Meditations Reader's Blog

ദേവാലയ ദുരുപയോഗത്തിൻ്റെ പ്രവാചക താക്കീതുകൾ

ലൂക്കാ 19 : 41 – 48മാറ്റങ്ങൾ. പഴയനിയമ പ്രവചനമാണ്, അവൻ ഇവിടെ പരാമർശിക്കുന്നത്. ഇതിനെല്ലാം കാരണം, യേശുവിനെതിരെയുള്ള അവരുടെ തെറ്റായ നിലപാടുകളും, അനുതപിക്കാത്ത മനസ്സുമാണ്. രക്ഷകന്റെ വരവിനെക്കുറിച്ചുള്ള അവരുടെ അജ്ഞതയെ, അവൻ എടുത്തുകാട്ടുന്നു. സംഭവിക്കാൻ പോകുന്നതെല്ലാം, അതിനുള്ള ശിക്ഷയാണ്. ധനത്തേയും, ദൈവത്തേയും ഒരുപോലെ സ്നേഹിക്കുന്ന, അവരുടെ ദേവാലയ അനുഷ്ഠാനങ്ങളെ, അവൻ ചാട്ടവാറാൽ തൂത്തെറിഞ്ഞു. അവനാകുന്ന ബലിവസ്തുവിനേക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ലാത്തതിനാൽ, ബലിമൃഗങ്ങളേയും അവൻ ദേവാലയത്തിൽനിന്നും പുറത്താക്കി. അങ്ങനെ, ദേവാലയം, എല്ലാവരേയും ഉൾക്കൊള്ളുന്ന യഥാർത്ഥ പ്രാർത്ഥനാലയമായി മാറി. ദേവാലയ Read More…

Daily Saints Reader's Blog

വിശുദ്ധ ഡിസ്മാസ് : മാർച്ച് 25

ഡിസ്മാസ് വിശുദ്ധനെക്കുറിച്ച് നമുക്കുള്ള ഒരേയൊരു കാര്യമായ രേഖ ലൂക്കായുടെ സുവിശേഷത്തിൽ നിന്നാണ്. യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാരിൽ യേശുവിന്റെ മഹത്ത്വവും സ്വന്തം അപരാധവും തിരിച്ചറിഞ്ഞ് യേശുവിനോട് കരുണ യാചിച്ചതിന്റെ ഫലമായി സ്വർഗ്ഗസമ്മാനത്തിന്റെ വാഗ്ദാനം നേടിയതായി ലൂക്കോസിന്റെ സുവിശേഷത്തിൽ പറയുന്ന ആളാണ് നല്ല കള്ളൻ അഥവാ മനസ്തപിച്ച കള്ളൻ. ലൂക്കോസ് നമ്മോട് പറയുന്നതുപോലെ, യേശുവിനെ രണ്ട് കള്ളന്മാരോടൊപ്പം ക്രൂശിച്ചു. അവർ കുരിശിൽ തൂങ്ങിക്കിടക്കുമ്പോൾ, ഒരാൾ ജനക്കൂട്ടത്തോടൊപ്പം യേശുവിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു: “നീ മിശിഹായല്ലേ? നിങ്ങളെയും ഞങ്ങളെയും രക്ഷിക്കൂ.” മറ്റേ Read More…

Meditations Reader's Blog

എളിമയുള്ളവരാകാം ; ലോകൈകനാഥനെ സ്വീകരിക്കാനായി ഹൃദയ വാതിലുകൾ തുറക്കാം..

മത്തായി 21:1-17സമാധാനരാജാവ് വഴിയിൽ വസ്ത്രം വിരിയ്ക്കുമ്പോഴും ഒലിവു ചില്ലകൾ വീശുമ്പോഴും അവർ തങ്ങൾക്കൊരു നേതാവിനെ ഉള്ളിൽ പ്രതീക്ഷിച്ചു. അത്ഭുത പ്രവർത്തികളിലൂടെ ലോകത്തെ മുഴുവൻ മാറ്റിമറിയ്ക്കുന്ന ദിനങ്ങളെ അവർ സ്വപ്നം കണ്ടു. അവനാകട്ടെ, ആരവങ്ങളിലൊ, ആർപ്പുവിളികളിലൊ, ഓശാന ഗീതികളിലൊ മയങ്ങി വീണില്ല, പകരം ഓശാനയുടെ അന്ത:സത്തയിലേയ്ക്ക് എത്തി നോക്കുന്നു. “നാഥാ രക്ഷിക്കണേ” എന്ന നൊമ്പരങ്ങളിലേയ്ക്ക്, മനുഷ്യ മനസിൻ്റെ ആഴങ്ങളിലേയ്ക്ക്. തൻ്റെ രാജകീയ പ്രവേശത്തിനായി ലോകൈക രക്ഷകൻ, രാജാധിരാജൻ, തിരഞ്ഞെടുക്കുന്നത് ശക്തിയുടെയും കുതിച്ചു ചാട്ടങ്ങളുടെയും കുതിരയെയല്ല, മറിച്ച്, താഴ്മയുടെ, വിഴുപ്പുഭാണ്ഡങ്ങൾ Read More…

News Social Media

ഇന്ന് ഓശാന ഞായർ: വിശുദ്ധവാരത്തിന് തുടക്കം

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. സീറോ മലബാർ സഭയുടെ തലവനും, മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിൽ, മാനന്തവാടി നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ലത്തീൻ സഭയിൽ, വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ ചടങ്ങുകളിൽ പങ്കെടുക്കും.

