News Reader's Blog Social Media

വന നിയമഭേദഗതി ഉപേക്ഷിച്ച സര്‍ക്കാര്‍ തീരുമാനം: സ്വാഗതം ചെയ്ത് മാര്‍ ജോസഫ് പാംപ്ലാനി

സര്‍ക്കാര്‍ നീക്കത്തെ മാര്‍ ജോസഫ് പാംപ്ലാനി സ്വാഗതം ചെയ്തു. സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസവും സന്തോഷവും അദ്ദേഹം രേഖപ്പെടുത്തി. മലയോര കര്‍ഷകരുടെ ആശങ്കകളെ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു.

ജനപക്ഷത്ത് നില്‍ക്കുന്ന സര്‍ക്കാരിന്റെ നിലപാടായി കാണുന്നു. സര്‍ക്കാര്‍ തീരുമാനം വൈകി എന്ന് അഭിപ്രായമില്ല. അവരുടെ ആത്മാര്‍ത്ഥത സംശയിക്കുന്നില്ല – അദ്ദേഹം വിശദമാക്കി.