ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപതയുടെ ജൂണിയേഴ്സ് ക്യാമ്പിന് തുടക്കമായി. ഏപ്രിൽ 9,10 തീയതികളിലായി നടക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം എപ്രിൽ 9 (ചൊവ്വാഴ്ച) ഭരണങ്ങാനം മാതൃഭവനിൽ വച്ച് നടന്നു. പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്‌റ്റ്യൻ വേത്താനത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ രൂപത മിഷൻലീഗ് ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രസിഡൻ്റ് ഡോ. ജോബിൻ റ്റി. ജോണി, വൈസ് ഡയറക്ടർ സി.മോനിക്ക എസ്. എച്ച്., ജനറൽ സെക്രട്ടറി ടോം ജോസ് ഒട്ടലാങ്കൽ ജനറൽ ഓർഗനൈസർ Read More…
Author: Web Editor
വിശുദ്ധ മൈക്കൽ ഡി സാങ്‌റ്റിസ്: ഏപ്രിൽ 10
1591 സെപ്റ്റംബർ 29 ന് സ്പെയിനിലെ കാറ്റലോണിയയിലെ വിച്ചിൽ വിശുദ്ധ മൈക്കൽ ഡി സാങ്റ്റിസ് ജനിച്ചു. 1607-ൽ സരഗോസയിലെ സെൻ്റ് ലാംബെർട്ടിലെ ഓർഡർ മൊണാസ്ട്രിയിൽ വെച്ച് അദ്ദേഹം ഒരു പുരോഹിതനാകാൻ പ്രതിജ്ഞയെടുത്തു. ഒരു ദിവസം ഡിസ്കാൾഡ് ട്രിനിറ്റേറിയൻ പുരോഹിതനെ കണ്ടുമുട്ടിയ ശേഷം, ഒരു പുരോഹിതനാകാൻ അദ്ദേഹത്തിന് അതിയായ ആഗ്രഹം തോന്നി. ആ കോൺഗ്രിഗേഷനുകളിലെ കൂടുതൽ കർക്കശമായ ജീവിതശൈലി അദ്ദേഹത്തെ ആകർഷിച്ചു. വളരെയധികം ആലോചനകൾക്കും തൻ്റെ മേലുദ്യോഗസ്ഥൻ്റെ അനുമതിയോടും കൂടി, അദ്ദേഹം മാഡ്രിഡിലെ ഡിസ്കാൾഡ് ത്രിത്വവാദികളുടെ സഭയിൽ പ്രവേശിച്ചു. Read More…
ജ്യൂസ്-ജാക്കിംഗ് ; മുന്നറിയിപ്പുമായി കേരളാ പോലീസ്
പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്. വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്‌ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു. പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു USB കണക്ഷനാണ് ഉപയോഗിക്കുന്നത്. Read More…
സാമൂഹിക തിന്മകൾക്കെതിരായ ബോധവൽക്കരണ പരിപാടികളുമായി സഭ മുന്നോട്ടുപോകും: കെസിബിസി ജാഗ്രത കമ്മീഷൻ
ഭീകരവാദവും പ്രണയ ചതികളും ഈ കാലഘട്ടത്തിലെ ചില യാഥാർഥ്യങ്ങളാണ് എന്ന വാസ്തവം ഉൾക്കൊണ്ടുകൊണ്ട് കേരള കത്തോലിക്കാ സഭ പലപ്പോഴും ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്. നിയമത്തിലെ പഴുതുകളും ആനുകൂല്യങ്ങളും, ഒപ്പം സമൂഹത്തിന്റെ അജ്ഞതയും മുതലെടുത്തുകൊണ്ട് ചില തൽപരകക്ഷികൾ നടത്തിവരുന്ന ഗൂഢ നീക്കങ്ങൾ പലപ്പോഴും തുറന്നുകാണിക്കുകയുണ്ടായിട്ടുണ്ട്. സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം പെൺകുട്ടികൾ ചതിക്കപ്പെടുന്നതിന് കാരണമാകുന്നത് പലപ്പോഴായി സർക്കാരിന് മുന്നിൽ ചൂണ്ടിക്കാണിച്ചിട്ടും നടപടികൾ ഉണ്ടായിട്ടില്ല. ഭരണ സംവിധാനങ്ങൾ ഇത്തരം വിഷയങ്ങളെ പതിവായി അവഗണിക്കുകയും, മാധ്യമങ്ങൾ പലപ്പോഴും വാസ്തവങ്ങൾ മറച്ചുവയ്ക്കുകയും ചെയ്യുന്ന Read More…
എളിമയുള്ളവരാകാം..
