യുവ വൈദികൻ ഫാദർ സിറിൽ തോമസ് കുറ്റിക്കൽ -37 നിര്യാതനായി…

Sunny Thottappilly

പ്രിയപ്പെട്ട സഹോദരൻ സിറിൽ, വി. ഫ്രാൻസിസ് അസ്സീസിയെ പോലെ പുണ്ണ്യം ചെയ്ത്, ലോകത്തെ നവീകരിക്കണമെന്ന് തീക്ഷണമായി പറയുകയും, അത് ജീവിതത്തിൽ പകർത്താൽ ശ്രമിക്കുകയും ചെയ്തു.

ഇന്ന്, ആ ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കി മുപ്പത്തിയേഴാം വയസിൽ ദൈവതിരുസന്നിധിയിലേക്ക് മടങ്ങുബോൾ സഹോദരന്റെ തീക്ഷ്ണത നമുക്കൊരു വെല്ലുവിളിയാകുന്നു. അങ്ങേയ്ക്ക് പൗലോസ് ശ്ലീഹാ മരണത്തെ കുറിച്ച് പറഞ്ഞത് പോലെ ധൈര്യപൂർവ്വം പറയാം, ക്യാൻസറെ നിന്റെ ദംശനമെവിടെ, കാരണം, അത്രമാത്രം ധീരതയോടെയാണ് അങ്ങ്, ജീവിതത്തിൽ പ്രവാചകദൗത്ത്യത്തോടെ മൂന്നേറിയ അതേ സ്തെര്യത്തോടെ തന്നെ, രോഗത്തെ നേരിട്ടത്, മരണത്തെ അഭിമുഖീകരിച്ചത്.

അങ്ങയോടൊപ്പമുള്ള ജീവിതത്തിൽ അനുഭവിച്ച സാഹോദര്യം അവർണ്ണനീയമാണ് …….
അതിലപ്പുറം അങ്ങയുടെ സഹോദരസ്നേഹം പൂർണ്ണതയുടേതായുരുന്നു, ഫ്രാൻസിസിനേപ്പോലെ,
ഈ പ്രകൃതിയോടു ചേർന്ന് ……
സർവ്വ ജീവജാലങ്ങളേയും ഒന്നായി കണ്ട് ……

സമൂഹത്തിലെ അവശരെ നെഞ്ചോട് ചേർത്ത് …..
ഒരിക്കൽ കൂടി അടിവരയിട്ട് കൂട്ടിചേർക്കുന്നു , അങ്ങയുടെ മരണം പൂർണ്ണതയുടെതായിരുന്നു, ജീവിച്ചിടത്തോളം കാലം തീഷ്ണതയോടെ ജീവിച്ചതിന്റെ പൂർണ്ണതയുടെ …..
നന്ദി ……
നന്ദി ……
നന്ദി ……


യുവ വൈദികൻ ഫാദർ സിറിൽ തോമസ് കുറ്റിക്കൽ (37 വയസ്) നിര്യാതനായി. കപ്പൂച്ചിൻ സഭയുടെ കണ്ണൂർ പാവനാത്മ പ്രൊവിൻസിലെ വൈദികനായിരുന്നു. നിലമ്പൂർ മണിമൂളി സ്വദേശിയാണ്.

2015 നവംബർ 14-ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ബംഗ്ലാദേശിലും കുവൈറ്റിലും ഉത്തരേന്ത്യയിലും മിഷണറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭൗതിക ശരീരം ഇന്ന് (17ന് ) ഉച്ചവരെ കോഴിക്കോട് കുണ്ടായിത്തോട് സെൻറ് ആൻ്റണീസ് ആശ്രമ ദേവാലയത്തിൽ പൊതുദർശനത്തിന് വക്കും.

നാളെ ഉച്ചയ്ക്ക് 12 മണിക്ക് കപ്പുച്ചിൻ സഭയുടെ കണ്ണൂർ ഇരിട്ടി പട്ടാരത്തുള്ള വിമലഗിരി ആശ്രമത്തിലേക്ക് കൊണ്ടുപോകുകയും വ്യാഴാഴ്ച (18-ന്) രാവിലെ 10 മണിക്ക് ആശ്രമ ദേവാലയത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ നടത്തുകയും ചെയ്യും. മണിമൂളി കുറ്റിക്കൽ തോമസിൻ്റെയും മേരി ക്കുട്ടിയുടെയും മകനാണ്. സഹോദരൻ അഗസ്റ്റിൻ തോമസ്, സഹോദര ഭാര്യ എലിസബത്ത് അഗസ്റ്റിൻ.

error: Content is protected !!