പ്ലസ് വൺ ക്ലാസുകളിലേക്കുള്ള സോഷ്യൽവർക്ക് പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ എസ് സി ഇ ആർ ടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയാൽ വർഗീയതയെ ചെറുക്കാൻ സഹായിക്കുമെന്ന പരാമര്‍ശം നേരത്തെ വാര്‍ത്തയായിരുന്നു. സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക എന്നായിരുന്നു വര്‍ഗീയതയെ ചെറുക്കാനുള്ള നിര്‍ദേശങ്ങളിൽ ഒന്നായി എഴുതിയത്. പ്ലസ് വൺ ക്ലാസുകളിലേക്ക് വേണ്ടി 2014 ൽ തയ്യാറാക്കിയ Read More…
Social Media
ഡ്രൈവിങ് ടെസ്റ്റിന് ഇനി “H” ഇല്ല, പകരം പുതിയ രീതി; ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്കാരങ്ങള്‍ ഇങ്ങനെ….
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് പുതിയ പരിഷ്കാരം. പകരം സിഗ്സാഗ് ഡ്രൈവിങും പാര്‍ക്കിങും ഉള്‍പ്പെടുത്തും. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു. ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ് എന്നാണ് പുതിയ നിര്‍ദ്ദേശം. പുതിയ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 15 Read More…
വന്യമൃഗ ആക്രമണം: മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ഉപവാസ സമരം ആരംഭിച്ചു
വന്യമൃഗ ആക്രമണത്തിനെതിരെ മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന ഏകദിന ഉപവാസ സമരം ആരംഭിച്ചു. ഇരുന്നൂറോളം പേരാണ് കലക്ടറേറ്റിന് മുന്നിൽ ഉപവാസമിരിക്കുന്നത്. മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. വന്യമൃഗ ആക്രമണം തടയുന്നതിന് സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കുന്നുണ്ട്. വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതോടെയാണ് രൂപതയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരം ആരംഭിച്ചത്.
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക; ഉപവാസ സമരവും പ്രതിഷേധ റാലിയുമായി മാനന്തവാടി രൂപത
കൽപ്പറ്റ: വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ട് വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ മാനന്തവാടി രൂപത 2024 ഫെബ്രുവരി 22ന് വ്യാഴാഴ്ച കൽപ്പറ്റയിൽ ഉപവാസ സമരവും പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആവശ്യങ്ങൾ: 1. കാടും നാടും വേർതിരിക്കുക2. ഫെൻസിംഗ് ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക .3. ഉദ്യോഗസ്ഥ നിഷ്ക്രിയത്വം അവസാനിപ്പിക്കുക4. യൂക്കാലി ,സെന്ന , മഞ്ഞക്കൊന്ന, തേക്ക്, അക്വേഷ്യ മുതലായവ മുറിച്ചുമാറ്റി സ്വാഭാവിക വനങ്ങൾ സൃഷ്ടിക്കുക. Read More…
വ്യാജ ജോലി വാഗ്ദാനങ്ങൾ ; മുന്നറിയിപ്പുമായി കേരളാ പോലീസ്
വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചുകഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ Read More…
വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തെ വയനാട്ടിലെ ക്രൈസ്തവസഭാനേതൃത്വം സന്ദർശിച്ചു
