Meditations Reader's Blog

വിശ്വസ്തനായ ഭൃത്യൻ ദൈവദൃഷ്ടിയിൽ ഭാഗ്യവാനാണ്

മത്തായി 24 : 45 – 51സ്വർഗ്ഗസൗഭാഗ്യവാൻ. ഈ ഉപമ അവൻ തന്റെ ശിഷ്യന്മാരെ പൊതുവെ ഉദ്ദേശിച്ചു പറഞ്ഞതാണ്. കാരണം, ഇത് ഒരു പൊതുനിർദ്ദേശമാണ്. ഒരു സേവകനെന്നാൽ, അവൻ തന്റെ സഹസേവകർക്ക് ശുശ്രൂഷചെയ്യാൻ കടപ്പെട്ടവനാണ്. തങ്ങളിൽ ആരാണ് വലിയവൻ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതിലുണ്ട്. അവൻ നമ്മെ പഠിപ്പിക്കുന്നു, വലിയവൻ മറ്റുള്ളവരുടെ ശുശ്രൂഷകനും ദാസനുമായിരിക്കണം. നമ്മിലെ യഥാർത്ഥ വലുപ്പം, നാം ചെറുതാകുന്നതിലാണ്. വിശ്വസ്ത ഭൃത്യൻ യേശുവിന്റെ കാഴ്ചപ്പാടിൽ ഭാഗ്യവാനാണ്. അത് ഭൗതികസൗഭാഗ്യങ്ങൾക്കതീതമാണ്. കാരണം, അവൻ നൽകിയ അഷ്ടഭാഗ്യങ്ങളിൽ, Read More…

Daily Saints Reader's Blog

വിശുദ്ധ പീറ്റർ ക്ലാവർ: സെപ്റ്റംബർ 9

1581-ൽ സ്പെയിനിലെ കാറ്റലോണിയയിൽ പീറ്റർ ക്ലാവർ ജനിച്ചു. ബാഴ്സെലോണ സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇരുപതാം വയസിൽ ജെസ്യൂട്ട് സഭയിൽ ചേർന്നു. വിശുദ്ധ അൽഫോൻസസിന്റെ ജീവിതം മാതൃകയാക്കി മിഷനറി പ്രവർത്തനത്തിനായി തയ്യാറായി. 1610-ൽ അമേരിക്കയിലേക്ക് തിരിച്ചു. അമേരിക്കയിൽ വെച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്. ആഫ്രിക്കയിൽ നിന്നും നീഗ്രോകളെ അമേരിക്കയിലേക്ക് ഇറക്കിയിരുന്ന കാലമായിരുന്നു അത്. ഇത്തരം അടിമത്തത്തിനെതിരെയായിരുന്നു പീറ്റർ പ്രവർത്തിച്ചത്. അധികാരികളോട് പോരാടി അടിമത്തം ഇല്ലാതാക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. എങ്കിലും അടിമകൾക്ക് ആശ്വാസമേകാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചു. അവശരായ നീഗ്രാകളെ ശുശ്രൂഷിക്കുവാനും അവരെ Read More…

mother mary
Daily Saints Reader's Blog

സെപ്റ്റംബർ 08: പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാൾ

ഇന്ന് സെപ്റ്റംബര്‍ 8. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ ആഘോഷിക്കുന്ന സുദിനം. ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച്, അക്കാലത്തു ഏറെ ബഹുമാനിക്കപ്പെട്ടിരിന്ന ജൊവാക്കിമിനും അദ്ദേഹത്തിന്റെ പത്നിയായിരുന്ന അന്നായ്ക്കും വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലായിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മറിയം ജനിച്ചു . ദൈവത്തിന്റെ Read More…

