സി.എം.എൽ ജൂണിയേഴ്സ് ക്യാമ്പിന് തുടക്കമായി

ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപതയുടെ ജൂണിയേഴ്സ് ക്യാമ്പിന് തുടക്കമായി. ഏപ്രിൽ 9,10 തീയതികളിലായി നടക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം എപ്രിൽ 9 (ചൊവ്വാഴ്ച) ഭരണങ്ങാനം മാതൃഭവനിൽ വച്ച് നടന്നു. പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്‌റ്റ്യൻ വേത്താനത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പാലാ രൂപത മിഷൻലീഗ് ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രസിഡൻ്റ് ഡോ. ജോബിൻ റ്റി. ജോണി, വൈസ് ഡയറക്ടർ സി.മോനിക്ക എസ്. എച്ച്., ജനറൽ സെക്രട്ടറി ടോം ജോസ് ഒട്ടലാങ്കൽ ജനറൽ ഓർഗനൈസർ അമൽ വാക്കാട്ടിൽപുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!