വിശുദ്ധ വിൻസെൻ്റ് ഫെറർ 1350 ജനുവരി 23 ന് നോട്ടറി വില്യം ഫെററിൻ്റെയും ഭാര്യ കോൺസ്റ്റാൻ്റിയയുടെയും നാലാമത്തെ കുട്ടിയായി ജനിച്ചു. 1374-ൽ, തൻ്റെ ജന്മനഗരത്തിനടുത്തുള്ള ഒരു ആശ്രമത്തിൽ അദ്ദേഹം ഓർഡർ ഓഫ് സെൻ്റ് ഡൊമിനിക്കിൽ പ്രവേശിച്ചു. താമസിയാതെ തത്ത്വചിന്തയിൽ പ്രഭാഷണങ്ങൾ നടത്താൻ അദ്ദേഹത്തെ നിയോഗിച്ചു. ബാഴ്‌സലോണയിലേക്ക് അയച്ച അദ്ദേഹം തൻ്റെ സ്‌കോളസ്റ്റിക് ജോലികൾ തുടരുകയും അതേ സമയം പ്രസംഗത്തിൽ സ്വയം അർപ്പിക്കുകയും ചെയ്തു. കാറ്റലോണിയയിലെ പ്രശസ്ത സർവകലാശാലാ നഗരമായ ലെറിഡയിൽ അദ്ദേഹം ഡോക്ടറേറ്റ് നേടി. അതിനുശേഷം അദ്ദേഹം Read More…
Sample Page
റവ. ഡോ. തോമസ് മാത്യു ആദോപ്പിള്ളിൽ രചിച്ച Path to Sainthood എന്ന പുസ്തകം പ്രകാശനം ചെയ്തു
റവ. ഡോ. തോമസ് മാത്യു ആദോപ്പിള്ളിൽ രചിച്ച Path to Sainthood (വിശുദ്ധിയിലേക്കുള്ള വഴി) എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന് നൽകികൊണ്ട് നിർവഹിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ച് നടന്ന സീറോമലബാർസഭയിലെ ജുഡീഷ്യൽ വികാരിമാരുടെയും മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രൈബൂണലിലെ ജഡ്ജിമാരുടെയും നീതിസംരക്ഷകരുടെയും സംയുക്ത യോഗത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
ചരിത്ര സിമ്പോസിയം
” ചരിത്രം അറിയുക ചരിത്ര ബോധമുള്ളവരാവുക…” എന്ന ലക്ഷ്യവുമായി എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപത എസ്.എം.വൈ.എം ഇലഞ്ഞി ഫൊറോനയുടെയും, യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഏപ്രിൽ 10-ാം തീയതി (ബുധനാഴ്ച) ഉച്ചയ്ക്ക് 02.00 മണിക്ക് സെൻറ്. പീറ്റേഴ്സ് & സെൻറ്. പോൾ ഫൊറോന ദേവാലയം ഇലഞ്ഞിയിൽ വെച്ച് ചരിത്ര സിമ്പോസിയം നടത്തപ്പെടുന്നു.