News Social Media

കർദിനാൾ മാർ ആന്റണി പടിയറ പിതാവിന്റെ 24-ാം ചരമവാർഷികം

സീറോമലബാർസഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ആന്റണി പടിയറ പിതാവിന്റെ 24-ാം ചരമവാർഷികദിനത്തിൽ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ഒപ്പീസ് ചൊല്ലി പരേതാത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവും അദിലാബാദ് രൂപതയുടെ മുൻ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കുന്നത്ത് പിതാവും മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയിലെ വൈദികരും സിസ്റ്റേഴ്സും വിശ്വാസിസമൂഹവും തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് Read More…

News Social Media

ഓർമ അന്തർദ്ദേശീയ പ്രസംഗമത്സരം; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

പാലാ: ഓർമ ഇൻ്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഓർമ ടാലെൻ്റ് പ്രമോഷൻ ഫോറം അന്തർദ്ദേശീയ തലത്തിൽ നടത്തുന്ന പ്രസംഗ മത്സരത്തിൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകുമെന്ന് ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. വൈകിട്ട് 6ന് ഓൺലൈനിൽ ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്ന ഡിആർഡിഒ മുൻ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് ഉദ്ഘാടനം ചെയ്യും. ഓർമ്മ ഇൻറർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ അധ്യക്ഷത വഹിക്കും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആദ്യഘട്ട Read More…

Meditations Reader's Blog

ദൈവസ്നേഹത്തിൽ വളരാം…

യോഹന്നാൻ 12:1-11സ്നേഹപരിമളം. അത്താഴം സ്നേഹത്തിൻ്റെ വിരുന്നാണ്. പങ്കുവയ്ക്കലിൻ്റെ ഇടമാണ്. അതിനാലാണ് ‘അഗാപ്പേ’ എന്നു പോലും അതറിയപ്പെടുന്നത്. ഈ വിരുന്നിൻ്റെ വേളയിലാണ് വിലയേറിയ നാർദീൻ സുഗന്ധദ്രവ്യവുമായി മറിയം കടന്നു വരുന്നത്. തൈലത്തിൻ്റെ പരിമളത്താൽ വീടു നിറഞ്ഞു എന്ന് സുവിശേഷകൻ പറയുമ്പോൾ, സ്നേഹ പരിമളം എന്നാണ് നാം കാണേണ്ടത്. കൃതജ്ഞതയുടെ, ജീവൻ്റെ തന്നെ പരിമളം. ഒരു കുടുംബത്തിലേയ്ക്ക് യേശു കടന്നുവന്നാൽ അവിടെയുണ്ടാകുന്ന അനുഭവമാണത്. ഈ നന്മ അനുഭവിച്ചറിയുമ്പോഴാണ് നാം ദൈവസ്നേഹത്തിൽ വളരുക. എങ്കിലും കാകദൃഷ്ടികൾ അന്യമല്ല എവിടെയും. യൂദാസ് അതിനുദാഹരണമാണ്. Read More…

Daily Saints Reader's Blog

വിശുദ്ധ ലിയ : മാർച്ച് 22

നാലാം നൂറ്റാണ്ടിലെ ഒരു വിധവയായിരുന്നു സെൻ്റ് ലിയ. തൻ്റെ സമ്പത്ത് ഉപേക്ഷിച്ച് സമർപ്പിത ജീവിതത്തിലേക്ക് പ്രവേശിച്ചു, അവിടെ അവൾ സന്യാസത്തിൻ്റെയും പ്രാർത്ഥനയുടെയും വിശുദ്ധ ജീവിതം നയിച്ചു. ഒരു ആശ്രമത്തിൻ്റെ അധിപയായ അവൾ അതിലെ കന്യകമാർക്ക് ഒരു യഥാർത്ഥ അമ്മയായി സ്വയം മാതൃക കാണിച്ചു. മൃദുലമായ വസ്ത്രത്തിന് പകരം പരുക്കൻ ചാക്കുവസ്ത്രം ധരിച്ച്, രാത്രികളിൽ ഉറങ്ങാതെ പ്രാർത്ഥിച്ചു..പ്രതിഷേധങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും എന്നതിലുപരി തൻ്റെ മാതൃകയിലൂടെ സഹയാത്രികരെ ഉപദേശിച്ചു. ഭൂമിയിൽ താൻ അനുഷ്ഠിച്ച പുണ്യങ്ങൾക്കുള്ള പ്രതിഫലം ലഭിക്കുന്നതിനായി അവൾ സ്വർഗത്തിലേക്കുള്ള അവളുടെ Read More…

News Social Media

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം നടത്തി

പാലാ:കാൻസർ ചികിത്സാ രംഗത്ത് സുപ്രധാന കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവ്വഹിച്ചു. ഉന്നതമായ ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച ആരോ​ഗ്യ പരിപാലന കേന്ദ്രമായി മാറിയെന്നു മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ Read More…

News Social Media

പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കുരിശിൻ്റെ വഴി

പാലാ: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകരയുടെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് പള്ളി സഹവികാരി ഫാ ജോസഫ് കറുപ്പശ്ശേരിൽ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. തുടർന്നു നേർച്ചക്കഞ്ഞി വിതരണവും നടത്തി. കുരിശിൻ്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.