News Reader's Blog

ജനത്തിന്റെ പ്രശ്നങ്ങളിലേക്കും വേദനകളിലേക്കും കണ്ണും കാതും തുറന്നിരിക്കണം: കർദിനാൾ ജോർജ് കൂവക്കാട്

കാക്കനാട് :ജനത്തിന്റെ പ്രശ്നങ്ങളും വേദനകളും ബുദ്ധിമുട്ടുകളും കാണാനുള്ള കണ്ണുകളും കേൾക്കാനുള്ള കാതുകളും എപ്പോഴും തുറന്നിരിക്കണമെന്നു കർദിനാൾ ജോർജ് കൂവക്കാട്. സീറോമലബാർ സഭാസിനഡ് നല്കിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരമില്ലാത്തവന്റെ സ്വരം ശ്രവിക്കാൻ തയ്യാറാകാതെ, പാർശ്വവൽക്കരിക്കപ്പെട്ടവനെ ചേർത്തുപിടിക്കാൻ മുന്നിട്ടിറങ്ങാതെ, ഒറ്റപ്പെട്ടവന്റെയും ഒറ്റപ്പെടുത്തപ്പെട്ടവന്റെയും സ്വരങ്ങൾ തിരിച്ചറിയാതെ സഭയ്ക്കു മുന്നോട്ടുപോകാനാകില്ലെന്നു കർദിനാൾ ചൂണ്ടിക്കാട്ടി. മുറിവുകളിൽ തൈലം പൂശുന്ന, മുറിവേറ്റവരെ വച്ചുകെട്ടുന്ന, യുദ്ധമുഖത്തെ ആശുപത്രിയായി തിരുസഭയെ കാണാൻ ആഗ്രഹിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ മനസ്സ് ഇതോടു ചേർത്തു വായിക്കാമെന്നും അദ്ദേഹം പറഞ്ഞു. സഭാസ്നേഹത്തിൽ Read More…

News Reader's Blog Social Media

വനംനിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണം: സീറോമലബാർ സഭാ സിനഡ്

കാക്കനാട്: നിയമസഭയിൽ അവതരിപ്പിക്കാനായി പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള വനംനിയമ ഭേദഗതി ബിൽ ലക്ഷക്കണക്കിന് കർഷകരെ ദോഷകരമായി ബാധിക്കും എന്ന ആശങ്ക ദൂരീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സീറോമലബാർ സഭാ സിനഡ് സർക്കാരിനോടഭ്യർത്ഥിച്ചു. 1961-ൽ പ്രാബല്യത്തിൽ വരികയും പലപ്പോഴായി പരിഷ്കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് വിജ്ഞാപനത്തിന്മേൽ സിനഡിൽ നടന്ന ചർച്ചയിലാണ് ഈ ആവശ്യമുയർന്നത്. ആശങ്കയുളവാക്കുന്നതും ജനോപദ്രവകരവു മായ ചില മാറ്റങ്ങൾ ഉൾപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ നിയമഭേദഗതി ഗൗരവതരമായ ശ്രദ്ധ അർഹിക്കുന്നു. ജനപക്ഷത്തുനിന്നുള്ള Read More…

Daily Saints Reader's Blog

ജനുവരി 9 : “കറുത്ത നസ്രായൻ്റെ ” തിരുനാൾ

ഫാ. ജയ്സൺ കുന്നേൽ mcbs ഏഷ്യയിലെ ഏക കത്തോലിക്ക രാജ്യമായ ഫിലിപ്പിൻസിലെ കത്തോലിക്കാ വിശ്വാസത്തിന്റെ അടയാളമാണ് ” കറുത്ത നസ്രായൻ ” (The Black Nazrane) എന്ന പേരിൽ പ്രസിദ്ധമായ ക്രിസ്തു പ്രതിമ. ഫിലിപ്പിൻസിന്റെ തലസ്ഥാനമായ മനിലയിലെ കിയാപ്പോയിലെ (Quiapo) കറുത്ത നസ്രായന്റെ ബസിലിക്കായിൽ (Basilica of the Black Nazrane) പ്രതിഷ്ഠിച്ചിരിക്കുന്ന കുരിശേന്തിയ യേശുവിന്റെ രൂപമാണ് കറുത്ത നസ്രായൻ. പതിനാറാം നൂറ്റാണ്ടിൽ മെക്സിക്കോയിൽ അജ്ഞാതനായ ഒരു ശില്പിയാണ് ഒരു ഇരുണ്ട തടിയിൽ ഈ പ്രതിമ കൊത്തിയെടുത്തത്. Read More…