കുവൈറ്റ് കത്തോലിക്ക കോൺഗ്രസിന് പുതിയ നേതൃത്വം
സീറോ മലബാർ സഭയുടെ കുവൈറ്റിലെ വിവിധ രൂപത പ്രവാസി അപ്പസ്തോലൈറ്റ് കളുടെ സംയുക്ത കൂട്ടായ്മയായ കുവൈത്ത് കത്തോലിക്കാ കോൺഗ്രസിൻ്റെ പ്രസിഡന്റായി മരീനാ ജോസഫ് ചിറയിൽ തെങ്ങുംപള്ളി (ചങ്ങനാശ്ശേരി) ജനറൽ സെക്രട്ടറിയായി റോയി ചെറിയാൻ കണിചേരിൽ (ചങ്ങനാശ്ശേരി) യും ട്രഷററായി അനൂപ് ജോസ് ചേന്നാട്ട് (കാഞ്ഞിരപ്പള്ളി)യും സ്ഥാനമേറ്റു. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഒരു വനിത ഒരു കത്തോലിക്കാ അല്മായ സംഘടനയുടെ തലപ്പത്തേക്ക് വരുന്നത്. അഞ്ച് പെൺകുട്ടികളുടെ മാതാവായ മരീന ജോസഫ് കുവൈറ്റിലെ ദേവാലയത്തിലെ വിശ്വാസ പരിശീലനം അധ്യാപികയായും ലിറ്റർജിക്കൽ Read More…
തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു; വ്യാപക പ്രതിഷേധം, കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരം നല്‍കുമെന്ന് കളക്ടര്‍
എരുമേലി: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍. കൃഷികള്‍ നശിപ്പിക്കുന്ന കാട്ടാനയെ ഓടിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) വിനെ ആന കൊന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് ആന കൃഷികള്‍ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു ആനയെ ഓടിക്കാന്‍ ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. വീടിന് പുറത്തിറങ്ങി അതിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. വീടിന് 50 മീറ്റര്‍ അകലെയാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുലാപ്പള്ളി Read More…
ഏപ്രില്‍ 1: ഓര്‍മശക്തി പൂര്‍ണമായി നഷ്ടപ്പെട്ടിട്ടും പ്രാര്‍ഥനകള്‍ മറക്കാത്ത വിശുദ്ധ ഹഗ്ഗ്
വിശുദ്ധന്റെ പിതാവായിരുന്ന ഒഡീലോ തന്റെ രാജ്യത്തിന്റെ സൈന്യത്തിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്നു. വളരെ ധീരതയോടും, വിശ്വസ്തതയോടും കൂടി അദ്ദേഹം തന്റെ ജോലി നിര്‍വഹിച്ചു വന്നു. പിന്നീട് തന്റെ മകനായ വിശുദ്ധ ഹഗ്ഗിന്റെ ഉപദേശപ്രകാരം ഒരു കാര്‍ത്തൂസിയന്‍ സന്യാസിയായി മാറുകയും എളിമയും ഭക്തിയും നിറഞ്ഞ ജീവിതം നയിക്കുകയും ചെയ്തു. തന്റെ മകന്റെ ജീവിതരീതികളും ആദ്ധ്യാത്മികതയും സ്വീകരിച്ചുകൊണ്ട് നൂറു വര്‍ഷത്തോളം ജീവിച്ചതിനു ശേഷം അദ്ദേഹം സമാധാനപൂര്‍വ്വം കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. സ്വന്തം ഭവനത്തില്‍ പ്രാര്‍ത്ഥനയും, ദൈവ സ്തുതികളുമായി കഴിഞ്ഞിരുന്ന തന്റെ അമ്മയുടെ Read More…
കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോമ്പുകാല സമാപന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി
