആഗോള പ്രാർത്ഥനാ വാരം ജനുവരി 18 മുതൽ 25 വരെ കേരളത്തിലും സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി സീറോ മലബാർ സഭയുടെ ആതിഥേയത്വത്തിൽ കടുത്തുരുത്തി മർത്ത് മറിയം ഫൊറോനാ താഴത്തു പള്ളിയിൽ വച്ച് കെസിബിസി എക്യുമെനിക്കൽ കമ്മീഷന്റെയും കെ സി സി യുടെയും ആഭിമുഖ്യത്തിൽ ആറാം ദിവസത്തെ പ്രാർത്ഥന ഇരുപത്തിമൂന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ക്രമീകരിക്കുന്നു. എ ഡി 325 ൽ നിഖ്യായിൽ നടന്ന ആദ്യ ക്രൈസ്തവ എക്യുമെനിക്കൽ സൂനഹദോസിന്റെ Read More…
കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകള്‍ പെരുകുന്നു: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍ പെരുകുകയാണെന്നും കുടിവെള്ളമില്ലാത്ത നാട്ടില്‍ ‘വെള്ളമടി’ പ്രോത്സാഹിപ്പിക്കാന്‍ മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്കിയിരിക്കുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. സര്‍ക്കാര്‍ മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ചിന്ത മനുഷ്യ നന്‍മയെ കരുതി സര്‍ക്കാരും, അബ്കാരികളും വെടിയണം. അല്ലാത്തപക്ഷം വോട്ടുചെയ്യാന്‍ സുബോധമുള്ള പൗരന്‍ നാട്ടിലുണ്ടാവില്ല. പാലക്കാട്ട് സ്വകാര്യ ബ്രൂവറി കമ്പനിക്ക് നല്കിയിരിക്കുന്ന അനുമതി എത്രയുംവേഗം സര്‍ക്കാര്‍ പിന്‍വലിക്കണം. ചര്‍ച്ച കൂടാതെ Read More…
ബിഷപ്പ് മാർ മാത്യു പോത്തനാമുഴി ഫൗണ്ടേഷൻ അവാർഡ് സിസ്റ്റർ മേരി ലിറ്റിക്ക്
മൂവാറ്റുപുഴ : ബിഷപ്പ് മാർ മാത്യു പോത്തനാമുഴി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ബിഷപ്പ് മാർ മാത്യു പോത്തനാമുഴി ഫൗണ്ടേഷൻ അവാർഡ് നിർമല കോളജിൽ നടന്ന ചടങ്ങിൽ ദൈവ പരിപാലന സന്യാസ സമൂഹത്തിലെ സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച സിസ്റ്റർ മേരി ലിറ്റിക്ക് മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകി. കോളജ് മാനേജർ മോൺ. പയസ് മലേക്കണ്ടത്തിൽ നിന്നും സിസ്റ്റർ മരിയ ഓജസ് ദൈവ പരിപാലന സന്യാസ സമൂഹത്തിനായി പുരസ്കാരം ഏറ്റുവാങ്ങി. 25000 രൂപയും പ്രശസ്തി പത്രവുമാണ് നൽകിയത്. ഇതോടനുബന്ധിച്ച് Read More…
ജനഹിതമറിഞ്ഞുള്ള തീരുമാനം സ്വാഗതാര്‍ഹം: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുയര്‍ത്തിയ വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. മലയോര ജനതയുടെ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമല്ലെങ്കിലും യഥാര്‍ത്ഥ്യ ബോധത്തോടെ നടത്തിയ ചുവടുവെപ്പെന്ന നിലയില്‍ പ്രതീക്ഷ നല്‍കുന്ന തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാട്ടില്‍ നിന്നെത്തുന്ന വന്യമൃഗങ്ങള്‍ നാട്ടിലെത്തി മനുഷ്യരെ ആക്രമിക്കുകയും ജീവനെടുക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് പര്യാപ്തമായ നിലപാടെടുക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കടമയുണ്ട്. Read More…
വന നിയമഭേദഗതി ഉപേക്ഷിച്ച സര്‍ക്കാര്‍ തീരുമാനം: സ്വാഗതം ചെയ്ത് മാര്‍ ജോസഫ് പാംപ്ലാനി
സര്‍ക്കാര്‍ നീക്കത്തെ മാര്‍ ജോസഫ് പാംപ്ലാനി സ്വാഗതം ചെയ്തു. സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസവും സന്തോഷവും അദ്ദേഹം രേഖപ്പെടുത്തി. മലയോര കര്‍ഷകരുടെ ആശങ്കകളെ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു. ജനപക്ഷത്ത് നില്‍ക്കുന്ന സര്‍ക്കാരിന്റെ നിലപാടായി കാണുന്നു. സര്‍ക്കാര്‍ തീരുമാനം വൈകി എന്ന് അഭിപ്രായമില്ല. അവരുടെ ആത്മാര്‍ത്ഥത സംശയിക്കുന്നില്ല – അദ്ദേഹം വിശദമാക്കി.
മാർ ജോസഫ് പാംപ്ലാനി എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി…
എറണാകുളം: ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന്റെ രാജി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത യുടെ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയിൽ തന്റെ വികാരിയായി 2025 ജനുവരി 11 -നു നിയമിച്ചു. 2025 ജനുവരി 6 മുതൽ 11 വരെ നടന്ന മുപ്പത്തിമൂന്നാമതു സിനഡിന്റെ ഒന്നാം സമ്മേളനം മാർ പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ വികാരിയായി Read More…