News Reader's Blog Social Media

സഭയുടെ നന്മമാത്രം ലക്ഷ്യമാക്കി അനുരഞ്ജനത്തിൽ ഒന്നായി മുന്നേറാം: മാർ റാഫേൽ തട്ടിൽ

കാക്കനാട്: സഭയുടെ നന്മമാത്രം ലക്ഷ്യമാക്കി അനുരഞ്ജനത്തിൽ ഒന്നായി മുന്നേറാമെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭയുടെ മുപ്പത്തിമൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു മേജർ ആർച്ചുബിഷപ്പ്. ദൈവ തിരുമുമ്പിൽ കൂപ്പുകരങ്ങളുമായി തികഞ്ഞ പ്രത്യാ ശയോടെ ഈ പുതുവർഷത്തെ വരവേൽക്കാമെന്നും വിശ്വാസത്തിന്റെ സാക്ഷികളായി ജീവിക്കാ മെന്നും അദ്ദേഹം പറഞ്ഞു. അജപാലന ശുശ്രൂഷയ്ക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരെ നന്മനിറഞ്ഞ തീരുമാനങ്ങൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും മാതൃക നല്കുന്നവരും പ്രചോദിപ്പിക്കുന്നവരു Read More…

Pope's Message Reader's Blog

ദൈവാരാധനയ്ക്ക് ആന്തരികപ്രചോദനം ഉൾക്കൊള്ളണം: ഫ്രാൻസിസ് മാർപാപ്പാ

കിഴക്കു നിന്നുമുള്ള ജ്ഞാനികളുടെ സന്ദർശനത്തിന്റെ ഓർമ്മ ആചരിക്കുന്ന പ്രത്യക്ഷീകരണ തിരുനാൾ ദിനമായ ജനുവരി മാസം ആറാം തീയതി, തിങ്കളാഴ്ച്ച ഫ്രാൻസിസ് പാപ്പാ മധ്യാഹ്നപ്രാർത്ഥന നയിക്കുകയും, സന്ദേശം നല്കുകയും ചെയ്തു. പ്രാർത്ഥനയിൽ ആയിരക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു. യേശുവിനെ കാണുവാനും, ആരാധിക്കുവാനും ജ്ഞാനികൾ ദൂരെ നിന്നും കടന്നു വരുമ്പോൾ, ജറുസലേം നഗരത്തിലുള്ളവർ നിഷ്ക്രിയരായി നിലകൊണ്ട വിരോധാഭാസമായ സാഹചര്യത്തെ എടുത്തുപറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ വാക്കുകൾ ആരംഭിച്ചത്. നക്ഷത്രത്താൽ ആകർഷിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്ത ജ്ഞാനികൾ, വഴിയിൽ ഏറെ അപകടസാധ്യതകളും അനിശ്ചിതത്വങ്ങളും നേരിട്ടുകൊണ്ടാണ് ബെത്ലഹേമിൽ Read More…

Daily Saints Reader's Blog

പെന്യാഫോർട്ടിലെ വിശുദ്ധ റെയ്മണ്ട് : ജനുവരി 7

കാറ്റലോനിയായിലെ പെനിയഫോര്‍ട്ട് എന്ന കൊട്ടാരത്തിലാണ് റെയ്മണ്ട് ജനിച്ചത്. ആരഗണ്‍ ചക്രവര്‍ത്തിയുടെ ബന്ധുവായിരുന്നു. ബാര്‍സിലോണ കലാശാലയില്‍ പതിനഞ്ചുവര്‍ഷം കാനോന്‍ നിയമം പഠിപ്പിച്ചശേഷം ഇറ്റലിയിലെ ബൊളോഞ്ഞയില്‍നിന്നു ഡോക്ടറേറ്റു നേടി. അതിനുശേഷമാണ് 1222-ല്‍ ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്‌സില്‍ ചേര്‍ന്നത്. കൂടാതെ, വി. പീറ്റര്‍ നൊളാസ്‌കോയോടു ചേര്‍ന്ന് “ഓര്‍ഡര്‍ ഓഫ് ഔവര്‍ ലേഡി ഓഫ് മേഴ്‌സി” സ്ഥാപിക്കുകയും ചെയ്തു. 1230-ല്‍ പോപ്പ് ഗ്രിഗറി IX റെയ്മണ്ടിനെ റോമില്‍ വിളിച്ചുവരുത്തി തന്റെ ചാപ്ലൈനാക്കി. കൂടാതെ, നൂറ്റാണ്ടുകളായി ക്രോഡീകരിക്കാതെ കിടന്ന സഭയുടെ ഡിക്രികളെല്ലാം തരംതിരിച്ച്, സംഗ്രഹിച്ച് Read More…

Daily Saints Reader's Blog

വിശുദ്ധ ജോണ്‍ ന്യുമാന്‍ : ജനുവരി 5

ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായ സെക്കോസ്ളവോക്യായിൽ 1811-ൽ ഭക്തരായ മാതാപിതാക്കളിൽനിന്നു ജനിച്ചു. സ്വന്തം നാട്ടിൽതന്നെ സെമിനാരിയിൽ ചേർന്ന് വൈദികവിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിലും ആവശ്യത്തിനുമാത്രം വൈദികർ രൂപതയിലുണ്ടെന്ന കാരണത്താൽ അവിടുത്തെ മെത്രാൽ അദ്ദേഹത്തിന് പട്ടം നൽകിയില്ല. 1835-ൽ ജോൺ ന്യൂയോർക്കിലെത്തി. ഒരു ഡോളറാണ് അപ്പോൾ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത്. കരുണാനിധിയായ ഒരു വൈദികൻ ജോണിനെ സഹായിച്ചു. അദ്ദേഹം ജോണിനെ ന്യൂയോർക്ക് മെത്രാപ്പോലീത്തായുടെ അടുക്കലേയ്ക്കാനയിക്കുകയും വേണ്ട പരിശോധനകൾ നടത്തിയശേഷം മെത്രാൻ അദ്ദേഹത്തെ പുരോഹിതനായി അഭിഷേചിക്കുകയും ചെയ്തു. നയാഗ്രാ പ്രദേശങ്ങളിൽ ഫാദർ ജോൺ ത്യാഗപൂർവ്വം സേവനം Read More…