കുവൈറ്റ്: കുവൈറ്റിലെ സീറോ മലബാര്‍ സഭ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നോമ്പുകാല സമാപനത്തിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. ഇതോടനുബന്ധിച്ച് നടന്ന കുരിശിന്റെ വഴിയിലും കഞ്ഞി നേര്‍ച്ചയിലും നൂറ് കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. പാലാ രൂപത വൈദികനായ ഫാദര്‍ ജീവന്‍ കദളിക്കാട്ടില്‍ നോയമ്പുകാല സന്ദേശം നല്‍കി. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും കഞ്ഞി നേര്‍ച്ചയ്ക്കും ആന്റോ മാത്യു കുമ്പിളിമൂട്ടില്‍, മാത്യു ജോസ്, പോള്‍ ചാക്കോ പായിക്കാട്ട്, സുനില്‍ പി സി, ബിനോയ് വര്‍ഗീസ്, അനൂപ്, ജേക്കബ് Read More…
അരുവിത്തുറയിലേക്ക് തീർഥാടക പ്രവാഹം
അരുവിത്തുറ: ചരിത്ര പ്രസിദ്ധമായ അരുവിത്തുറ ദേവാലയത്തിലേക്ക് തീർഥാടകരുടെ പ്രവാഹം പീഡാനുഭവ വാരത്തിലും തുടരുന്നു. അതുപോലെ കിഴക്കിന്റെ മടിത്തട്ടിൽ ഹരിത ചാരുതയാർന്ന അരുവിത്തുറ വല്ല്യച്ചൻമലയിലേക്ക് തീർഥാടകരുടെ പ്രവാഹമാണ്. വലിയനോമ്പിലെ എല്ലാ ദിവസവും വൈകിട്ട് 5.15ന് വല്യച്ചൻമലയുടെ അടിവാരത്തു നിന്നു ഭക്തിപൂർവ്വമായി മലയിലേക്ക് സ്ലീവാപാതയും തുടർന്ന് വിശുദ്ധ കുർബാനയും നടന്നുവരുകയാണ്. നാൽപതാം വെള്ളി മുതൽ തീർഥാടകർ എല്ലാ ദിവസവും രാവിലെ മുതൽ വല്ല്യച്ചൻമലയിലേക്ക് സ്ലീവാപാത നടത്തുന്നു. അരുവിത്തുറ പള്ളിയിലെ വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ തുടക്കമാകുന്നത് മാർച്ച് 28ആം തീയതി പെസഖാ വ്യാഴാഴ്ച Read More…
തിന്മയുടെ ആസക്തികളെ വെടിഞ്ഞ്, നന്മയുടെ വഴിയേ ചരിക്കാം …
യോഹന്നാൻ 12 : 20 – 36ക്രിസ്തു നമ്മിൽ ജീവിക്കുന്നു…. തന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ഉയിർക്കൊള്ളുന്ന പുതുജനതയെ അവൻ ഇവിടെ അനുസ്മരിപ്പിക്കുന്നു. പുതുനാമ്പിന് ജന്മം നൽകാൻ, സ്വജീവനെ ഇല്ലായ്മചെയ്യുന്ന ഗോതമ്പ് മണി. ഇതിനു സമാനമായാണ് അവൻ സ്വജീവൻ നമ്മുടെ നിത്യജീവനുവേണ്ടി ബലിദാനമാക്കിയത്. അവന്റെ തന്നെ വാക്കുകൾ അതു വെളിപ്പെടുത്തുന്നു, “മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ലാ, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്ക് മോചനദ്രവ്യമായി നല്കാനുമത്രേ”. അവന്റെ വാക്കുകൾ പ്രവൃത്തികൾക്ക് വഴിയൊരുക്കുന്നവയായിരുന്നു. മനുഷ്യകുലത്തോടുള്ള അവന്റെ സ്നേഹം പകരം വെയ്ക്കാനാവാത്തതായിരുന്നു. ഒരിക്കലും മനുഷ്യന് Read More…
വിശുദ്ധ റൂപർട്ട് : മാർച്ച് 27
വിശുദ്ധ റൂപർട്ട് പ്രാർത്ഥന, ഉപവാസം, സന്യാസം, ദരിദ്രരോടുള്ള ദാനധർമ്മം എന്നിവ അനുഷ്ഠിച്ചിരുന്നു. ജർമ്മനിയിലെ വേംസിൻ്റെ ബിഷപ്പായി അദ്ദേഹത്തെ സമർപ്പണത്തിലേക്ക് നയിച്ചത് ഈ ജീവിത ഗതിയാണ്. റൂപർട്ട് ഒരു ജ്ഞാനിയും ഭക്തനുമായ ബിഷപ്പായി അറിയപ്പെട്ടിരുന്നുവെങ്കിലും, വിജാതീയ ജനതയിൽ നിന്ന് തിരസ്കരണം നേരിട്ടു. അവർ അവനെ ക്രൂരമായി മർദ്ദിക്കുകയും നഗരം വിട്ടുപോകാൻ നിർബന്ധിക്കുകയും ചെയ്തു. ഈ വേദനാജനകമായ തിരസ്കരണത്തിനുശേഷം, റൂപർട്ട് റോമിലേക്ക് ഒരു തീർത്ഥാടനം നടത്തി. ബവേറിയൻ ഡ്യൂക്ക് തൻ്റെ നാട്ടിലെ വിശ്വാസം പുനഃസ്ഥാപിക്കാനും തിരുത്താനും പ്രചരിപ്പിക്കാനും റൂപർട്ടിൻ്റെ സഹായം Read More…