മാനന്തവാടി: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തെ വയനാട്ടിലെ വിവിധ ക്രൈസ്തവസഭകളുടെ മേലദ്ധ്യക്ഷന്മാരും പ്രതിനിധി സംഘവും സന്ദർശിച്ചു. വന്യജീവിശല്യം മൂലം വയനാട് അനുഭവിക്കുന്ന പ്രതിസന്ധികൾ ചർച്ച ചെയ്തു. സംസ്ഥാനസർക്കാരിന്റെ അടിയന്തിരശ്രദ്ധ പതിയേണ്ടതും നടപടികൾ ഉണ്ടാകേണ്ടതുമായ വിവിധ വിഷയങ്ങൾ നിവേദനമായി സമർപ്പിച്ചു. വന്യജീവി ആക്രമണം അപ്രതീക്ഷിതവും അനിയന്ത്രിതവുമായി തീരുന്ന സാഹചര്യത്തിൽ ഗവൺമെന്റ് ഇടപെടലുകൾ അടിയന്തിരസ്വഭാവമുള്ളതും പ്രതിസന്ധി മറികടക്കാൻ പര്യാപ്തവുമായിരി ക്കണം എന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം മന്ത്രിമാരോട് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിൽ പാക്കം സ്വദേശിയായ Read More…
ഈ ലോകത്തിലെ സമ്പത്തിൽ ആകൃഷ്ടരാകാതെ ആത്മാവിൽ സമ്പന്നരാകാൻ പരിശ്രമിക്കാം
ലൂക്കാ 12 : 13 – 21സ്വർഗ്ഗീയ സമ്പന്നത ഈ ലോകസമ്പത്തുകൊണ്ട്, മറുലോകത്തിൽ സമ്പന്നനാകാൻ മരപ്പണിക്കാരനീശോ പഠിപ്പിക്കുന്നു. എക്കാലത്തും, സമ്പത്തെന്നും ഒരുതർക്കവിഷയമാണ്. കൂടുംതോറും നമ്മിൽ മോഹം വിരിയിക്കുന്ന, അത്യാഗ്രഹം ജനിപ്പിക്കുന്ന ഒന്നാണത്. എന്നാൽ, ഈ ലോകസമ്പത്തിനെക്കാൾ, നന്മപ്രവർത്തികൾക്കൊണ്ടും ദാനധർമ്മം കൊണ്ടും, ആത്മാവിൽ സമ്പന്നരാകാൻ ഈശോ നമ്മെ ഉപദേശിക്കുന്നു. മറുജീവിതത്തെപ്പറ്റി ചിന്തിക്കാതെ, ഈ ലോകത്തിൽ എല്ലാം മറന്നാസ്വദിച്ചു ജീവിക്കുന്നവരെ, അവൻ വിളിക്കുന്ന ഓമനപ്പേരാണ് “ഭോഷൻ”. ഈ ലോകത്തിന്റെ നശ്വരത മനസ്സിലാക്കാതെ ജീവിക്കുന്നവരാണവർ. പലപ്പോഴും നാം ‘സുരക്ഷ’ യുടെ മാനദണ്ഡമായി Read More…
ബിബ്ലിയ നാഷനൽ ഗ്രാന്‍റ് ഫിനാലെ സംഘടിപ്പിച്ചു
അയർലൻഡ് സിറോ മലബാർ സഭയുടെ മതബോധന വിഭാഗം സംഘടിപ്പിച്ച ബൈബിൾ ക്വിസിന്‍റെ നാഷനൽ ഗ്രാന്‍റ് ഫിനാലെ -ബിബ്ലിയ 24 കാവൻ ബാലിഹേസ് കമ്യൂണിറ്റി ഹാളിൽ നടന്നു. അയർലൻഡിലെ നാലു റീജനിലെ ഒൻപത് കുർബാന സെന്‍ററുകളിൽ നിന്നുള്ള ടീമുകൾ വാശിയോടെ പങ്കെടുത്ത മത്സരത്തിൽ പ്രഥമ നാഷനൽ കിരീടം ടീം ലൂക്കൻ സ്വന്തമാക്കി. ഡബ്ലിൻ റീജനൽ തലത്തിലും ലൂക്കൻ കുർബാന സെന്‍റർ വിജയികളായിരുന്നു. കാസിൽബാർ (ഗാൽവേ റീജൻ) കുർബാന സെന്‍റർ രണ്ടാം സ്ഥാനം നേടി, ഗാൽവേ റീജനിൽ രണ്ടാം സ്ഥനം Read More…
സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. സാധാരണ താപനിലയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ. സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ചൂട് വർദ്ധിക്കുന്നത്. ഇത്തവണ ഫെബ്രുവരി മാസത്തിൽ തന്നെ താപനില വർദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. ഇന്ന് കാലാവസ്ഥ വകുപ്പ് ആറ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളിലാണ് താപനില വർധിക്കുമെന്ന മുന്നറിയിപ്പുള്ളത്. സാധാരണ താപനിലയേക്കാൾ Read More…
യേശു പാപികളെ തേടി വന്നവനാണ്…
കടന്നുപോക്ക് ലൂക്കാ 19 : 1 – 10 വി.ഗ്രന്ഥത്തിലെ കടന്നുപോക്കെല്ലാം, പ്രത്യേകത നിറഞ്ഞതാണ്, അതെല്ലാം രക്ഷാകരമാണ്. പെസഹാ, രക്ഷാകരമായ ഒരു കടന്നുപോക്കായിരുന്നതുപോലെ, യേശുവിന്റെ ജെറീക്കോയിൽകൂടിയുള്ള കടന്നുപോക്ക്, സക്കേവൂസിന്റെ ജീവിതത്തേയും രക്ഷകരമാക്കി മാറ്റി. നമ്മുടെ ജീവിതത്തിലൂടെയും അവന് കടന്നുപോകാൻ ഇടം നൽകണം. വചനത്തിന്റെ ജീവനും, രക്ഷയുടെ ദൂതുമായാണവൻ കടന്ന് വരുന്നത്. അവനെ ജീവിതത്തിലേക്ക് സ്വീകരിച്ചവർക്കെല്ലാം, സൗഖ്യവും, ജീവനും, പാപമോചനവും, ദൈവകൃപയും ലഭിച്ചു. അവന്റെ ഉയിർപ്പും പിതാവിങ്കലേക്കുള്ള ഒരു കടന്ന് പോക്കായതിനാൽ, അവന്റെ രക്ഷാകര രഹസ്യത്തിൽ പങ്കുചേരുന്ന നാമും, Read More…










