പൂഞ്ഞാർ പള്ളി കോമ്പൗണ്ടിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം എൻ.ഐ.എ. അന്വേഷിക്കണം : എസ്.എം.വൈ.എം

പാലാ: പൂഞ്ഞാർ സെന്റ് മേരീസ് പള്ളി കോമ്പൗണ്ടിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ. അന്വേഷിക്കണമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. ആവശ്യപ്പെട്ടു.

ഇത്തരം അധാർമികമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പഴുതടച്ച അന്വേഷണം ആവശ്യമാണ്. കേസിൽ ഉൾപ്പെട്ടവരുടെ പേര് പോലും പുറത്തുവിടാത്ത പോലീസ് ; സംഭവത്തിൽ പ്രതിഷേധിച്ച വിശ്വാസികൾക്കെതിരായി കേസെടുത്തത് തികച്ചും പ്രതിഷേധാർഹമാണ്.

സംഭവത്തിൽ ചില നിരോധിത സംഘടനകളുടെ പങ്ക് അന്വേഷണ വിധേയമാക്കേണ്ടതാണ്. ഇതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ പാലാ രൂപത ഫേസ്ബുക്ക് പേജിലും , മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വളരെ പക്വമായി നിലപാടെടുത്ത അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനും , ആക്രമിക്കപ്പെട്ട വൈദികനെതിരായും മത വികാരം വ്രണപ്പെടുന്ന രീതിയിൽ ഒരു സമുദായത്തിലെ ചിലർ തീവ്രനിലപാടുകാർ നടത്തുന്ന സൈബറിടങ്ങളിലെ അസഭ്യവർഷവും ആക്രമണവും തികച്ചും അപലപനീയമാണ്.

error: Content is protected !!