1581-ൽ ജീൻ ഡി പോളിന്റെയും ബെട്രാന്റ് ഡി പോളിന്റെയും മൂന്നാമത്തെ മകനായി വിൻസെന്റ് ഡി പോൾ പാരീസിൽ ജനിച്ചു. പാരീസിലെ തന്നെ ടുളുസിൽ ദേവശാസ്ത്ര പഠനത്തിനായി ചേർന്നു. 1600 സെപ്റ്റംബർ 25-ന് വിൻസെന്റ് പൗരോഹിത്യം സ്വീകരിച്ചു. 1605-ൽ വിൻസെന്റ് ഫ്രാൻസിൽ നിന്നും മാർസെയിലേക്കുള്ള കപ്പൽ യാത്രയിൽ കടൽക്കൊള്ളക്കാരാൽ ബന്ധനസ്ഥനായി. രണ്ടു വർഷക്കാലം അദ്ദേഹം ട്യൂണിസിൽ ജീവിക്കേണ്ടി വന്നതിനാൽ അവിടെ ജാലവിദ്യ അഭ്യസിച്ചു. അവിടെ നിന്നും മോചിപ്പിക്കപ്പെട്ട വിൻസെന്റ് റോമിലെ കർദ്ദിനാൾമാരുടെ മുൻപിൽ താൻ അഭ്യസിച്ച ജാല വിദ്യകൾ Read More…
Author: Web Editor
വിശുദ്ധ ഫിന്‍ബാര്‍: സെപ്റ്റംബർ 25
വിശുദ്ധ ഫിന്‍ബാര്‍, കോര്‍ക്കിനടുത്തുള്ള അക്കായിദ് ദുബോര്‍ക്കോണ്‍ എന്ന സ്ഥലത്തായിരുന്നു ജനിച്ചത്. ഒരു ഇരുമ്പ് തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പിന്നീട് തൊഴില്‍ തേടി മുണ്‍സ്റ്റര്‍ എന്ന സ്ഥലത്തേക്ക് മാറി ഒരടിമ സ്ത്രീയെ വിവാഹം ചെയ്തു. ഇതിനിടെ ഫിന്‍ബാര്‍ അറിയപ്പെടാത്ത മൂന്ന്‍ സന്യസിമാര്‍ക്കൊപ്പം വീട് വിട്ടു. കുറേക്കാലം സ്കോട്ട്ലാന്റില്‍ താമസിച്ചതിനു ശേഷം ഗൌഗാന, ബരാ ദ്വീപിലെ കില്‍ക്ലൂണി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തന്റെ നാമധേയം പേറുന്ന നിരവധി സന്യാസാലയങ്ങള്‍ വിശുദ്ധന്‍ സ്ഥാപിച്ചു. അദ്ദേഹത്തെപ്പറ്റി നിരവധി കഥകള്‍ നിപ്രചരിച്ചിട്ടുണ്ട്. അതിലൊന്നു, അദ്ദേഹം Read More…
കാരുണ്യ മാതാവ്: സെപ്റ്റംബർ 24
ദൈവമക്കളുടെ മാതാവെന്ന നിലയില്‍ പരിശുദ്ധ മറിയം യുഗങ്ങളായി ക്രിസ്ത്യാനികളെ സഹായിച്ചുകൊണ്ട് തന്റെ മക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കുന്നു. വ്യക്തികളുടേയും, കുടുംബങ്ങളുടേയും, നഗരങ്ങളുടേയും, രാജ്യങ്ങളുടേയും, രാഷ്ട്രങ്ങളുടേയും സഹായത്തിനെത്തുന്ന പരിശുദ്ധ അമ്മയോടുള്ള ഭക്തി എല്ലാ വിശ്വാസികളിലും വര്‍ദ്ധിച്ചിട്ടുണ്ട്. 1241-ല്‍ തെക്കന്‍ ഫ്രാന്‍സിനെ ആകമാനം തുടച്ചു നീക്കികൊണ്ടിരുന്ന അല്‍ബിഗേസിയന്‍ മതവിരുദ്ധവാദത്തെ പ്രതിരോധിക്കുവാന്‍ ജപമാല എന്ന ആയുധം പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്കിന് നല്‍കുകയുണ്ടായി. ജപമാല ചൊല്ലുന്നത് വഴി മാതാവ് സഹായത്തിനെത്തും എന്ന കാര്യവും, ഇത് ദൈവത്തിന്റെ ഇഷ്ടപ്രകാരമാണെന്ന കാര്യവും ലോകം മുഴുവനുമുള്ള Read More…
ലോക ആംഗ്യ ഭാഷാ ദിനത്തിൽ ഫാ.ബിജു മൂലക്കരയെ ആദരിച്ചു
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രവും ഫിൽക്കോസും ചേർന്ന് ലോക ആംഗ്യ ഭാഷാ ദിന ആചരണം കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. 2017 മുതൽ കേൾവി സംസാര വെല്ലുവിളികൾ നേരിടുന്നവർക്കായി കോട്ടയം അയ്മനത്ത് നവധ്വനി എന്ന പ്രസ്ഥാനം നടത്തിവരുന്ന ആംഗ്യ ഭാഷാ വിദഗ്ദൻ ആയ ഫാ.ബിജു മൂലക്കരയെ ചടങ്ങിൽ ആദരിച്ചു. പി ടി സജു ലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, അഡ്വ. വി ബി ബിനു, ഫിൽക്കോസ് ജനറൽ Read More…
വിജയപുരം പ്രീമിയർ ലീഗ് സമാപിച്ചു: വണ്ടിപ്പെരിയാർ ജേതാക്കൾ
കാഞ്ഞിരപ്പള്ളി : കെ.സി.വൈ.എം വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ മുണ്ടക്കയം മേഖലയുടെ ആതിദേയത്വത്തിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജി.എച്ച് സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെട്ട വിജയപുരം പ്രീമിയർ ലീഗ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിനു സമാപനമായി. കേരള നിയമസഭ ചീഫ് വിപ്പ് ശ്രീ. എൻ. ജയരാജ് എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അജിത് അൽഫോൻസ് ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. ആന്റണി മാർട്ടിൻ ആശംസകൾ അർപ്പിക്കുകയും രൂപത ഡയറക്ടർ ഫാ. ജോൺ വിയാനി ആമുഖ Read More…