News Social Media

പുണ്യശ്ലോകനായ കുട്ടൻ തറപ്പേലച്ചൻ്റെ 67-ാം ചരമവാർഷികവും ശ്രാദ്ധവും

കടപ്ലാമറ്റം: പുണ്യശ്ലോകനായ കുട്ടൻ തറപ്പേലച്ചൻ്റെ 67-ാം ചരമവാർഷികവും ശ്രാദ്ധവും കടപ്ലാമറ്റം സെൻ്റ് മേരീസ് പള്ളിയിൽ നടത്തപ്പെട്ടു. ചിക്കാഗോ രൂപതയുടെ പ്രഥമമെത്രാൻ മാർ ജേക്കബ് അങ്ങാടിയാത്ത് ആഘോഷമായ വി. കുർബാന അർപ്പിക്കുകയും ഇടവക ജനങ്ങൾക്ക് സന്ദേശം നൽകുകയും ചെയ്തു. കുട്ടൻതറപ്പേലച്ചൻ്റെ പുണ്യവഴികളെക്കുറിച്ച് പറയുകയും അച്ചൻ സീറോ മലബാർ സഭയുടെയും, പാലാ രൂപതയുടെയും, കടപ്ലാമറ്റം പ്രദേശത്തിൻ്റെയും മംഗളവാർത്തയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. കൂടാതെ കർത്താവിൻ്റെ കൃപ ലഭിക്കുവാൻ കർത്താവിനോട് ചേർന്ന് നിന്ന് മാതൃക കാണിച്ചിരുന്ന കുട്ടൻ തറപ്പേൽ അച്ചൻ ഓരോരുത്തർക്കും മാതൃകയാകട്ടെയെന്ന് Read More…

News Social Media

സമ്പൂർണ്ണ ബൈബിൾ കൈയെഴുത്ത് പ്രതിയുമായി കടപ്ലാമറ്റത്തെ യുവജനങ്ങൾ

കടപ്ലാമറ്റം: വചനത്താൽ ജ്വലിച്ച കടപ്ലാമറ്റം ഇടവകയിലെ യുവജനങ്ങൾ തയ്യാറാക്കിയ ബൈബിൾ കൈയ്യെഴുത്തു പ്രതി സെന്റ്. മേരീസ് പള്ളിയിൽ വെച്ച് പ്രകാശനം ചെയ്തു. ഷിക്കാഗോ രൂപതയുടെ പ്രഥമ മെത്രാൻ മാർ. ജേക്കബ് അങ്ങാടിയത്താണ് പ്രകാശന കർമ്മം നിർവഹിച്ചത്. കടപ്ലാമറ്റം ഇടവക അംഗങ്ങളും യുവജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.ഇടവക വികാരി റവ. ഫാ ജോസഫ് മുളഞ്ഞ നാൽ, അസിസ്റ്റന്റ് വികാരി റവ. ഫാ ജോൺ കുറ്റാരപ്പള്ളി എന്നിവർ മഹനീയ സാന്നിധ്യമായി. കടപ്ലാമറ്റം എസ്. എം. വൈ. എം യുവജന പ്രസ്ഥാനത്തിലെ അംഗമായ Read More…

Daily Prayers Meditations Reader's Blog

മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാം

ലൂക്കാ 13 : 1 – 5മാനസാന്തരം. മാനസാന്തരത്തിന്റെ ആവശ്യകതയാണ് ഈ വചനഭാഗത്തിലൂടെ യേശു വ്യക്തമാക്കുന്നത്. പാപത്തിന്റെ പരിണിതഫലങ്ങളാണ് ജീവിതദുരന്തങ്ങൾ എന്ന വികലമായ കാഴ്ചപ്പാടിനെ അവൻ തിരുത്തിക്കുറിക്കുന്നു. അവ മുൻകാലപാപങ്ങളുടെ ഫലമാണ് എന്നതിൽ അവൻ വിശ്വസിക്കുന്നില്ല. തെറ്റുകൾ മനുഷ്യസഹജമെങ്കിലും, അത് തിരിച്ചറിഞ്ഞുള്ള മാനസാന്തരം ദൈവീകമായ ഒരു പ്രവൃത്തിയാണ്. നാശത്തിൽനിന്നും രക്ഷനേടാനുള്ള ഏക മാർഗ്ഗം. എല്ലാമനുഷ്യരും പാപികളാണ്. അവിടുത്തെ ശിക്ഷാവിധിക്ക് അർഹരുമാണ്‌. എന്നാൽ, രക്ഷ നേടാനുള്ള ഏകമാർഗ്ഗം മനസ്സിന്റെ മാറ്റമാണ് എന്ന് തിരിച്ചറിഞ്ഞു, സ്വയം തിരുത്തുന്നവൻ രക്ഷ കരഗതമാക്കും. Read More…

