സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു. ഇന്ന് മുതല്‍ ശനിയാഴ്ച വരേക്കാണ് പുനക്രമീകരണം. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകീട്ടുമാണ് അതുവരെ റേഷൻ കടകള്‍ പ്രവര്‍ത്തിക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക. മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് Read More…
Sample Page
വിശുദ്ധ അഡ്രിയന്‍ രക്തസാക്ഷി: മാര്‍ച്ച് 5
ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദന നാളുകളില്‍ പലസ്തീനായിലെ ഗവര്‍ണര്‍ രക്തകൊതിയനായ ഫിര്‍മിലിയനായിരുന്നു. അക്കാലത്ത് മഗാന്‍സിയായില്‍ നിന്ന് അഡ്രിയന്‍, എവൂബുലൂസു തുടങ്ങിയ കുറേപേര്‍ സേസരെയായിലെ വിശുദ്ധരെ വണങ്ങാന്‍ പുറപ്പെടുകയുണ്ടായി. നഗരവാതില്‍ക്കല്‍ എത്തിയപ്പോള്‍ അവരുടെ യാത്രാലക്ഷ്യം സംബന്ധിച്ച് ചോദ്യമുണ്ടായി. അവര്‍ ഒന്നും മറച്ചുവച്ചില്ല. തല്‍ക്ഷണം അവരെ പ്രസിഡന്റിന്റെ അടുക്കലേക്ക് ആനയിക്കുകയും അവരെ മര്‍ദ്ദിക്കുവാന്‍ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഇരുമ്പ് കൊളുത്തുകള്‍ കൊണ്ട് അവരുടെ വയറു കീറിയ ശേഷം വന്യമൃഗങ്ങള്‍ക്ക് അവരെ സമര്‍പ്പിക്കുകയാണ് ചെയ്തത്. രണ്ടാം ദിവസം സേസരിയായില്‍ ഒരു ഉത്സവമുണ്ടായിരുന്നു അന്ന് Read More…
ഈ നോമ്പുകാലം, ഹൃദയവിശുദ്ധീകരണത്തിന്റെ നാളുകളാക്കി മാറ്റാം….
ലൂക്കാ 11 : 33 – 41ഹൃദയം പ്രകാശിക്കട്ടെ അവനാകുന്ന പ്രകാശത്തെ, ലോകം മുഴുവനും നൽകുന്ന ഉപകരണമായി, ശിഷ്യർ മാറണം. കണ്ണ് ശരീരത്തിന്റെ വിളക്കാണെങ്കിൽ, അവൻ ലോകമാകുന്ന ശരീരത്തിന്റെ കണ്ണാണ്. അവനെ തിരിച്ചറിഞ്ഞു, അവൻ വന്നു ആവസിക്കുന്നവർ, അവന്റെ പ്രകാശത്തിൽ നടക്കും. അവൻ നൽകുന്ന പ്രകാശം, അവന്റെ തിരുവചനങ്ങളാണ്. ചുരുക്കത്തിൽ, അവന്റെ തിരുവചനങ്ങളും പ്രബോധനങ്ങളും, അവന്റെ ശിഷ്യർ, ലോകമെങ്ങും പ്രചരിപ്പിക്കണം എന്നുസാരം. നല്ലത് മാത്രം കാണുന്ന, നന്മനിറഞ്ഞ കണ്ണുകൾ നമുക്കുണ്ടെങ്കിൽ, നാം മുഴുവനായും നന്നായി എന്നാണർത്ഥം. കാരണം, Read More…
കേരള സര്‍വകലാശാല കലോത്സവത്തിന്റെ പേര് മാറ്റാന്‍ നിര്‍ദേശം; ‘ഇന്‍തിഫാദ’ നീക്കംചെയ്യണം
കേരള സർവ്വകലാശാല യുവജനോത്സവത്തിൻറെ പേര് ഇൻതിഫാദ എന്നത് മാറ്റാൻ നിർദേശം. പോസ്റ്റർ, സോഷ്യൽ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് വെസ് ചാൻസലർ ഔദ്യോഗികമായി ഉത്തരവിറക്കി. രജിസ്ട്രാർ മുഖേനയാണ് ഉത്തരവ് പുറത്തിറക്കിയത്. ഇൻതിഫാദ എന്ന പേര് സമുദായ ഐക്യം തകർക്കുമെന്ന് കാണിച്ച് പരാതി ഉയർന്നിരുന്നു. ഹമാസ് – ഇസ്രായേൽ യുദ്ധവുമായി ബന്ധമുള്ള ഈ പദം കലോത്സവത്തിന് പേരായി നൽകരുതെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഹർജിയിൽ ഗവർണർ, കേരള സർവ്വകലാശാല വൈസ് ചാൻസലർ, കേരള യൂണിവേഴ്സിറ്റി യൂണിയൻ Read More…
സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്
സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വാനം. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ് സിദ്ധാർഥന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു KSU പ്രതിഷേധ മാര്‍ച്ച്. സിദ്ധാർഥന്റെ മരണത്തിനെതുടർന്ന് KSU വയനാട് ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ KSU സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ Read More…
ജെ.ബി. കോശി കമ്മീഷൻ ശിപാർശകൾ പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ച സർക്കാർ ഉത്തരവ് സ്വാഗതാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ
ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് തയ്യാറാക്കപ്പെട്ടിരിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരിക്കുന്നത് സ്വാഗതാർഹമാണ്. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ വിശദമായ പഠനങ്ങൾക്ക് ശേഷം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് പത്തു മാസത്തോളമാകുന്നു. എന്നാൽ, ഇതുവരെയും നിയമസഭയും മന്ത്രിസഭയും ഈ വിഷയം ചർച്ച ചെയ്യാത്തതിലും, വിവിധ സർക്കാർ വകുപ്പുകൾക്ക് കമ്മീഷൻ റിപ്പോർട്ട് നൽകി അഭിപ്രായം ആരാഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടാകാതിരുന്നതിലും, കമ്മീഷൻ റിപ്പോർട്ട് ഇതുവരെയും പൂർണ്ണമായി പുറത്തുവിടാത്തതിലും ക്രൈസ്തവ Read More…
വിശുദ്ധ കാസിമിർ : മാർച്ച് 4
പോളണ്ടിലെ ക്രാക്കോവിലെ രാജകൊട്ടാരത്തിൽ 1458 ഒക്ടോബർ 3-ന് വിശുദ്ധ കാസിമിർ ജനിച്ചു. ഒമ്പതാം വയസ്സുമുതൽ സദ്ഗുണസമ്പന്നയായ അമ്മയുടെ മാർഗനിർദേശപ്രകാരം, വിശുദ്ധ കാസിമിറും സഹോദരൻ വ്ലാഡിസ്ലാസും വിദ്യാഭ്യാസം നേടിയത് പോളിഷ് പുരോഹിതനായ ഫാ. ജോൺ ഡ്ലൂഗോസിൽ നിന്നാണ് . തൻ്റെ ഉപദേഷ്ടാക്കളുടെ പഠിപ്പിക്കലുകളും പ്രവർത്തനങ്ങളും ചെറുപ്പം മുതലേ കാസിമിർന് പ്രചോദനമായി. ഇത് ഭക്തിയുടെയും നിഷ്കളങ്കതയുടെയും ശക്തമായ ബോധം വളർത്തിയെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. പ്രായമായപ്പോൾ, ധീരമായ ജീവിതം നയിക്കാനുള്ള പ്രതിബദ്ധത അദ്ദേഹം പ്രകടമാക്കി. തൻ്റെ കൗമാരപ്രായത്തിൽ, വിശുദ്ധ കാസിമിർ അങ്ങേയറ്റം Read More…
സഭാംഗങ്ങളുടെ രാഷ്ട്രീയ നിലപാടിൽ ഇടപെടാനില്ല: കാതോലിക്കാ ബാവാ
എല്ലാ തിരഞ്ഞെടുപ്പിലും സഭയ്ക്ക് ഒരു നിലപാടാണുള്ളതെന്നും ഒരു രാഷ്ട്രീയ പാർട്ടിയോടും വിരോധമോ വിധേയത്വമോ ഇല്ലെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വ്യക്തമാക്കി. അൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ചർച്ച് സംഘടിപ്പിക്കുന്ന പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമപ്പെരുന്നാളും എമറാൾഡ് ജൂബിലി ആഘോഷ പരിപാടികൾക്കും മുഖ്യ കാർമികത്വം വഹിക്കാൻ എത്തിയ കാതോലിക്കാ ബാവാ അബുദാബിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. സഭാംഗങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടിയിലും ഉള്ളവരുണ്ട്. രാഷ്ട്രീയ നിലപാട് എടുക്കാൻ അവർക്ക് അവകാശവുമുണ്ട്. മനസാക്ഷിക്ക് Read More…
സത്ചിന്തകളാൽ ഹൃദയം നിറയ്ക്കാം…
മർക്കോസ് 7 : 14 – 23സത്ചിന്തകളുടെ ഉറവിടം ബാഹ്യമായ ഒന്നിനും ഒരുവനെ അശുദ്ധനാക്കാൻ കഴിയില്ല. എന്നാൽ, ഒരുവന്റെ ഉള്ളിലെ ചിന്തകൾക്ക്,അവനെ അശുദ്ധനോ ശുദ്ധനോ ആക്കാൻ കഴിയും. കാരണം, അധരങ്ങൾ ഹൃദയത്തിന്റെ സന്ദേശവാഹകരാണ്. ആത്മീയവും ധാർമ്മികവുമായ മാനങ്ങൾ കൂട്ടിച്ചേർത്താണ് ഇവിടെ അവൻ സംസാരിക്കുന്നത്. ശുദ്ധതയുടെ പഴയനിയമചിന്തകളെ അവൻ റദ്ദാക്കുന്നു. പകരം, അനുഷ്ഠാനങ്ങളല്ല, പ്രായോഗികപ്രവൃത്തികളാണ് അനിവാര്യമായ കാര്യമെന്ന് അവൻ അസന്നിഗ്ദ്ധമായി പഠിപ്പിക്കുന്നു. കാരണം, ബാഹ്യമായ അശുദ്ധതയുടെ ചട്ടക്കൂടുകളെ സ്വജീവിതംകൊണ്ടു മാറ്റിയെഴുതിയവനാണ് അവിടുന്ന്. അശുദ്ധനായ കുഷ്ഠരോഗിയെ സ്പർശിച്ചതും, പാപികളോടും ചുങ്കക്കാരോടുമൊപ്പം Read More…
സംസ്ഥാനത്ത് നാളെ എസ്എസ്എല്‍സി പരീക്ഷ തുടങ്ങും
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുക. വിദ്യാര്‍ത്ഥികള്‍ക്ക് ആശംസം നേരുകയാണെന്നും സംസ്ഥാനത്താകെ 2955 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളതെന്നും മാര്‍ച്ച് പത്തിന് പുതിയ പുസ്തകം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, Read More…










