വിവാഹ ബന്ധത്തിന് മറ്റൊരർത്ഥമില്ല:കത്തോലിക്കാ സഭയുടെ വിശ്വാസ തിരുസംഘത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം! ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ വത്തിക്കാനിലെ വിശ്വാസ തിരുസംഘം ആശീർവാദങ്ങളുടെ അർത്ഥതലങ്ങൾ സംബന്ധിച്ച് 2023 ഡിസംബറിൽ പ്രസിദ്ധീകരിച്ച പ്രഖ്യാപനം അടിവരയിട്ടുറപ്പിക്കുന്ന വസ്തുത “വിവാഹം” എന്ന പദത്തിനും കാഴ്ചപ്പാടിനും നിലവിൽ ഉള്ളതിൽ നിന്നു മാറ്റം വരുത്തി മറ്റൊരർത്ഥം കൽപ്പിക്കാൻ സഭയ്ക്കാവില്ല എന്ന് തന്നെയാണ്. ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ മാത്രമുള്ള സുസ്ഥിരവും അവിഭാജ്യവുമായ കൂടിച്ചേരലാണ് വിവാഹം. ദമ്പതികൾ തമ്മിലുള്ള പരസ്പര Read More…
Reader’s Blog
അഗസ്റ്റീനെര്‍കിന്‍ഡിലിൻ്റെ അത്ഭുത കഥ…
ഫാ. ജയ്സണ്‍ കുന്നേല്‍ എംസിബിഎസ് ജര്‍മ്മനിയിലെ മ്യൂണിക്കിലുള്ള ബ്യൂഗര്‍സാല്‍ പള്ളയില്‍ (Bürgersaalkirche) പ്രതിഷ്ഠിച്ചിരിക്കുന്ന ഉണ്ണീശോയുടെ അതുല്യമായ തിരുസ്വരൂപത്തിനു പറയുന്ന പേരാണ് അഗസ്റ്റീനെര്‍കിന്‍ഡില്‍ (Augustinerkindl) എന്നത്. ആഗസ്റ്റീനിയന്‍ സന്യാസശ്രമത്തില്‍ നിന്നുള്ള രൂപമായതിനാലാണ് അഗസ്റ്റീനെര്‍കിന്‍ഡില്‍ എന്നു ഈ ഉണ്ണീശോ രൂപം അറിയപ്പെടുന്നത്. ആശ്രമം അടച്ചു പൂട്ടേണ്ട സാഹചര്യം വന്നപ്പോള്‍ നൂറു മീറ്ററോളം മാത്രം അകലുമുള്ള ബ്യൂഗര്‍സാല്‍ പള്ളയിലേക്കു 1817 ല്‍ തിരുസ്വരൂപം കൈമാറി. അന്നു മുതല്‍ മ്യൂണിക്കിലെ ജനങ്ങള്‍ക്കു ഏതു പ്രശ്നവുമായി സമീപിക്കാന്‍ സാധിക്കുന്ന പുണ്യ സങ്കേതമാണ് ഉണ്ണീശോയുടെ ഈ Read More…
ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യായുടെ 151-ാം ജന്മദിനം…
ഫാ. ജയ്സൺ കുന്നേൽ MCBS ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യാ ഭൂജാതയായിട്ട് ഇന്ന് ജനുവരി രണ്ടിനു 151 വർഷം തികയുന്നു. 1873 ജനുവരി മാസം രണ്ടാം തീയതി ഫ്രാൻസിലെ അലൻകോണിലാണ് വിശുദ്ധ കൊച്ചുത്രേസ്യാ ജനിച്ചത്. വാച്ച് നിർമ്മാതാവായ ലൂയി മാര്‍ട്ടിനും തുന്നൽക്കാരിയായിരുന്ന സെലി ഗ്വിരിയുമായിരുന്നു മാതാപിതാക്കൾ. ഇരുവരും ചെറുപ്പത്തില്‍ സന്ന്യാസജീവിതം ആഗ്രഹിച്ചിരുന്നെങ്കിലും മറ്റൊന്നായിരുന്നു ദൈവഹിതം. ദൈവം അവരുടെ ദാമ്പത്യ വല്ലരിയിൽ ഒൻപത് മക്കളെ നൽകി. അതില്‍ അഞ്ചുപേരെ സന്ന്യാസിനികളായി കാണാൻ ദൈവം അവരെ അനുവദിച്ചു. മരിയ, പൗളി, ലെയോനി, Read More…
താങ്കൾക്ക് ഈ ലോകത്തെ പ്രകാശിപ്പിക്കാൻ സാധിക്കും!
വിവർത്തനം: ജിൽസ ജോയ് കുറച്ചു വർഷങ്ങൾക്ക് മുൻപ്, നല്ല തിരക്കുള്ള ഒരു ദിവസം ന്യൂയോർക്ക് നഗരത്തിൽ ഞാനൊരു ബസ്സിനുള്ളിൽ പെട്ടുപോയി. ട്രാഫിക്ക് ബ്ലോക്കിനുള്ളിൽ പെട്ട് വാഹനങ്ങൾ അനങ്ങാൻ പറ്റാതെ കിടക്കുന്നു. തണുത്തു വിറച്ചും ക്ഷീണിച്ചും കുറേ ആളുകൾ ദേഷ്യമുഖഭാവത്തോടെ, ലോകത്തോട് തന്നെ അരിശമാണെന്ന പോലെ അക്ഷമരായി ഇരിക്കുന്നു. മനപ്പൂർവമല്ലാത്ത ഒരു തള്ളിന്റെ പേരിൽ രണ്ട് പേർ ഒരു ബഹളം ഇപ്പോൾ കഴിഞ്ഞതേയുള്ളു. ഗർഭിണിയായ ഒരു യുവതി ബസ്സിൽ കയറി. ഒന്ന് എണീറ്റ് സീറ്റ് കൊടുക്കാൻ പോലും ആർക്കും Read More…
തിരുക്കുടുംബത്തിൻ്റെ തിരുനാള്‍…
മാര്ട്ടിന് എന്‍ ആൻ്റെണി ആര്‍ദ്രതയും സംരക്ഷണവും (ലൂക്കാ 2:22-40) ‘ബെത്’ എന്നാണ് ഹീബ്രു ഭാഷയില്‍ ഭവനത്തിനെ വിളിക്കുന്നത്. ഹീബ്രു അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരത്തെയും ‘ബെത്’ എന്ന് തന്നെയാണ് വിളിക്കുന്നത്. ‘ബെത്’ എന്ന ഈ ലിപി സല്‍ക്കാരത്തിന്റെയും സ്ത്രൈണതയുടെയും പ്രതീകമാണെന്നാണ് പണ്ഡിതമതം. (ആദ്യ ലിപിയായ ‘ആലെഫ്’ ദൈവത്തിന്റെയും മനുഷ്യന്റെയും പ്രതീകമാണ്) ‘ബെത്’ എന്ന പദവും ‘ബെത്’ എന്ന ലിപിയും അമ്മയെന്ന സങ്കല്പത്തിന്റെ രൂപകമാണ്. അമ്മയുള്ള ഇടം അത് ‘ബെത്’ ആണ്. വീടാണ്. അതെ, അമ്മയുള്ള ഇടത്തില്‍ ആര്‍ദ്രത കൂടൊരുക്കും, Read More…