നൂതന ശാസ്ത്രാഭിമുഖ്യങ്ങൾ യുവതലമുറയിൽ വളർത്തേണ്ടത് അനിവാര്യത: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ : നമ്മുടെ രാജ്യത്തെ യുവമനസ്സുകളിൽ ഒളിഞ്ഞുകിടക്കുന്ന നൂതന ആശയങ്ങൾ കണ്ടെത്തി ശാസ്ത്രാഭിമുഖ്യവും ഗവേഷണ ത്വരയും വളർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച അഞ്ചുദിവസത്തെ ശാസ്ത്ര സാങ്കേതിക ക്യാമ്പ് ‘ഇൻസ്പെയർ’ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയുടെ ആശയങ്ങളെ സർഗ്ഗാല്മക ഗവേഷണങ്ങളിലേക്ക് നയിക്കുമ്പഴാണ് രാജ്യത്തിൻറെ ശാസ്ത്രഗവേഷങ്ങളുടെ അടിത്തറ ശക്തിപ്പെടുന്നത്. അപ്പോൾ നമ്മുടെ മാനവ വിഭവശേഷി ലോകത്തിന് ഉപകാരപ്പെടും. Read More…
സെപ്റ്റംബർ 23 : വിശുദ്ധ പാദ്രെ പിയോ
1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിൽ ജനിച്ചു. ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ. വീടിനടുത്തുള്ള സാൻറ അന്നാ ചാപ്പലിൽ ആയിരുന്നു, പിയോയുടെ മാമോദീസ. അതേ ചാപ്പലിൽ പിൽക്കാലത്ത് പിയോ അൾത്താര ബാലനായും സേവനമനുഷ്ഠിച്ചു. ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമോദീസാനാമം. ഒരു സഹോദരനും മിഷേൽ, ഫെലിസിറ്റ, പെല്ലഗ്രിന ഗ്രേഷ്യ എന്നീ മൂന്നു സഹോദരിമാരുമാണ് പിയോയ്ക്കുണ്ടായിരുന്നത്. മൊർക്കോണയിലെ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ 15-ാം വയസ്സിൽ എത്തിച്ചേർന്ന പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില്‍ ചേരുകയും Read More…
കെ.സി.വൈ.എൽ. കോട്ടയം അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു
കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ ഒന്നാമത് ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻറിൽ വച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ശ്രീ.ജോണിസ് പി സ്റ്റീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും വികാരി ജനറൽ ഫാ.മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണവും, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ബിനു കുന്നത്ത് മുഖ്യപ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്റ് ശ്രീ.നിതിൻ ജോസ് Read More…
സെപ്റ്റംബർ 22; വില്ലനോവയിലെ വിശുദ്ധ തോമസ്
1488-ൽ സ്പെയിനിലെ ഫ്യൂൻലാനയിൽ ടോമസ് ഗാർസിയ വൈ മാർട്ടിനെസ് എന്ന പേരിൽ അദ്ദേഹം ജനിച്ചു. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന സഹാനുഭൂതി കണ്ട് വളർന്ന തോമസ് വളരെ ചെറുപ്പത്തിലേ തന്നെ ആ ഗുണങ്ങൾ തന്റെ ജീവിതത്തില്‍ സ്വായത്തമാക്കിയിരുന്നു. വില കൂടിയ നല്ല വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്ക് പോയിരിന്ന ആ ബാലൻ അത് സാധുക്കൾക്ക് ദാനം ചെയ്ത് അല്പവസ്ത്രധാരിയായി തിരിച്ചു വരുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു. മാതാപിതാക്കളുടെ മരണശേഷം തനിക്ക് കൈ വന്ന സ്വത്തുക്കൾ മുഴുവൻ അദ്ദേഹം നിരാലംബരായ സ്ത്രീകൾക്ക് വേണ്ടി Read More…
വിശുദ്ധ മത്തായി: സെപ്റ്റംബർ 21
യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് മത്തായി ശ്ലീഹാ. ഹൽപ്പേയസ് എന്നൊരാളിന്റെ മകനായിരുന്ന വിശുദ്ധ മത്തായി ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്നു. തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു. തിരുസഭ സെപ്റ്റംബര്‍ 21-നാണ് വിശുദ്ധന്റെ തിരുനാള്‍ കൊണ്ടാടുന്നത്. മത്തായിയുടെ തിരുനാൾ പൗരസ്‌ത്യ സഭകൾ നവംബർ 16-നും പാശ്ചാത്യ സഭകൾ സെപ്റ്റംബർ 21-നും ആഘോഷിക്കുന്നു. ക്രിസ്തുവിന്റെ പ്രേഷിത ദൗത്യത്തെക്കുറിച്ച് വിശുദ്ധന്‍ എഴുതിയിട്ടുള്ളതായ വിവരണങ്ങള്‍ നാല് സുവിശേഷങ്ങളില്‍ ഏറ്റവും പ്രഥമമായിട്ടായാണ് കണക്കാക്കപ്പെടുന്നത്. തിരുസഭ അതിനെ വളരെ Read More…