മത്തായി 8 : 5 – 13ഞാനെന്ന ഭാവംവെടിയാം. “വന്നു സുഖമാക്കാം” എന്ന് യേശു ആദ്യം പറയുന്നുവെങ്കിലും, ശതാധിപന്റെ ആഴമേറിയ വിശ്വാസത്തിനുമുമ്പിൽ, സാന്നിധ്യമോ, സ്പർശനമോ കൂടാതെ, വാക്കുകൾക്കൊണ്ടുതന്നെ, അവൻ ഭൃത്യനെ സുഖമാക്കുന്നു. ആ ശതാധിപന്റെ, യേശുവിലുള്ള വിശ്വാസവും ആദരവും, പ്രശംസനീയംതന്നെ. ആളുകളിൽ അത് ബോധ്യപ്പെടുത്താൻ, യേശുതന്നെ അക്കാര്യം എടുത്തുപറയുന്നുമുണ്ട്. ചെന്ന് സുഖമാക്കാനുള്ള, യേശുവിന്റെ മനസ്സിന്റെ വലുപ്പം മനസ്സിലാക്കി, വിജാതീയനായ ആ ശതാധിപൻ, അശുദ്ധിയുടെ യഹൂദപാരമ്പര്യം ചിന്തിച്ചിട്ടെന്നവണ്ണം, യേശുവിനെ അതിൽനിന്നും നിരുത്സാഹപ്പെടുത്തിക്കൊണ്ട്, എളിമയോടെ, തന്നിലെ അയോഗ്യതയുടെ കണക്കുകൾ, അവന്റെ Read More…
ഏപ്രില്‍ 9: ഈജിപ്തിലെ വിശുദ്ധ മറിയം
പന്ത്രണ്ടു വയസ്സു മുതല്‍ 17 വര്‍ഷം പാപത്തിലും അനന്തരം ഈജിപ്തിലെ മരുഭൂമിയില്‍ 47 വര്‍ഷം പ്രായശ്ചിത്തത്തിലും ജീവിച്ച വിശുദ്ധ മറിയത്തിന്റെ ജീവിതം അവിശ്വസനീയമാംവിധം അത്ഭുതകരമാണ്. പലസ്തീനായിലെ മരുഭൂമിയില്‍ പരിശുദ്ധനായ ഒരു സന്യാസിയുണ്ടായിരുന്നു-സോസിമൂസ്. അദ്ദേഹം ഒരു പുണ്യവാനെ കണ്ട് ഉപദേശം ചോദിക്കാനായി ഈജിപ്ഷന്‍ മരുഭൂമിയില്‍ സഞ്ചരിക്കുമ്പോള്‍ അകലെ ഒരു രൂപം കണ്ടു. സോസിമൂസ് നടന്ന് അടുത്തപ്പോള്‍ ആ രൂപം പാഞ്ഞ് അകന്നുകൊണ്ടേയിരുന്നു. സ്വരം കേള്‍ക്കത്തക്ക ദൂരമായപ്പോള്‍ സോസിമൂസ് ആ പ്രാകൃതരൂപത്തോട് നില്ക്കാന്‍ പറഞ്ഞു. ഉടനെ ഒരു മറുപടി കേട്ടു: Read More…
അരുവിത്തുറ പള്ളിയിൽ വല്ല്യച്ചന്റെ തിരുനാൾ
അരുവിത്തുറ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ ആഘോഷിക്കുന്നു. ഏപ്രിൽ 15 മുതൽ 21 വരെ ദിവസവും രാവിലെ 5.30 നും 6.30നും 7.30 നും വൈകുന്നേരം 7 നും വിശുദ്ധ കുർബാന, നൊവേന. ഏപ്രിൽ 22 ന് വൈകുന്നേരം കൊടിയേറ്റ്. അന്നേ ദിവസം രാവിലെ 5.30 നും 6.45നും 8നും 9.30 നും 11 നും 4 Read More…
ദൈവകരുണയിൽ ആശ്രയിക്കാം…