Pope's Message Reader's Blog Social Media

വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്: ഫ്രാൻസിസ് മാർപാപ്പാ

ഇറ്റാലിയൻ അധ്യാപക കൂട്ടായ്മയുടെ എൺപതാം വാർഷികത്തോടനുബന്ധിച്ചും, ഇറ്റലിയിലെ കത്തോലിക്കാ സ്‌കൂളിലെ മാതാപിതാക്കളുടെ കൂട്ടയ്മയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ചും, ജനുവരി മാസം നാലാം തീയതി ഫ്രാൻസിസ് പാപ്പാ സ്വകാര്യ സദസ് അനുവദിച്ചു. തദവസരത്തിൽ, ആധുനികയുഗത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അവ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പരാമർശിച്ചുകൊണ്ട് സന്ദേശം നൽകി. സാമീപ്യം, അനുകമ്പ, ആർദ്രത എന്നീ മൂന്നു ഗുണങ്ങൾ ഉൾച്ചേർത്തതാണ് ദൈവത്തിന്റെ വിദ്യാഭ്യാസരീതിയെന്നും, ഇതിന്റെ ഓർമ്മയാണ് ക്രിസ്തുമസ് നമുക്ക് നൽകുന്നതെന്നും പാപ്പാ പറഞ്ഞു. ദാരിദ്ര്യത്തിന്റെയും ലാളിത്യത്തിന്റെയും ഒരു അവസ്ഥ തിരഞ്ഞെടുത്തുകൊണ്ട് ഈ ലോകത്തിൽ പിറന്ന Read More…

Daily Saints Reader's Blog

വിശുദ്ധ എലിസബത്ത് ആൻ സെറ്റൺ : ജനുവരി 4

ന്യൂയോർക്ക് നഗരത്തിലെ സർജൻ റിച്ചാർഡ് ബെയ്‌ലിയുടെയും ഭാര്യ കാതറിൻ ചാൾട്ടണിൻ്റെയും രണ്ടാമത്തെ കുട്ടിയായി 1774 ഓഗസ്റ്റ് 28 ന് എലിസബത്ത് ആൻ സെറ്റൺ ജനിച്ചു. അവളുടെ അച്ഛൻ വളരെ ബഹുമാനമുള്ള ഒരു വൈദ്യനായിരുന്നു. നിർഭാഗ്യവശാൽ, എലിസബത്തിന് മൂന്ന് വയസ്സുള്ളപ്പോൾ അവളുടെ അമ്മ മരിച്ചു. ഒരു വർഷത്തിനുശേഷം അവളുടെ സഹോദരിമാരിൽ ഒരാൾ മരിച്ചു. അവളുടെ പിതാവ് താമസിയാതെ പുനർവിവാഹം കഴിച്ചു. അവനും അവൻ്റെ പുതിയ ഭാര്യക്കും ഏഴ് കുട്ടികളുണ്ടായിരുന്നു. എലിസബത്തിന് അവളുടെ രണ്ടാനമ്മയോട് വളരെ ഇഷ്ടമായിരുന്നു, കൂടാതെ ദരിദ്രരെ Read More…

Daily Prayers Reader's Blog

നമ്മുടെ സാമിപ്യവും വാക്കും പ്രവർത്തിയും മറ്റുള്ളവർക്ക് അനുഗ്രഹമാകണം

ഒന്നിപ്പിക്കുന്ന ചിന്തകൾ 1നീ ഒരു അനുഗ്രഹമാണ്. ഫാ ജയ്സൺ കുന്നേൽ mcbs 2025 ലെ ആദ്യ സുപ്രഭാതത്തിൽ ധാരാളം പുതുവത്സരാശംസകൾ കിട്ടിയെങ്കിലും മനസ്സിൽ വേഗത്തിൽ പതിഞ്ഞ ആശംസ you are a blessing Happy New year 2025 എന്നതായിരുന്നു. നീ ഒരു അനുഗ്രഹമാണ് പുതുവത്സരാശംസകൾ 2025. സത്യമാണല്ലോ അനുഗ്രഹമാകാനാണല്ലോ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മൾ അനുഗ്രഹമാകാൻ 5 കാരണങ്ങൾ ദൈവ വചനത്തിൻ്റെ വെളിച്ചത്തിൽ മനസ്സിലാക്കുയാണ് ഈ കൊച്ചു കുറിപ്പിൻ്റെ ലക്ഷ്യം. 1.ദൈവ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവർ ദൈവം അതുല്യമായി Read More…