പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കുരിശിൻ്റെ വഴി

പാലാ: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി.

കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകരയുടെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് പള്ളി സഹവികാരി ഫാ ജോസഫ് കറുപ്പശ്ശേരിൽ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി.

തുടർന്നു നേർച്ചക്കഞ്ഞി വിതരണവും നടത്തി. കുരിശിൻ്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

error: Content is protected !!