മത്തായി 8 : 1 – 4ദൈവകരുണയുടെ നീർച്ചാൽ… മാനുഷീകമായ അശുദ്ധതയുടെ അതിർവരമ്പുകളെ, ആത്മീയതയുടെ കരസ്പർശത്താൽ, അവൻ പൊളിച്ചുമാറ്റുന്നു. സമൂഹത്തിൽനിന്നും ബഹിഷ്കൃതരും, ആത്മീയസമ്മേളനങ്ങളിൽ തിരസ്കൃതരും, ജീവിതപാതയിൽ ഏകാന്തപതികരുമാണ് കുഷ്ഠരോഗികൾ. എന്നാൽ, ദൈവത്തിൽനിന്നും ഒട്ടും അകലെയല്ല ഈ കുഷ്ഠരോഗി. കാരണം, ആ കുഷ്ഠരോഗിയുടെ മനസ്സിൽ ദൈവം വസിക്കുന്നു, അവന്റെ ജീവിതത്തോട് ഏറെ അടുത്താണ് ദൈവം എന്നതുകൊണ്ടാണ്, അവൻ യേശുവിനെ താണുവണങ്ങുകയും, അവന്റെ അധികാരത്തിലും ശക്തിയിലുമുള്ള തന്റെ വിശ്വാസം, സാക്ഷ്യമായി ഏറ്റുപറയുകയും ചെയ്യുന്നത്. എങ്കിലും, ദൈവഹിതത്തിന് അവൻ സ്വയം വിധേയപ്പെടുന്നുവെന്നതിനാലാണ്, Read More…
ഏപ്രിൽ 8 : വിശുദ്ധ ജൂലി (ജൂലിയ) ബില്ല്യാർട്ട്
വിശുദ്ധ ജൂലി (ജൂലിയ) ബില്ല്യാർട്ട് ഏഴ് മക്കളിൽ അഞ്ചാമതായി 1751-ൽ ജനിച്ചു. കുട്ടിക്കാലത്ത് ദിവ്യബലിയിൽ അവൾ യേശുവിനോട് വലിയ സ്നേഹം വളർത്തി. 16 വയസ്സുള്ളപ്പോൾ, അവൾ തൻ്റെ കുടുംബത്തെ സഹായിക്കാൻ പഠിപ്പിക്കാൻ തുടങ്ങി. എന്നിരുന്നാലും, അവളുടെ പിതാവിനെതിരായ ഒരു കൊലപാതകശ്രമം കാരണം, അവൾ 30 വർഷമായി വളരെ മോശമായ ആരോഗ്യനിലയിലായി. ഈ സമയത്ത് അവൾ വളരെ ക്ഷമയുള്ളവളായിരുന്നു, അവളുടെ എല്ലാ കഷ്ടപ്പാടുകളും ദൈവത്തിന് സമർപ്പിച്ചു. ഫ്രഞ്ച് വിപ്ലവകാലത്ത്, വിശ്വസ്തരായ പുരോഹിതരുടെ ഒളിത്താവളമായി ജൂലി തൻ്റെ വീട് തുറന്നു. Read More…
സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം’; മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ രക്ഷകർത്താക്കളും വിദ്യാർത്ഥികളും സ്വന്തം നിലയിൽ നടത്തുന്ന അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങൾ നിയന്ത്രിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റര്‍ 7 ചട്ടം ഒന്ന് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍ പൂര്‍ണമായും വേനലവധി കാലഘട്ടമാണ്. മാര്‍ച്ച് അവസാനം സ്‌കൂള്‍ Read More…










