News Reader's Blog Social Media

മാർ ജോസഫ് പാംപ്ലാനി എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി…

എറണാകുളം: ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന്റെ രാജി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത യുടെ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയിൽ തന്റെ വികാരിയായി 2025 ജനുവരി 11 -നു നിയമിച്ചു.

2025 ജനുവരി 6 മുതൽ 11 വരെ നടന്ന മുപ്പത്തിമൂന്നാമതു സിനഡിന്റെ ഒന്നാം സമ്മേളനം മാർ പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ വികാരിയായി തെരഞ്ഞെടുത്തിരുന്നു.

പരിശുദ്ധ പിതാവു സിനഡിന്റെ ഈ തെരഞ്ഞെടുപ്പിന് അപ്പസ്തോലിക് ന്യൂൺഷാവഴി അംഗീകാരം നല്കുകയും ചെയ്തു. നിലവിൽ തലശ്ശേരി അതിരൂപതയുടെ മെത്രാപോലീത്തയായ മാർ പാംപ്ലാനി നിലവിലുള്ള തന്റെ ഉത്തരവാദിത്വത്തിനു പുറമേയായിരിക്കും പുതിയ ദൗത്യം നിർവഹിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്നുള്ള മാർ ബോസ്കോ പുത്തൂരിന്റെ രാജി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. 2023 ഡിസംബർ ഏഴിനു നിയമിതനായ മാർ ബോസ്കോ പുത്തൂർ 2024 സെപ്റ്റംബറിലാണ് ആരോഗ്യകാരണങ്ങളാൽ തന്റെ രാജി സമർപ്പിച്ചത്.

മെൽബൺ രൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നു വിരമിച്ച സാഹചര്യത്തിലായിരുന്നു എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാർ ബോസ്കോ പുത്തൂർ നിയമിതനായത്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററിന്റെ രാജി സ്വീകരിച്ചതോടെ എറണാകുളം-അങ്ക മാലി അതിരൂപതയുടെ ഭരണചുമതല പരിശുദ്ധ സിംഹാസനം അതിരൂപതാധ്യ ക്ഷൻ കൂടിയായ മേജർ ആർച്ചുബിഷപ്പിനെ ഏല്പിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തി ലാണ് അതിരൂപതയുടെ സാധാരണ ഭരണനിർവഹണം നടത്താനുള്ള ചുമതല നല് കി കൊണ്ട് മാർ ജോസഫ് പാംപ്ലാനി പിതാവിനെ മേജർ ആർച്ചുബിഷപ്പ് അതിരൂപതയിൽ തന്റെ വികാരിയായി നിയമിച്ചിരിക്കുന്നത്. അതേസമയം, ആർച്ചുബിഷപ്പ് സിറിൽ വാസിൽ പിതാവ് അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലിഗേറ്റ് തുടരുന്നതായിരിക്കും.

സിനഡ് അംഗീകരിച്ച മാർഗരേഖ അനുസരിച്ചായിരിക്കും മേജർ ആർച്ചുബിഷപ്പിന്റെ വികാരി അതിരൂപതയുടെ ഭരണനിർവഹണം നടത്തുന്നത്. 2019 ലാണ് അന്നത്തെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് അതിരൂപതയിയിൽ ആദ്യമായി മേജർ ആർച്ചുബിഷപ്പിന്റെ വികാരിയെ നിയമിച്ചത്.

ആർച്ചുബിഷപ്പ് ആന്റണി കരിയിൽ പിതാവായിരുന്നു അന്നു നിയമിതനായത്. 1969 ഡിസംബർ 3 -നു ജനിച്ച ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി 1997 ഡിസംബർ 30നു വൈദികനായി. ബെൽജിയത്തിലെ ഖുവൈൻ യൂണിവേഴ്സിറ്റിയിൽനിന്നു വിശുദ്ധ ഗ്രന്ഥത്തിൽ ഉപരിപഠനം നടത്തി ഡോക്ടറേറ്റ് കരസ്ഥമാക്കി.

2017 സെപ്റ്റംബർ 1 -നു തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ അദ്ദേഹം 2017 നവംബർ 8-നാണ് മെത്രാനായി അഭിഷിക്തനായത്. 2022 ഏപ്രിൽ 22-നു മാർ ജോസഫ് പാംപ്ലാനി അതിരൂപതയുടെ മെത്രാപ്പോലീത്തയായി.

സീറോമലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറിയും പെർമെനന്റ് സിനഡിലെ അംഗവുമാണ് മാർ പാംപ്ലാനി. സീറോമലബാർ സഭ യുടെ ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ, പബ്ലിക് അഫയേഴ്സ് കമ്മിഷൻ അംഗം, കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷൻ ചെയർമാൻ, ഭാരത ക ത്തോലിക്ക മെത്രാൻ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷൻ അംഗം, ഏഷ്യൻ കത്തോ ലിക്കാ മെത്രാൻ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷൻ അംഗം എന്നീ നിലകളിലും മാർ ജോസഫ് പാംപ്ലാനി സേവനമനുഷ്ഠിക്കുന്നു.

ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾക്കും വൈദികർക്കും അപമാനകരമായ പ്രവർത്തനങ്ങളാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. സഭയിൽ ആകമാനം നടപ്പിലായ ആരാധനാക്രമ നിയമത്തിന്റെ പേരിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങളും അക്രമവും നടത്തുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല.

ക്രമസമാധാനപ്രശ്നം ഉണ്ടാക്കി, പോലീസിനെ പ്രകോപിപ്പിച്ച്, ബലപ്രയോഗത്തിലൂടെ അറസ്റ്റ് വരിച്ചു, വാർത്തകൾ സൃഷ്ടിക്കാനും, ജനങ്ങളിൽ സഹതാപതരംഗമുണർത്തി, വിശ്വാസികളെ നേതൃത്വത്തിനെതിരാക്കാനുമുള്ള അജണ്ടയാണ് സമാധാനപരമായ പോലീസ് ഇടപെടലിലൂടെ പരാജയപ്പെട്ടത്.

ഒരു ചെറിയ വിട്ടുവീഴ്ചയിലൂടെ സഭയുടെ നേതൃസ്ഥാനത്ത് പ്രശോഭിക്കേണ്ട അതിരൂപതയെ തങ്ങളുടെ അധാർമിക പ്രവർത്തികളിലൂടെ അപമാനിക്കുന്ന വൈദികർ അനുരഞ്ജനത്തിലേക്ക് വരേണ്ടതുണ്ട്. തിരുപ്പട്ടസ്വീകരണത്തിൽ ചെയ്ത പ്രതിജ്ഞ പരസ്യമായി ലംഘിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിയ ആറു വൈദികരെ പൗരോഹിത്യ ശുശ്രൂഷയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും മറ്റുള്ളവർക്കു കാരണം കാണിക്കൽ നോട്ടീസ് നല്കുകയും ചെയ്തിട്ടുണ്ട്.