Daily Saints Reader's Blog

വിശുദ്ധ ക്ലൗഡ് : സെപ്റ്റംബർ 07

എ.ഡി 522-ൽ ഓർലീൻസിലെ രാജാവായ ക്‌ളോഡോമിറിന്റെ പുത്രനായിട്ടായിരുന്നു വിശുദ്ധ ക്ലൗഡിന്റെ ജനനം. വിശുദ്ധന് മൂന്നു വയസ് പ്രായമായപ്പോൾ പിതാവ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ അമ്മൂമ്മയായിരുന്ന വിശുദ്ധ ക്ലോറ്റിൽഡാ വിശുദ്ധനെയും അദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാരെയും സ്‌നേഹത്തോടെ വളർത്തി. എന്നാൽ അവരുടെ അതിമോഹിയായ അമ്മാവൻ ഒർലീൻസ് രാജ്യം സ്വന്തമാക്കുകയും വിശുദ്ധ ക്ലൗഡിന്റെ രണ്ട് സഹോദരന്മാരെ കൊലപ്പെടുത്തുകയും ചെയ്തു. ഒരു പ്രത്യേക ദൈവനിയോഗത്താൽ വിശുദ്ധ ക്ലൗഡ് ആ കൂട്ടക്കൊലയിൽനിന്നും രക്ഷപെടുകയും പിന്നീട് ലോകത്തിന്റെ ഭൗതികത ഉപേക്ഷിച്ച് ദൈവസേവനത്തിനായി സ്വയം സമർപ്പിച്ചുകൊണ്ട് ആശ്രമപരമായ ജീവിതം Read More…

News Social Media

ആഗോള ഇസ്ലാമികഭീകരതയും ക്രൈസ്തവവേട്ടയും

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI വിവിധ രാജ്യങ്ങളിൽ ഇസ്ലാമിക ഭീകരരുടെ അതിക്രമങ്ങൾക്കിരയാകുന്ന ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. കഴിഞ്ഞ 15 വർഷങ്ങൾക്കിടയിൽ അമ്പത്തായിരത്തിൽപ്പരം നൈജീരിയൻ ക്രിസ്ത്യാനികൾ ബോക്കോഹറാം, ഫുലാനി ഇസ്ലാമിക തീവ്രവാദികളാൽ ക്രൂരമായി കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ മാത്രം നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 16769 ആണെന്ന് ആഗസ്റ്റ് 29 ന് പുറത്തുവന്ന ‘ദ ഒബ്‌സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക’യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇസ്‌ലാമികതീവ്രവാദികളുടെ കിരാതമായ നരവേട്ടകളുടെ Read More…

News Reader's Blog

പാലക്കാട് രൂപത സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ

പാലക്കാട് രൂപതയിൽ ഒരു വർഷമായി നടന്നു വരുന്ന സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനo നാളെ സെന്റ് റാഫേൽസ് കത്തീഡ്രലിൽ നടക്കും. രാവിലെ ഒമ്പതിനു മേജർ ആർച്ച്ബിഷപ്പിനെ കത്തീഡ്രലിലേക്കു സ്വീകരിച്ചാനയിക്കും. തുടർന്നുള്ള വിശുദ്ധ കുർബാനയ്ക്ക് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സഹകാർമികനാകും. പന്ത്രണ്ടു ബിഷപ്പുമാരും 2500 ഓളം അല്‌മായ പ്രതിനിധികളും പങ്കെടുക്കും. വിശുദ്ധ കുർബാനക്കുശേഷം കത്തീഡ്രൽ സ്ക‌്വയറിൽ Read More…

News Social Media

ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജം വിശുദ്ധ കുര്‍ബാന: മാര്‍ റാഫേല്‍ തട്ടില്‍

വിശുദ്ധ കുര്‍ബാനയായിരുന്നു ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ താമരശേരി മേരിമാതാ കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ചുബിഷപ്. പരിശുദ്ധ കുര്‍ബാനയോടു ചേര്‍ന്നു നിന്ന മനുഷ്യനായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കുന്നതില്‍ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു; മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. മറിയം ഈശോയെ ഉദരത്തില്‍ സ്വീകരിച്ചതു പോലെയാണ് ചിറ്റിലപ്പിള്ളി പിതാവ് കല്യാണ്‍ Read More…